" Man is born free and he is everywhere in chains".ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ് റൂസ്സോ എഴുതി. കാലമേറെ കഴിഞ്ഞിട്ടും ഈ സത്യം തുടരുന്നു.വിവിധ തരം ചങ്ങലകൾ കൊണ്ട് മനുഷ്യർ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.സ്വതന്ത്ര രായി ജനിച്ച മനുഷ്യർ തങ്ങളുടെ സ്വാതന്ത്ര്യം ഉപേക്ഷിച്ച് ഏതെങ്കിലും മത/രാഷ്ട്രീയ / തട്ടിപ്പു പ്രസ്ഥാനങ്ങളുടെ അടിമകളായി
മാറുന്നത് കാണാം. ഗുർമീത് റാം റഹീം സിങ്ങിന്റെ പ്രസ്ഥാനം രാജ്യത്തു കലാപം അഴിച്ചുവിട്ട സാഹചര്യത്തിൽ ഈ വിഷയം വളരെ ഗൗരവമുള്ളതാണ്.
ആൾ ദൈവങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ് ഇന്ത്യ.
നിയമവാഴ്ച്ചയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ആള്ദൈവങ്ങളും ദൈവത്തികളും ഇന്ന് അഴിഞ്ഞാടുന്നത്.റഹീം സിംഗ് ഒരു സമാന്തര സർക്കാർ പോലെയാണ് പ്രവർത്തിക്കുന്നത്. ഭാഗ്യവശാൽ ആ മെഗാ ഗുണ്ടയെ തളയ്ക്കാൻ നട്ടെല്ല് കാണിച്ചു കുറെ ഉദ്യോഗസ്ഥരും ജഡ്ജിമാരും.
ജീവിതം വളരെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. ഒരു ആള്ദൈവത്തി നെ
ദർശിച്ച് അനുഗ്രഹം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകും
എന്ന അന്ധമായ വിശ്വാസത്തിലാണ് ലക്ഷ കണക്കിന് ആളുകൾ
തട്ടിപ്പു ദൈവങ്ങളുടെ കാൽക്കൽ വീഴുന്നത്. ഇത് വിദ്യാഭ്യാസത്തിന്റ് കുറവുകൊണ്ടല്ല. കാരണം കാൽക്കൽ വീഴുന്നവരുടെ കൂട്ടത്തിൽ scientist കളും ഉണ്ട്.
ആൾ ദൈവങ്ങൾ തട്ടിപ്പുകരാണ് എന്നതിന് ഒരു കാര്യം മാത്രം മതി.
നമ്മളുടെ ഏറ്റവും വലിയ ഒരു ആഗ്രഹം ആരോഗ്യത്തോടെയും
സന്തോഷത്തോടെയും ദീർഘകാലം ജീവിച്ചിരിക്കണം എന്നതാണ്.
ഒരു ആള്ദൈവത്തിന് പ്രത്യേക സിദ്ധി എന്തെങ്കിലും ഉണ്ടെങ്കിൽ
നൂറോ ഇരുനൂറോ കൊല്ലം ജീവിക്കാൻ സാധിക്കും. പക്ഷേ എത്ര വലിയവൻ
ആയാലും സെഞ്ചുറി അടിക്കുന്നതിനു മുൻപ് തട്ടിപ്പോകും.150
വയസ്സുള്ള ഏതെങ്കിലും ആൾ ദൈവത്തെ കാണിച്ചു തന്നാൽ പൂവിട്ട്
പൂജിക്കാം.
ജനക്കൂട്ടത്തെ കയ്യിലെടുക്കാനും manipulate ചെയ്യാനും അസാമാന്യ
കഴിവുള്ളവരാണ് ആൾ ദൈവങ്ങൾ.
പണം, അക്രമം, സെക്സ് എന്നിവയാണ് ആൾദൈവങ്ങളുടെ ആധാരശിലകൾ .ഇത് മൂന്നും തികഞ്ഞവനാണ് റാം റഹീം സിംഗ്.
ഇന്നതേതുപോലുള്ള crisis ഇന്ത്യയിൽ പുത്തരിയല്ല.1980കളിൽ
പഞ്ചാബിൽ ബിന്ദ്രൻ വാ ലാ സുവർണ്ണ ക്ഷേതത്തിൽ ആയുധങ്ങൾ ശേഖരിച്ചു കലാപക്കൊടി ഉയർത്തി.1984 ൽBlue Star
ഓപ്പറേഷനിൽ
സുവർണ്ണ ക്ഷേത്രം ആക്രമിച്ച് ബിന്ദ്രൻവാ ലയെ വകവരുത്തി. ഇന്ദിരാഗാന്ധി യാണ് ധീരമായ ആ നടപടി എടുത്തത്. എന്നാൽ ബിന്ദ്രൻ വാ ലാ ഒരു ആൾദൈവം ആയിരുന്നില്ല.
അമേരിക്കയിൽ 1978 ൽ ജിം ജോൺസ് എന്ന ആൾ ദൈവം
കലാപക്കൊടി ഉയർത്തി. ക്രൂരമായ കൊലകൾ നടത്തി. പിടിക്കപ്പെടും എന്നായപ്പോൾ അയാളും അനുയായികളും
Cynide കഴിച്ചു കൂട്ട ആത്മഹത്യ ചെയ്തു.1978 November ൽ
Guyana യിൽ നടന്ന ആ ദുരന്തത്തിൽ മരിച്ചത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 918 പേർ.

Comments
Post a Comment