എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം,സാക്ഷര കേരളം ,പ്രബുദ്ധ കേരളം എന്നൊക്കെ ചിലർ തട്ടി വിടുമ്പോൾ ചിരിക്കാതിരിക്കാതെ നിവൃത്തിയില്ല. UP ,ബീഹാർ മുതലാ യ States മായി compare ചെയ്യുമ്പോൾ ഒന്നാം സ്ഥാനമാണ്. പക്ഷേ ഒന്നാം ലോക രാജ്യങ്ങളുമായി compare ചെയ്യുമ്പോൾ കേരളം ഒന്നുമല്ല.
ഉദാഹരണത്തിന് മാലിന്യം വലിച്ചെറിയൽ എടുക്കാം. രാത്രി കാലങ്ങളിൽ കാറിലും ബൈക്കിലും പാത്തും പതുങ്ങിയും ചുറ്റി നടന്ന് മാലിന്യ ക്കെട്ടുകൾ അന്യൻറെ പറമ്പിലേക്ക് വലിച്ചെറിയുന്ന
തന്തയില്ലാത്തരം കാണിക്കുന്നവർ നാട്ടിൽ ഏറെയാണ്.പ്രബുദ്ധ കേരളം പോലും!😢
എൻറെ പറമ്പിൽ വലിച്ചെറിഞ്ഞ ഒരു പഴയ ചെരുപ്പ് പരിശോധിച്ചപ്പോൾ അത് വില കൂടിയതാണെന്നു മനസ്സിലായി. ആ സമ്പന്നനായ അലവലാദിക്ക് ആണിരോഗം ആശംസിക്കുന്നു.
കേരളത്തിൽ ഒരു വർഷം4000ത്തിൽ അധികം ആളുകൾ റോഡ് അപകടങ്ങളിൽ മരിക്കുന്നു. വളരെ ഭയാനകമാണ് ഇത്. ഭൂരിപക്ഷം
Motorist കൾ നിയമങ്ങൾ അനുസരിച്ച് ശ്രദ്ധിച്ചു വാഹനം ഓടിക്കുന്നു. എന്നാൽ ഒരു വിഭാഗം ആളുകൾ തോന്നിയ പോലെ
വാഹനമോടിച്ചു് ജീവനുകൾ നഷ്ടപ്പെടുത്തുന്നു.
ഓസ്ട്രേലിയയിൽ താമസിക്കുമ്പോൾ അവിടെ റോഡുകളിൽ
പൂർണ്ണ അച്ചടക്കം കാണാനിടയായി.റോഡ് മുറിച്ചു കടക്കുന്നവർക്ക്
പൂർണ്ണ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. പ്രധാന Zebra Crossing കളിൽ signal ലൈറ്റും Warning സൗണ്ടും ഉണ്ട്. Zebra വരികളിൽ നിന്ന് ആറടി യെങ്കിലും അകലത്തിൽ ആണ് വാഹനങ്ങൾ നിര്ത്തുന്നത്.
ഇവിടെയോ? കാല്നടക്കാർക്കു വേണ്ടി വാഹനം നിറുത്തുകയില്ല. മറിച്ച്, maximum horn അടിച്ച് വിരട്ടുകയാണ് ചെയ്യുന്നത്. പ്രബുദ്ധ കേരളം!😢
,ഇന്നത്തെ വാർത്ത.zebra lineക്രോസ് ചെയ്ത പ്രൊഫസറെ Tipper
ഇടിച്ചു കൊന്നു.ഞെട്ടിക്കുന്ന വാർത്ത.
ഞാൻ ഒരു ചുറ്റിക വാങ്ങി. Zebra line കടക്കുമ്പോൾ സ്വയരക്ഷക്ക് വേണ്ടിയാണ്.," അടുത്തു വരരുത്. വന്നാൽ ഇടിച്ച് കാറിന്റെ shape മാറ്റും." ഉയർത്തി പിടിച്ച ചുറ്റിക നൽകുന്ന സന്ദേശം ഇതാണ്.
Comments
Post a Comment