Skip to main content

രാഷ്ട്രീയ നഴ്സറിയിൽ ഒരു visit ( SATIRE )

രാവിലെ  പത്രക്കാരൻ പത്രം വലിച്ചെറിഞ്ഞ കൂട്ടത്തിൽ ഒരു notice ഉണ്ടായിരുന്നു. " പൈക നരിതൂക്കിൽ നഴ്സറിയിൽ വമ്പിച്ച ആദായ വിൽപ്പന " എന്നാണ് തലക്കെട്ട്. " വമ്പിച്ച കിഴിവ്  എല്ലാത്തരം  രാഷ്ട്രീയ ചെടികൾക്കും ' എന്ന് വിശദീകരണവും  വിവരണങ്ങളും.

റബ്ബറിന് പുല്ലുവില പോലും ഇല്ലാത്ത കാലം. റബ്ബർ വെട്ടി കളഞ്ഞിട്ട്‌ എന്തെങ്കിലും  മരം വെച്ചാൽ  അൽപ്പം തണൽ എങ്കിലും കിട്ടുമല്ലോ എന്ന്  ചിന്തിച്ചു ഇരിക്കുമ്പോഴാണ്  ഈ പരസ്യം കണ്ടത്. ഹാവൂ, തേടിയ വള്ളി കാലിൽ ചുറ്റി.

പാലാ -പൊൻകുന്നം റോഡിൽ  പതിമൂന്നു മുറി കഴിഞ്ഞു ഒരു km കഴിഞ്ഞാൽ  രണ്ടേക്കറിൽ പരന്നു കിടക്കുന്നതാണ് നരിതൂക്കിൽ രാഷ്ട്രീയ നേഴ്സറി. രാഷ്ട്രീയ റൈഫിൾസ് എന്ന് പറയുന്നതുപോലെ. നഴ്സറിയുടെ പുറകുവശത്തു  ഞെങ്ങി ഞെരുങ്ങി ഇഴയുന്ന പൈക തോട്. പണ്ട്  ഈ തോടിന് 30 അടി വീതി ഉണ്ടായിരുന്നു. ദീർഘ കാലത്തെ  ജന പങ്കാളിത്തം കൊണ്ട്  ഇത് പത്തു അടിയായി ചുരുങ്ങി. ജനപങ്കാളിത്തം  എന്നു പറഞ്ഞാൽ  ജനങ്ങൾ തോന്നിയ പോലെ  സ്ഥലം കയ്യേറി  മതിലുകെട്ടി സ്വന്തമാക്കുന്ന  നാട്ടുനടപ്പാണ്.

രാവിലെ തന്നെ നഴ്സറിയിലേയ്ക്ക്   തിരിച്ചു. കിഴിവ് കേട്ടറിഞ്ഞ
കുറെ ആളുകൾ അവിടെ എത്തിയിരുന്നു. ബെന്നി എന്ന ചെറുപ്പക്കാരൻറെ ഉടമസ്ഥതയിൽ ഉള്ളതാണ് നേഴ്സറി. അദ്ധ്വാന ശീലനായ ആ നാല്പതുകാരൻ  ഓടിനടന്ന് ചെടികളുടെ ഗുണങ്ങൾ വിവരിക്കുകയും  ആവശ്യക്കാർ ചൂണ്ടി കാണിക്കുന്ന  തൈകൾ എടുത്തു മാറ്റി വെക്കുകയും  ചെയ്ത് വളരെ  busy ആയിരുന്നു. രണ്ടാളുടെ പണി പണിയുന്നവനാണ് ബെന്നി. കിളിക്കൂട് പോലെ ഒരു ഓഫീസ് ഉണ്ട്. പണം കണക്കുകൂട്ടി  വാങ്ങി  receipt കൊടുക്കാൻ മാത്രമേ ബെന്നി അവിടെ കയറാറുള്ളൂ. ബാക്കി സമയം കഠിനമായ അദ്ധ്വാനം.ചെളി പറ്റിയ ഒരു പഴഞ്ചൻ നോക്കിയ ഉണ്ട്  ദൂര സ്ഥലങ്ങളിൽ  ഉള്ള  customers നോട് സംസാരിക്കാൻ.

സ്ഥാനമൊഴിഞ്ഞ  ബെനഡിക്ട്  മാർപ്പാപ്പയെ പോലെ മൃദുവായി സംസാരിക്കുന്ന ആളാണ്‌ ബെന്നി. മഞ്ജുഭാഷണൻ  എന്നു വേണമെങ്കിൽ പറയാം. എന്നെ കണ്ട പാടെ അവൻ ഓടിവന്നു സ്വീകരിച്ചു.

"ഒന്നാന്തരം തൈകൾ ഉണ്ട് സാറേ. ഏതൊക്കെയാ വേണ്ടത് ?" ബെന്നി ചോദിച്ചു.

