പേർസണൽ ആയിട്ട് പറഞ്ഞാൽ പ്രത്യേകിച്ചു വലിയ problems ഒന്നുമില്ല. എന്നാലും രാജ്യത്തു നടക്കുന്ന സംഘർഷങ്ങൾ,അക്രമങ്ങൾ ,ടെൻഷൻ മുതലായ കാര്യങ്ങൾ വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു.ഇന്ത്യയിൽ അക്രമത്തിന്റെ കാര്യത്തിൽ
കേരളം ഒന്നാം സ്ഥാനത്താണ് എന്ന വസ്തുത വളരെയേറെ നിരാശയും ഞെട്ടലും ഉണ്ടാക്കുന്നു. ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ വെറുക്കാൻ എങ്ങനെ സാധിക്കുന്നു എന്നത് എത്ര ആലോചിച്ചാലും മനസ്സിലാകുന്നില്ല.
ഈ ആകുലചിന്തകളിൽ നിന്ന് ഒരു മോചനം ലഭിക്കുന്നത് പറമ്പുകളിൽ ചെല്ലുമ്പോൾ ആണ്. നാട്ടുകാർ കാണുന്നതു പോലെയല്ല ദീർഘകാലം വിദേശ വാസം കഴിഞ്ഞു ഇവിടെ തമാസമാക്കുന്ന ഒരാൾ കാണുന്നത്.
പ്രത്യേകിച്ചു വിദേശത്ത് കിട്ടാത്തതായ ചില സാധനങ്ങൾ ഇവിടെ
സുലഭമായി കാണുന്നത് വളരെ exciting ആണ്.ഉദാഹരണത്തിന് ചക്ക.ദക്ഷിണാഫ്രിക്കയിൽ ചക്ക കണ്ടിട്ടില്ല. ഇവിടെ അത് ധാരാളം. പക്ഷേ ചക്കവേവിച്ചത് dining table ൽ എത്തണമെങ്കിൽ കുറേ കടമ്പകൾ കടക്കണം. മുകളിലും താഴെയും hurdles ഉണ്ട്.കയ്യെത്തുന്ന ഉയരത്തിൽ ചക്ക ഉണ്ടെങ്കിൽ ഭാഗ്യം. പക്ഷേ
ചുമ്മാ ഔദാര്യമൊന്നും പ്ലാവ് തരികയില്ല. പറിക്കാൻ പറ്റാത്ത
ഉയരത്തിലാണ് ചില ചക്കകൾ. പ്ലാവ് നമ്മളോട് ഇങ്ങനെ പറയുന്നതുപോലെ തോന്നും.
" ഇത്രയും കാലം നിങ്ങൾ എന്നെ mind ചെയ്തില്ല. ഇപ്പോൾ കാര്യം കാണാൻ വന്നിരിക്കുകയാണ്. വേണമെങ്കിൽ മുകളിൽ കേറി
പറിച്ചോ. At your own risk."
അങ്ങനെ risk എടുക്കാൻ ആരും തയ്യാറല്ല. അങ്ങനെ മണ്ടയിലെ
ചക്കകൾ പഴുത്തു വീണു പൊട്ടി ചിതറി യത് പലയിടത്തും കണ്ടു.
കഴിഞ്ഞ വർഷം വീണത് മുളച്ചു ധാരാളം തൈകൾ കണ്ടു.
25 അടി വരെ ഉയരത്തിലുള്ള ചക്കകൾ പറിക്കാൻ പറ്റും.12 അടി
നീളമുള്ള തോട്ടി ഉണ്ട്.അടുത്തുള്ള മരത്തിൽ കയറി ഇരുന്നുകൊണ്ട്
ഞങ്ങളുടെ ഒരു സഹായി ആറെണ്ണം താഴെയിട്ടു.
അടുത്ത കടമ്പ ചക്ക വെട്ടി ചുളകൾ വേർ തിരിക്കലാണ്. വളരെ
ക്ഷമ വേണം. ചക്ക വേവിക്കാൻ ആവശ്യമായ കാന്താരി മുളക്
പറമ്പുകളിൽ അവിടവിടെ ഉണ്ട്. അവയും ആരും പറി ക്കാതെ
വീണു പോവുകയാണ്.
അവസാനം ആവി പൊങ്ങുന്ന ചക്ക പുഴുക്കും കോഴിക്കറി യും
മേശയിൽ എത്തുമ്പോൾ ഉള്ള satisfaction വേറിട്ട ഒന്നാണ്. ഇതിനു
പിന്നിലുള്ള adventure ആണ് കാരണം.
South Africa യിൽ അധികം ഇല്ലാത്ത ഒന്നാണ് പേരക്ക. അതിൻറെ
വില കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ട്. ഒനിന്നു വില2-3rand.(10-15രൂപ)
പൈകയിലും ഏറ്റുമാനൂരും വവ്വാൽ തിന്ന് ബാക്കി താഴെയിട്ട
ഇളം മഞ്ഞ നിറത്തിലുള്ള പേരക്ക കണ്ട് കണ്ണ് നിറഞ്ഞു. ഇപ്പോൾ
സ്ഥിതി ആകെ മാറി. വവ്വാലുകൾ ക്ക് ഒരു പഴുത്ത പേരക്ക കാണാൻ
അല്പം വിയർക്കേണ്ടി വരും.😣😃😆 (തുടരും)

Comments
Post a Comment