July 14 ആം തീയതി കോട്ടയത്തു Chicking ൽ പോയി. ആദ്യമായിട്ട് പോവുകയാണ്. സംഗതികൾ എങ്ങനെയുണ്ട് എന്ന് അറിയാൻ. South ആഫ്രിക്കയിൽ KFC യിൽ ചിലപ്പോഴൊക്കെ പോകാറുണ്ടായിരുന്നു. അവിടങ്ങളിൽ മിക്കവാറും ക്യു ഉണ്ടായിരിക്കും. Chicking ൽ വളരെ കുറച്ചു customers നെ മാത്രമേ
കണ്ടുള്ളൂ. മൂന്ന് Chicken piece ഉം chips ഉം parcel ആയി order ചെയ്തു. വില 295 രൂപ. Parcel ready ആകാൻ 20 minute എടുത്തു. സാരമില്ല. retire ചെയ്ത ഒരാൾക്ക് ധൃതി ഒന്നുമില്ല. സമയം ഒരു മഹാ സമുദ്രം പോലെ മുമ്പിൽ കിടക്കുകയാണ്.
കേരളത്തിൽ കണ്ട ഒരു കാര്യം, ജനങ്ങൾ പൊതുവേ എന്തുകൊണ്ടോ unhappy യും ഗൗരവക്കാരും ആണ് എന്നുള്ളതാണ്.20 minute wait ചെയ്യുന്ന സമയത്ത് Counter ൽ നിൽക്കുന്ന യുവാവിന് customers നോട് എന്തെങ്കിലും കുശലം
പറയാം. ബോറടി നീങ്ങി ക്കിട്ടും. പക്ഷേ അതുണ്ടാ യില്ല. നിത്യ ജീവിതത്തിൽ അനേകം gap കൾ ഉണ്ട്. അവയെ നികത്തുന്നത്
നല്ല വാക്കുകളാണ്. ദക്ഷിണാഫ്രിക്കയിൽ ജനങ്ങൾ ഹാപ്പി യാണ്. കാരണം വാക്കുകളിൽ അവർക്ക് പിശുക്കില്ല.
Bill കിട്ടിയപ്പോൾ തുക 350 രൂപ ആയി. Double tax അടിച്ചിരിക്കുകയാണ്. GST അഥവാ Generally stupid Tax.പരാതി ഒന്നും പറഞ്ഞില്ല. ഇനി Chicking പോലുള്ള Outletകളിലേയ്ക്കില്ല.
എന്തിനുവേണ്ടിയാണ് സർക്കാരുകൾ ജനങ്ങളുടെ മേൽ ഭീമമായ
Tax ചുമത്തുന്നത്? തൊട്ടതിനും പിടിച്ചതിനും Tax ഏർപ്പെടുത്തുന്നത് ജന ദ്രോഹമാണ്. പ്രത്യേകിച്ചു Hospitality
മേഖലയിൽ അമിതമായ Tax ചുമത്തു ന്നത് ആ മേഖലയെ തളർത്തും.
കള്ള പണക്കാരെയും രാഷ്ട്രീയ നേതാക്കളെയും ഇത് affect ചെയ്യുന്നില്ല. MP മാർക്കും MLA മാർക്കും ഭീമമായ ശമ്പളവും
ആനുകൂല്യങ്ങളും ഉണ്ട്. Parliament ലെ Canteen ൽ ഭക്ഷണം subsidised ആണ്.
വിദേശ രാജ്യങ്ങളിൽ luxury ആയി കണക്കാ ക്കാത്ത കാര്യങ്ങളെയാണ് ഇവിടെ കണക്കാക്കി ഭീമമായ Tax ചുമത്തുന്നത്.
പണ്ട് റേഡിയോ ഒരു luxury item ആയി കണക്കാക്കി licence
ചുമത്തിയിരുന്നു. അതുപോലെ ഫ്രിഡ്ജ്. കാലം മാറി, പക്ഷേ ചില
ഭരണാധികാരികളുടെ ചിന്താഗതി പഴഞ്ചനാണ്, അൽപ്പത്വം നിറഞ്ഞതാണ്.
Tax സംബന്ധിച്ച വാക്കുകൾ ഭീകരമാണ്. ചുമത്തുക എന്നു വെച്ചാൽ
അമിതഭാരം ചുമലിൽ വെക്കുക എന്ന് അർത്ഥം. പിഴ ഈടാക്കുക
എന്നതും ഭീകരമാണ്. ചുങ്കം, തീരുവ മുതലായ വാക്കുകൾ പഴഞ്ചനും ഭീകരവും ആണ്.
ആരു ഭരിച്ചാലും ജനങ്ങളുടെ ഒന്നാം നമ്പർ ശത്രു സർക്കാർ ആണ്.
GST സ്‌ത്രീ വിരുദ്ധമാണ്. ഫാമിലി മൊത്തം പുറത്തു പോയി നല്ല
ഭക്ഷണം കഴിക്കാമെന്ന് വെച്ചാൽ GST വിലങ്ങു തടിയാണ്. ഇതിൻറെ അർത്ഥം, സ്ത്രീകളെ അടുക്കളയിൽ തളച്ചിടുക എന്നതാണ്.ഞാൻ Chicking ൽ പോയത് ഭാര്യക്ക് cooking ൽ നിന്ന്
ഒരു ചെറിയ relief കൊടുക്കാൻ വേണ്ടിയാണ്.
ഒരു കുടുംബത്തിന് മാസത്തിൽ ഒരിക്കലെങ്കിലും ഹോട്ടൽ ഭക്ഷണം Tax-free ആക്കണം. സർക്കാർ കൊലപാതകികളെയും തെമ്മാടികളെയും chicken, ആട്ടിറച്ചി മുതലായവ കൊടുത്തു തീറ്റിപ്പോ റ്റു ന്നു.മാനം മര്യാദയായി ജീവിക്കുന്ന സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞു കറന്നെ ടുക്കുന്ന GST ഉപയോഗിച്ച്.
Comments
Post a Comment