"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. നല്ല തണൽ ഉള്ള  മരമാണ് വേണ്ടത് "

"എന്നാൽ  സിപിഎം പൊങ്ങല്യം നോക്കാം. നല്ല തണൽ  തരും. "

ബെന്നി  കുറെ  സിപിഎം തൈകൾ കാണിച്ചു തന്നു

അവർക്ക്  പൊങ്ങച്ചം കൂടുതലാണ്. അതുകൊണ്ടാണ്  പൊങ്ങല്യം എന്നു പറയുന്നത്. പാഴ് തടിയാണ്. കട്ടിൽ പണിയാൻ കൊള്ളാം. പിന്നെ ഒരു പൊങ്ങല്യം എടുത്താൽ പത്തു CPI കാനവാഴ ഫ്രീയാണ്. കാര്യം പിടി കിട്ടിയല്ലോ. "

എന്നാൽ ഒരു തൈ  മാറ്റിവെക്കൂ.

അടുത്തതായി  പോയത്  Kerala Congress  Section ലെയ്‌ക്കാണ്‌. പല തരം ചെടികൾ. എ തൊട്ട് Z വരെ. നല്ല ഇലവിരിവുള്ള  ഒരു കേരള Congress ( M) തൈ ഞാൻ സെലക്ട് ചെയ്ത് മാറ്റി വെച്ചു. ബെന്നി  എന്നെ മാറ്റിനിറുത്തി  ഇങ്ങനെ മൊഴിഞ്ഞു.

" സാറിനോട് ആയതുകൊണ്ട് ഒരു കാര്യം ഞാൻ പറയാം. ഈ തൈ വാങ്ങുന്നത് risk ആണ്. പിളർപ്പ്‌ രോഗമാണ് എല്ലാത്തിനും. വെറുതെ കാശ് കളയണ്ട. നല്ല ഉയരത്തിൽ വളരും. പക്ഷേ ഏതു സമയത്തും നടുവേ പിളർന്ന് താഴെ വീഴും. "

അടുത്തതായി ബെന്നി എന്നെ കൊണ്ടു പോയത്  " അലവലാദികൾ ' എന്ന Section ലെയ്‌ക്കാണ്‌. ഇലയ്ക്ക് വാട്ടം ഉള്ള , കാണാൻ ഭംഗിയില്ലാത്ത  കുറ്റി ചെടികൾ. NCp, ജനതാ ദൾ, ആം ആദ്മി, BSP, SP, DMK  മുതലായ ചെടികൾ.

" ചുമ്മാ കൊടുക്കാമെന്നു പറഞ്ഞാലും ഒരു പട്ടിക്കുപോലും ഈ തൈകൾ വേണ്ടാ. " ബെന്നി പറഞ്ഞു.

അടുത്ത SECTION ആയ  BJP ചെടികളാണ് ബെന്നി കാണിച്ചു തന്നത്. കാഴ്ചയിൽ ജാതി പോലെ ഇരിക്കും .
" ഒരു വിധം നന്നായി വളരും. പൂക്കും. പക്ഷേ കായ് ചെറുതിലേ വാടി വീഴും. അതാണ്‌ BJP ചെടികളുടെ പ്രശ്നം. "

" സാറിൻറെ പറമ്പിൽ  കശുമാവ് ഉണ്ടോ ?ഉണ്ടെങ്കിൽ  ഒരു വള്ളിച്ചെടി എടുത്തോ. കശുമാവിൽ ചുറ്റി കയറുന്ന RSP വള്ളിച്ചെടി. രണ്ട് തരമുണ്ട്. KERALA VARIETY യും ബംഗാൾ VARIETY യും. "

"വേണ്ടാ ബെന്നീ " ഞാൻ പറഞ്ഞു.

" എന്നാൽ നമുക്ക് CONGRESS തൈകൾ നോക്കാം. " ഞങ്ങൾ Congress section ലേയ്ക്ക് നടന്നു. അൽപ്പം മുരടിപ്പ് ഉള്ള തൈകൾ ആണ്. ഇലകളിൽ ഏതോ പൂപ്പൽ. ഉമ്മൻ ചാണ്ടി, സുധീരൻ, ആന്റണി, മുരളീധരൻ, തിരുവഞ്ചൂർ മുതലായ തൈകൾ.

" പണ്ട് നല്ല ഡിമാൻഡ് ആയിരുന്നു. ഗ്രൂപ്പിസം fungus പടർന്നതിനു ശേഷം പൊതുവേ മാന്ദ്യത ആണ്. "

കൂട്ടത്തിൽ  പൊക്കം കുറഞ്, പച്ചപ്പ്‌ കൂടുതലുള്ള ഒരു തൈ ചൂണ്ടിക്കാണിച്ചു ബെന്നി പറഞ്ഞു.


" കുള്ളൻ variety ആണ്. ഉള്ളതിൽ  മെച്ചമാണ്. ഇക്കൊല്ലം നട്ടാൽ
2021ൽ  കാ പറിക്കാം. Value for money. ഇതിൻറെ പേര് ചെന്നിത്തല. ഉഗ്രനാണ്. ഒട്ടും അമാന്തിക്കാതെ സാർ വാങ്ങിക്കോ. ഞാൻ guarantee തരാം. "

ബെന്നി ഒരു ചെന്നിത്തല തൈ മാറ്റിവെച്ചു. ഓഫീസിൽ പോയി
പണം കൊടുത്തു് രസീത് വാങ്ങി.

ചെന്നിത്തല തൈ ഒരു ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ചു. ഒരു നല്ല ദിവസത്തിൻറെ ശുഭ സമാപ്തി.



Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...