ഒക്‌ടോബർ 1 2016
അതിമനോഹരമായ ദിവസം. കാരണങ്ങൾ പലതാണ്. 01-10-2016 എന്ന് എഴുതിയാൽ അത് വളരെ മനോഹരമാണ്. ശനിയാഴ്ചയാണ്. മാസത്തിൻറെ തുടക്കമാണ്. PORT Elizabeth ൽ ഓണാഘോഷത്തിന്റെ ദിവസമാണ്. ഇതിൽ കൂടുതൽ എന്തുവേണം ? ഒരുകാര്യം വിട്ടുപോയി. ഇന്ന് ലോക വൃദ്ധദിനം ആണ്.
Personal ആയിട്ട് പറഞ്ഞാൽ ഒരു വൃദ്ധൻ ആണെന്ന് സമ്മതിക്കാൻ ഞാൻ തയ്യാറല്ല. ആ വാക്ക് തന്നെ അരോചകമാണ്. ശമ്പളം കൊടുക്കാൻ ത്രാണിയില്ലെങ്കിലും KSRTC ക്ക് ഭാഷാപരമായ പുരോഗതി ഉണ്ട്. പണ്ട് "വൃദ്ധർ " എന്ന് എഴുതിയത് അവർ മാറ്റി "മുതിർന്ന പൌരൻ " എന്നാണ് എഴുതിയിരിക്കുന്നത്. നാണക്കേട് ഇല്ലാതെ സീറ്റിൽ ഇരിക്കാം. നന്ദി, നമസ്കാരം.
വൃദ്ധർ എന്ന വാക്ക് 90 കഴിഞ്ഞവർക്ക് ഉപയോഗിച്ചോളൂ. ബാക്കിയുള്ളവരെ വിട്ടേക്കുക.
പോർട്ട് Elizabeth ലെ ഓണാഘോഷങ്ങളിൽ ഒരു പ്രധാന പങ്കു വഹിക്കുന്നവരാണ് ബോബനും ഭാര്യ ദീപ്തിയും മക്കൾ സൗമ്യയും സ്തുതിയും. Cape Town ൽ architect ആയ സൗമ്യ അവുധിയെടുത്തു ബുധനാഴ്ച വന്നു ഓണാഘോഷത്തിൽ പങ്കെടുക്കാൻ.
വിഭവങ്ങൾ ഓരോ ഫാമിലിയും cook ചെയ്തു കൊണ്ടുപോവുകയാണ് പതിവ്. ചോറ്, സാമ്പാർ, കിച്ചടി എന്നിവയാണ് ഇവരുടെ പങ്ക്. നാട്ടിൽ നിന്നും ഉപ്പേരിയും കൊണ്ടുവന്നിട്ടുണ്ട്.
എല്ലാം ഭദ്രമായി pack ചെയ്ത് രാവിലെ പത്തു മണിക്ക് പുറപ്പെട്ടു. ഒരു badminton ക്ലബ് ലാണ് പരിപാടികൾ arrange ചെയ്തിരിക്കുന്നത്. വാടക 2500 Rand. എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ഹാൾ, toilets മുതലായവ.
പെട്ടന്ന് ഭാവം മാറുന്ന ഒരു സ്ത്രീയെ പോലെയാണ് PE യിലെ കാലാവസ്ഥ. വെയിൽ മാറി പെട്ടന്ന് cloudy ആകാം. കാറ്റ് അടിക്കാം. മഴ പെയ്യാം. The city of storms എന്ന് ഈ നഗരത്തിന് വിശേഷണം ഉണ്ട്. രാവിലെ തന്നെ ശക്തിയായ കാറ്റ് അടിച്ചുകൊണ്ടിരുന്നു. ഇവിടെ സ്ഥിരം താമസിക്കുന്നവർക്ക് ഇത് പ്രശ്നമല്ല.
കൊച്ചുപിച്ചടക്കം ഏതാണ്ട് അറുപത് പേരാണ് ആഘോഷങ്ങൾക്ക് എത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അംഗ സംഖ്യ കുറവാണെങ്കിലും ആവേശത്തിന് കുറവില്ല. യുവ തലമുറ കേരള സംസ്കാരത്തെ പാട്ടിലൂടെയും നൃത്തത്തിലൂടെയും മുറുകെ പിടിച്ചിരിക്കുന്നത് വിസ്മയിപ്പിക്കുന്നതാണ്.
മുരളി, സ്തുതി എന്നിവരാണ് prograam directors. വിളക്ക് കൊളുത്തൽ കർമ്മം ലീലാമ്മയ്ക്കും ഞാനും ബോബനും ചേർന്ന് നിർവഹിച്ചു. ഓണ സന്ദേശം ബോബന്റെ വക. സുന്ദരമായ ആവിഷ്കാരം.
