മലയാളത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്നതും ആരും അത്ര മൈൻഡ് ചെയ്യാത്തതുമായ വാക്കുകളാണ് രാജി വെക്കൂ എന്നത്. ഇപ്പോൾ രണ്ട് മന്ത്രിമാരെയും ഒരു MLA യും പുറത്താക്കാനുള്ള
ശ്രമത്തിലാണ് പ്രതിപക്ഷം. ഒത്തുവന്നാൽ ഓണത്തിന് മുമ്പ് ഒരു
3-0 score ചെയ്ത് ഓണം അടിച്ചു പൊളിക്കാം.
പരീക്ഷക്ക് ശരിക്ക് prepare ചെയ്യാത്ത കുട്ടികൾ multiple choice
ചോദ്യം കിട്ടുമ്പോൾ ഊഹിച്ചു ഒരു ഉത്തരം choose ചെയ്യുന്നതു പോലെയാണ് ഇത്. ഭാഗ്യം അനുകൂലമാണെങ്കിൽ മൂന്നിൽ ഒരാളെ
എങ്കിലും വീഴ്ത്താം.
ഇതിൽ ഒരാൾ സൂപ്പർ Heavy weight ആണ്. വേണ്ടിവന്നാൽ
നിയമ സഭാമന്ദിരം പോലും കണക്കു പറഞ്ഞ് പുതിയ നോട്ട്
കൊടുത്തു വാങ്ങാൻ കഴിവുള്ള പണ container മുതലാളി.
താൻ ഒരു cent ഭൂമി എങ്കിലും തട്ടിയെടുത്തതായി തെളിയിച്ചാൽ
MLA സ്ഥാനവും മന്ത്രിസ്ഥാനവും രാജിവെച്ചു വീട്ടിൽ പോകും എന്നാണ് ചാണ്ടി മുതലാളി പറയുന്നത്. മാത്രമല്ല സ്വത്തു മുഴുവൻ
എഴുതി കൊടുക്കാമെന്നാണ് മുതലാളി പറയുന്നത്. എന്തൊരു മറിമായം. ചാണ്ടി മുതലാളിയെ വിശുദ്ധൻ എന്ന് വിളിക്കണം. അദ്ദേഹത്തിനു വേണ്ടി ഒരു XXXL രൂപക്കൂട് തീർക്കണം.
ചാണ്ടി മുതലാളി രാജിവെച്ചു വീട്ടിൽ പോകരുത്. മലയാള
സിനിമക്ക് ഒരു നല്ല വില്ലനെ ആവശ്യമുണ്ട്. ഇന്ന് മലയാള സിനിമയിൽ നല്ല തണ്ടും തടിയും ഉള്ള വില്ലന്മാരില്ല.
പണ്ട് അംജദ് ഖാൻ ഹിന്ദി സിനിമയിൽ കത്തി ജ്വലിച്ചു
നിന്നതുപോലെ ചാണ്ടി ഖാൻ മലയാള സിനിമയിൽ
ശോഭിക്കട്ടെ. റിസോർട്ടിലും House ബോട്ടിലും ചാണ്ടി ഖാൻ
എതിരാളികളെ ചുഴറ്റി എറിയുന്നത് കാണാൻ എന്തു രസമായിരിക്കും?പ്രത്യേകിച്ചു അല്പം വളവുള്ള കൈ
കൊണ്ടുള്ള അടിതടകൾ.
ശൈലജ ടീച്ചർ, അൻവർ എന്നിവരോട് ക്ഷമിച്ചുകൂടെ? ഇവർ വളരെ
സൗ മ്യമായിട്ടും polite ആയിട്ടും ആണ് സംസാരിക്കുന്നത്. At least, അത് appreciate ചെയ്തുകൊണ്ട് അവരുടെ തെറ്റുകുറ്റങ്ങൾ പൊറുത്തുകൂടെ?
ഓണം അടുത്തിരിക്കുന്ന ഈ സമയത്ത് എല്ലാ പാർട്ടികളും ഭിന്നതകൾ മറന്ന് ഒരു Ceasefire പ്രഖ്യാപിക്കണം. ജനങ്ങൾക്ക് സ്വൈരം തരണം.
Comments
Post a Comment