ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. പേർസണൽ ആയിട്ട് പറഞ്ഞാൽ ജോലി ഒന്നുമില്ലാതെ അധിക സമയം എന്ന ഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. തൊഴിൽ അന്വേഷിക്കുന്നവർക്ക് അങ്ങനെയെങ്കിലും ഒരു ജോലിയുണ്ട്.
ഒരു വലിയ പട്ടണത്തിൽ താമസിച്ചാൽ ഒരു സാധനം വാങ്ങിക്കാൻ അഞ്ചും പത്തും KMS പോകണം. ഗതാഗതക്കുരുക്ക് ഉണ്ടെങ്കിൽ കുറെ സമയം മാറി കിട്ടും. DELAREYVILLE ടൌൺ O വട്ടത്തിലുള്ളതാണ്. നടന്നുപോയി എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഇന്ന് എല്ലാ കാര്യങ്ങളും ഓൺലൈൻ ആണ്. ഒരിടത്തും പോയി Q നിൽക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ മിച്ച സമയത്തിന്റെ അധിക ഭാരം വർദ്ധിക്കുന്നു.
മുതിർന്ന പൗരർ മിച്ച സമയത്തിന്റെ അധിക ഭാരം ഇറക്കി വെക്കുന്നത് യാത്ര ചെയ്താണ് എന്നു തോന്നുന്നു. പ്രാരാബ്ധങ്ങൾ ഒന്നുമില്ലെങ്കിൽ യാത്ര പോകാൻ എളുപ്പമാണ്. തിരിച്ചു കയറാൻ ജോലിയില്ല. മക്കളുടെ വിവാഹം കഴിഞ്ഞതാണ്. വളർത്തു മൃഗങ്ങൾ ഇല്ല. വലിയ സ്വത്തു ഒന്നുമില്ല. സ്വന്തമായി വീടും ഇല്ല.
യാത്ര പോകാൻ ഏറ്റവും IDEAL CONDITIONS ആണ്. ഞങ്ങൾ വാടക വീട്ടിലാണ് താമസം. ഇവിടെ കള്ളന്മാർ കയറി അരിച്ചുപെറുക്കിയാലും ഒരു ഒട്ടുപാലും കിട്ടാൻ പോകുന്നില്ല. അതുകൊണ്ട് മനഃ സമാധാനത്തോടെ യാത്ര പോകാം.
ഞങ്ങളുടെ വീട്ടുമസ്ഥരായ ജോണിയും ഫാത്തിമയും രണ്ടുമാസത്തെ വിശ്രമത്തിന് അവരുടെ സ്വദേശമായ Medira ക്ക് പോയിരിക്കുകയാണ്. മകൻ ഇവിടെ കാര്യങ്ങൾ നോക്കുന്നു. Garden നോക്കാൻ അവന് സമയമില്ല. ചുട്ടുപൊള്ളുന്ന വേനലാണ്. അവരുടെ ചെടികൾക്ക് ഞങ്ങൾ വെള്ളം ഒഴിക്കുന്നു. മിച്ചസമയം ചെലവഴിക്കാൻ ഒരു മാർഗ്ഗം.
ഇന്ന് മുതിർന്ന പൗരർ ധാരാളം വിദേശ യാത്ര നടത്തുന്നു. കാരണം പലരുടെയും മക്കൾ വിദേശത്താണ്. ഞങ്ങളുടെ രണ്ടാമത്തെ മകൾ പ്രവീണ SYDNEY യിൽ ആണ്. അതുകൊണ്ട് അങ്ങോട്ടാണ് ഞങ്ങളുടെ അടുത്ത യാത്ര. ഒക്‌ടോബർ 30 മുതൽ ജനുവരി 25 വരെ.
ഓസ്ട്രേലിയ വിസാ കാര്യങ്ങളെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചു. ഏറ്റവും ചെറിയ വിസാ 3 മാസത്തെ Visitors Visa ആണ്. Online apply ചെയ്യാം. ഓസ്‌ട്രേലിയയിൽ സഞ്ചരിക്കാനും താമസിക്കാനും ഉള്ള സാമ്പത്തികം ഉള്ളതിന് evidence വേണം. അതിന് മൂന്നു മാസത്തെ Bank Statements വേണം.എവിടെയൊക്കെ പോകുന്നു എവിടെ താമസിക്കും എന്നതിന് വ്യക്തത വേണം. ഒരു ഓസ്‌ട്രേലിയൻ പൗരൻറെ invitation letter ഉണ്ടെങ്കിൽ അത് ഒരു ബലം ആണ്.
Biometrics എല്ലാവർക്കും നിർബന്ധമാണ്. Finger prints ഉം ഫോട്ടോയും എടുക്കും. Biometrics ന് അപേക്ഷകർക്ക് ഇഷ്ടമുള്ള ദിവസവും സമയവും choose ചെയ്ത് appointment അറേഞ്ച് ചെയ്യാം. ഞങ്ങൾ സെപ്റ്റംബർ 14ന് Sandton ൽ ഉള്ള TLS Contact Centre ൽ പോയി. Visa കാര്യങ്ങൾ ചെയ്യുന്ന Private കമ്പനി ആണ്. അവിടെ കാര്യങ്ങൾ വളരെ efficient ആണ്. എല്ലാ കാര്യങ്ങളും നിശ്ചിത സമയത്തിന് മുമ്പ് തീർന്നു. പലവിധ ഫീസ് ഇനത്തിൽ ഒരാൾക്ക് 2800 Rand. Visa കിട്ടാൻ ഒരു മാസം എടുക്കുമെന്ന് പറഞ്ഞു. പക്ഷേ സെപ്റ്റംബർ 30ന് Visa, ഇമെയിൽ ആയി കിട്ടി. ഇത് പാസ്സ്പോർട്ടിൽ കുത്തേണ്ട ആവശ്യമില്ല.
QUANTAS, SAA,Emirates, Quatar, Cathay Pacific മുതലായ എയർലൈൻസ് ഓസ്‌ട്രേലിയക്ക് പറക്കുന്നുണ്ട്. Hong Kong വഴി പോകുന്ന Cathay Pacific തെരഞ്ഞെടുത്തു.

Comments
Post a Comment