നൃത്തത്തിലും പാട്ടിലും യുവതലമുറ പുലർത്തുന്ന ഉന്നത നിലവാരം എടുത്തു പറയേണ്ടതാണ്. വിദേശം ആണെന്നോ യഥാർത്ഥ ഓണം കഴിഞ്ഞുപോയെന്നോ ഉള്ള ഒരു ചിന്ത അവർക്കില്ല.
ഓണ സദ്യ ഒന്നാന്തരം. വിഭവങ്ങൾ ആവശ്യത്തിൽ അധികമാണോയെന്ന ഒരു തോന്നൽ മാത്രം അവശേഷിച്ചു.
വൈകീട്ട് ചില മത്സരങ്ങളും brai യും ആണ്. ഇത്ര ഗംഭീരമായ ഒരു സദ്യ കഴിഞ്ഞ സ്ഥിതിക്ക് ഇനി ഒരു brai അധികപ്പറ്റല്ലേ എന്ന് തോന്നി. പക്ഷേ ഇതിന് ഒരു മറുവശമുണ്ട്. എല്ലാവരും ജോലി തിരക്ക് ഉള്ളവരാണ്. വർഷത്തിൽ ഒരിക്കലേ ഇങ്ങനെ ഒത്തുകൂടാൻ അവസരം ലഭിക്കുകയുള്ളൂ.
വൈകീട്ട് കാറ്റും തണുപ്പും വർദ്ധിച്ചു. വിശാലമായ brai place ൽ തീ കത്തി തുടങ്ങി. മഴയും തുടങ്ങി. ചിമ്മിനിയുടെ തകരാറുമൂലം ഒരു മൂലയ്ക്ക് വെള്ളം ചോർന്ന് വീഴുന്നുണ്ടായിരുന്നു. എന്നാൽ മഴ അധികം നീണ്ടു നിന്നില്ല..
ദക്ഷിണാഫ്രിക്കൻ culture ൻറെ ഒരു അവിഭാജ്യ ഘടകമാണ് brai. Barbique. സാധാരണ പുറത്താണ് ഇത് നടത്താറുള്ളത്. തീ കത്തിച്ചു ഇറച്ചി ചുട്ടെടുക്കുന്നതുവരെ വല്ലതും കുടിച്ചു മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു പ്രത്യേക രസമുണ്ട്.
തീ കത്തിക്കൊണ്ടിരിക്കെ ' ഔഷധിയുടെ ഒരു താൽക്കാലിക outlet തുറന്നു. അവരവർ കൊണ്ടുവന്ന വിസ്ക്കിയും ബ്രാണ്ടിയും മറ്റും മേശപ്പുറത്തു നിരന്നു. ആർക്കും എടുക്കാം.
Fun games നടക്കുമ്പോൾ men കൂടുതലും ഔഷധിയിൽ ആയിരുന്നു. അവർ എല്ലാവരും സംഗീത പ്രേമികളാണ്. അവരുമായി കുറെ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു.
പാട്ടിനെപ്പറ്റി വെറുതെ ചർച്ച ചെയ്തിട്ടു കാര്യമില്ല. ഉദാഹരണങ്ങൾ നിരത്തി സമർത്ഥിക്കണമല്ലോ. "പാടാത്ത വീണയും പാടും, പ്രേമത്തിൻ സുന്ദര ശ്രുതി കേട്ടാൽ " എന്നൊരു പാട്ടുണ്ട്. ആ ചെറുപ്പക്കാർക്ക് സംഗീതത്തോടുള്ള ആവേശവും അർപ്പണബോധവും കണ്ടപ്പോൾ പാടാത്ത വീണയായ ഞാനും പാടി. പഴയ നമ്പരുകൾ. പാരിജാതം തിരുമിഴി തുറന്നൂ, ഇടയ കന്യകേ, മാണിക്യവീണയുമായെൻ, താമസമെന്തേ വരുവാൻ, അകലേ, കാറ്റടിച്ചൂ, സന്യാസിനീ,, അല്ലിയാമ്പൽ മുതലായവ. അവർക്കൊരു സംശയം, " സാർ സംഗീതം പഠിച്ചതാണോ ?" ശാസ്‌ത്രീയമായി പഠിച്ചിട്ടില്ല. കേട്ട് പഠിച്ചിട്ടുണ്ട്.
എന്തായാലും ആ ചെറുപ്പക്കാരുടെ കൂടെ കുറെ നേരം spend ചെയ്യാൻ അവസരം കിട്ടിയത് ഒരു വേറിട്ട അനുഭവം ആയിരുന്നു.
രാത്രി പതിനൊന്ന് മണി ആയതുകൊണ്ട് എല്ലാവരും പിരിഞ്ഞു

Correction: പാടാത്ത വീണയും പാടും, പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ..... (ഫിലിം :Rest House )
ReplyDelete