പെരുമഴ പെയ്യുമ്പോൾ നമ്മുടെ കയ്യിൽ കുട ഇല്ലെങ്കിൽ വല്ല കടത്തിണ്ണയിലും കയറി നിൽക്കും. ഇഷ്ടമുണ്ടായിട്ടല്ല. Ac യുടെ
കാര്യവും അങ്ങനെ തന്നെ. കഠിനമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ
വേണ്ടിയാണ് Ac ഉപയോഗിക്കുന്നത്. ചിലർക്ക് Ac ഉപയോഗിച്ചാൽ
ശ്വാസം മുട്ടൽ ഉണ്ടാകും. Ac യെ ഒരു luxury ആയി കണക്കാക്കുന്നത് കാലഹരണപ്പെട്ട ഒരു ഐഡിയ ആണ്. എന്നാൽ
ഇന്ത്യയെ ഭരിക്കുന്നവർ ചിന്തിക്കുന്നത് പഴഞ്ചൻ രീതിയിലാണ്.
Ac ഉള്ള ഹോട്ടലുകളിൽ Non Ac യിൽ ഇരുന്ന് ഭക്ഷണം കഴിച്ചാലും
Parcel മേടിച്ചാലും 18% Tax ഈടാക്കും എന്ന് കേട്ടു. ഇത് ശരിയാണെങ്കിൽ സാധാരണക്കാരന്റെ വയറ്റത്തു അടിച്ചു എന്നുതന്നെ പറയാം. തിന്നുകയുമില്ല ,തീറ്റിക്കുകയും ഇല്ല.
ഇത് എന്തൊരു രാജ്യമാണ്?😢
,കഴിഞ്ഞ വർഷം ഒരു സുഹൃത്ത് ഉപദേശിച്ചു. " ധൃതി പിടിച്ച്
ഇങ്ങോട്ട് വന്നേക്കരുത്. പറ്റുന്നിടത്തോളം കാലം ദക്ഷിണാഫ്രിക്കയിൽ താമസിച്ചിട്ടു വന്നാൽ മതി."
ആ സുഹൃത്ത് പറഞ്ഞത് എത്രയോ ശരിയാണ്. പ്രതേകിച്ചു
ഭക്ഷണം/ ,drinks എന്നിവയുടെ കാര്യത്തിൽ. മീൻ ധാരാളം
കിട്ടുന്നുണ്ട്. OK. കപ്പയും ചക്കയും ഉണ്ട്. Ok. പക്ഷേ ഒരു തുള്ളി
Beer കുടിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു.Beer എവിടെ കിട്ടുമെന്ന്
അറിഞ്ഞുകൂടാ. Q നിന്ന് tax ഉം കൊടുത്തു വാങ്ങാൻ മനസ്സില്ല. Indian made foreign Liquor സൗജന്യമായി തന്നാലും വേണ്ടാ.
ദക്ഷിണാഫ്രിക്കയിൽ 14% ,ആണ് VAT. എവിടെ തിരിഞ്ഞാലും
ഒന്നാന്തരം meat ഉം drinks ഉം available ആണ്. weekend ൽ
മാത്രമാണ് ഞാൻ ഒരോ beer കുടിച്ചിരുന്നത്. ശനി യും ഞായറും
Beer കടമുള്ള ദിവസങ്ങൾ ആയി ഞാൻ പ്രഖ്യാപിച്ചിരുന്നു. ശനി750ml ൻറെ ഒരു Amstel. ഞായറാഴ്ച 660 ml ൻറെ ഒരു Heineken. വളരെ ന്യായമായ വിലയാണ്.
കേരളത്തിൽ ചിക്കന് 138 രൂപ ആയിരുന്നത് 99 രൂപയായി കുറഞ്ഞു. പക്ഷേ ഇതിൽ സന്തോഷിക്കാൻ ഒന്നുമില്ല. മണ്പാൽ (rubber)കഷണിച്ചു
കറി വെച്ചാൽ ഇതിലും tasty ആണ്.
ഇവിടെ ആട്ടിറച്ചി സാധാരണക്കാരന് affordable അല്ല. സാധാരണക്കാരന് ആട്ടിറച്ചി തിന്നണമെങ്കിൽ ഒരു മർഗ്ഗമേയുള്ളൂ.
എന്തെങ്കിലും crime ചെയ്തിട്ടു ജയിലിൽ പോവുക. പക്ഷേ അവിടെ
ഒരു problem ഉണ്ട്. ചോദിക്കാതെ പരോൾ തന്ന് പറഞ്ഞുവിടും.
Situation ന് ഒരു പരിഹാരമാർഗം കണ്ടു വെച്ചിട്ടുണ്ട്. എല്ലാ വർഷവും 2 മാസം സൗത്ത് ആഫ്രിക്കയിൽ പോയി പാർക്കുക.
Beer/meat കടങ്ങൾ വീട്ടുക.
Comments
Post a Comment