പ്രവാസികളുടെ പറമ്പുക ളെ പ്പറ്റി എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോയെന്നു അറിയില്ല. എന്തായാലും കുഴഞ്ഞ ഒരു പ്രശ്നമാണ് ഇത്. രണ്ടു തരത്തിലുള്ള പ്രവാസി പറമ്പുകളാണ് ഉള്ളത്. കുടുംബസ്വത്തു ഭാഗം കിട്ടിയതും additional വാങ്ങിയതും.
ഇവയുടെ സംരക്ഷണം ഒരു പ്രശ്നമാണ്. സാധാരണയായി നാട്ടിലുള്ള കുടുംബാംഗങ്ങളെയാണ് ഈ ചുമതല ഏൽപ്പിക്കുന്നത്.
എന്നാൽ അവർക്ക് സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും സമയം
ഇല്ലാത്ത അവസ്ഥയിൽ അവർക്ക് ബന്ധുക്കളുടെ പറമ്പ് പോയി നോക്കാൻ സാധിക്കുകയില്ല. അങ്ങനെ ചില പറമ്പുകളും plot കളും
കാട് പിടിച്ചു കിടക്കുന്നത് കാണാം. അങ്ങനെയുള്ളവ മദ്യപർ ഉപയോഗിക്കാറുണ്ട്. മാലിന്യം വലിച്ചെറിയലും ഉണ്ട്.
ഒരു relative ൻറെ പറമ്പ് നോക്കാൻ ചെന്നപ്പോൾ കണ്ടത് അവിടെ
സ്ഥിരം ക്രിക്കറ്റ് കളി നടക്കുന്നു എന്നതാണ്.🏆⚽🏀🎾
കുടുംബസ്വത്തു ആയി കിട്ടിയ ഒരു പറമ്പ് എനിക്കുണ്ടു. കടുംവെട്ടു
Maximum ചെയ്ത ശേഷം ഒരു വർഷത്തിൽ ഏറെ ആയിരുന്നു. ഈ
പറമ്പ് സ്വയം സംരക്ഷിക്കുന്ന ഒന്നാണ്. കുന്നിന്റെ മണ്ടയിലാണ്
ഇത്. കുത്തനെ കയറ്റം കയറി വേണം അവിടെ എത്താൻ. എത്തി കഴിഞ്ഞാൽ നിര പ്പാണ്. അവിടെ നിന്ന് നോക്കിയാൽ പൂഞ്ഞാർ
മലകൾ കാണാം. ഞാൻ ഈ പറമ്പിൽ കയറിയിട്ട് വർഷങ്ങൾ ഏറെയായി. കയറി കാണാമെന്നു വെച്ചാലും സാധ്യമല്ല. കൊടും കാട് ആണ്. കാട്ടിൽ നരിയും കാട്ടുമുയലും ഉണ്ട്.🐾🐾
എന്തായാലും കാട് വെട്ടി തെളിക്കാൻ തീരുമാനിച്ചു. പണിക്കൂലി
ഒരു ദിവസം750 രൂപ. ബിജു എന്ന തൊഴിലാളിയുടെ നേതൃത്വത്തിൽ
മൂന്നു പേരാണ് കാടു വെട്ടാൻ വന്നത്. ബിജുവിന്റെ professional
attitude എന്നെ വിസ്മയിപ്പിച്ചു. രാവിലെ ഏഴര മുതൽ വൈകീട്ട്
നാലര വരെയാണ് ജോലി സമയം. break ഒരു minute പോലും
അധികം എടുക്കുകയില്ല. അതുകൊണ്ടു തന്നെ ഈ പണിക്കാര ന്
വൻ ഡിമാൻഡ് ആണ്.
.
June 19 ആം തീയതി രാവിലെ കാടു വെ ട്ടൽ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ പണിക്കാരു മായുള്ള contact നഷ്ട്ടപ്പെട്ടു. അത്ര ക്കും നിബിഡമായ കാടാണ്. കൂവി വിളിച്ച് contact പുനസ്ഥാപിച്ചു.
പാഴ് മരങ്ങളുടെ തൈകൾ വെട്ടുക, കൂവ പറി ക്കുക മുതലായ
പണികളിൽ ഞാൻ ഏർപ്പെട്ടു. മഴയുടെ നനവ് പണി എളുപ്പമാക്കി.
പത്തു മണി ആയപ്പോൾ ഗംഭീര മഴ പെയ്തു. വലിയ ഇരമ്പലോടെ.
Extra മഴയുള്ള സ്ഥലമാണ് പൈക. കുട എടുത്തിരുന്നില്ല. കനത്ത മഴ നനഞ്ഞ് പണിയെടുക്കുന്നത് വളരെ രസകരമാണ്. മഴവെള്ളവും വിയർപ്പും മുഖത്തുകൂടി ഒഴുകുമ്പോൾ feel ചെയ്യുന്ന ഉപ്പുരസം
മറക്കാനാവാത്തതാണ്.
ഏകദേശം 20 മിനിറ്റ് വീതം നാല് പ്രാവശ്യം മഴ പെയ്തു.
കാട്ടുവള്ളികൾ വെട്ടുന്നതിനിടയിൽ ഒരു മുൾ ചെടി എൻ്റെ
T shirt ൽ കൊളുത്തി. അത് വിടുവിക്കാൻ ശ്രമിച്ചപ്പോൾ
കൂടുതൽ കുരുങ്ങി.ആ മുൾച്ചെടി എന്നോട് ഇങ്ങനെ പറഞ്ഞതു പോലെ തോന്നി.
" വെറുതെ അങ്ങു പോകാമെന്ന് കരുതേണ്ട. പത്തിരുപത്
കൊല്ലമായി നീ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട്."
മഴയിൽ ചെരുപ്പുകൾ നനഞ്ഞു കുതിർന്ന് ചെളിയിൽ
പുതഞ്ഞു, വഴുവഴുപ്പുണ്ടായി. ഒരടി മുമ്പോട്ട് നീങ്ങാൻ
പറ്റാത്ത അവസ്‌ഥ. കുറ്റിയിൽ തട്ടി താഴെ വീണ് കാലിന്റെ
തള്ളവിരൽ ഉളു ക്കി. അതിൻറെ വേദന ഒരു മാസം നീണ്ടു നിന്നു.
നാലു ദിവസത്തെ അദ്ധ്വാനം കൊണ്ട് കാട് clear ചെയ്തു. വള്ളിച്ചെടികളും മുൾ പടർപ്പുകളും വരിഞ്ഞു മുറുക്കി
തടവിലാക്കിയിരുന്ന മാവുകൾക്കും പ്ലാവുകൾക്കും മോചനമായി.
നരിതൂക്കിൽ കുന്നിൽ പല തലമുറകളായി തമ്പടിച്ചു നാടിനെ
കൂവി വെല്ലുവിളി ച്ചിരുന്ന നരികുടുംബ ങ്ങൾ എങ്ങോട്ടോ പോയി. അനുയോജ്യമായ പ്രവാസിപറമ്പു തേടി.😂😃😆😥

Comments
Post a Comment