ഇക്കണ്ട ജനമെല്ലാം തിക്കിത്തിരക്കി ,വാഹനങ്ങൾ മുട്ടിമുട്ടി, എങ്ങോട്ടു പോവുകയാണെന്ന് ചിലപ്പോൾ അത്ഭുത പ്പെടാറുണ്ട്. മിക്കവരും സർക്കാർ വെച്ച കെണികളിൽ കുരുങ്ങി, അതിൽ നിന്നും രക്ഷപ്പെടാൻ മാർഗ്ഗങ്ങൾ തേടി പോകുന്നവരാണ്. സർക്കാ രു കൾ user -unfriendly ആണ്. ജനത്തെ എങ്ങനെയെങ്കിലും കെണിയിൽ പ്പെടുത്തി ,അതിൽ നിന്ന് തലയൂരാൻ അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചു മാത്രമേ അവർ അടങ്ങൂ.
ഇതിന്റെ ഒരു ഉദാഹരണമാണ് നോട്ടു നിരോധനം. അതിൻറെ യാതനകൾ രാജ്യവാസികൾ മാത്രമല്ല, പ്രവാസികളും അനുഭവിക്കണം എന്നാണ് സർക്കാരിന്റെ ശാഠ്യം.
പ്രവാസികൾ നാട്ടിൽ vacation ന് വന്ന്, തിരിച്ചു പോകുമ്പോൾ
കുറെ രൂപ മിച്ചംകയ്യിൽ കാണും.നോട്ടു നിരോധനം വന്നപ്പോൾ ഭൂരിപക്ഷം പ്രവാസികൾ തങ്ങളുടെ നോട്ടുകൾ നേരിട്ടും അല്ലാതെയും രക്ഷപ്പെടുത്തി. എന്നാൽ എന്നെ പോലുള്ള ചുരുക്കം ചില നിര്ഭാഗ്യവന്മാർ ഇപ്പോഴും ഒരുപിടി പഴയ നോട്ടുമായി നിലാവ ത്തു അഴിച്ചു വിട്ട കോഴികളെ പോലെ എന്തു ചെയ്യണംഎന്നറിയാതെ കഴിയുന്നുണ്ട്. വലിയ തുകയൊന്നും അല്ല.
5000ത്തിനും 10000 ത്തിനും ഇടയ്ക്കുള്ള തുകയാണ്. ( Confidential)
സംഭവിച്ചത്
ഇതാണ്. 2016 നവംബർ മുതൽ 2017 january 25 വരെ ഞങ്ങൾ
ഓസ്ട്രേലിയയിൽ ആയിരുന്നു. സൗത്ത് ആഫ്രിക്കയിൽ മോഷണം
സാധാരണ ആയതിനാൽ ഞാൻ പാസ്പോര്ട്ട്, പണം മുതലാ യവ Encyclopoedia യിൽ ആണ് ഒളിച്ചു വെച്ചിരുന്നത്. കറുത്ത
ഫോണുകൾ ഷൂസിലും.Australia യിൽ ആവശ്യം ഇല്ലാത്തതിനാൽ രൂപാ നോട്ടുകൾ കൊണ്ടുപോയില്ല. അങ്ങനെ വിശ്വ വിജ്ഞാന കോശത്തിൽ അടയിരുന്നു രൂപാ നോട്ട ആയി.
May 8ന് കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ അവിടെ Customs ൽ
ഒരു ഫോം പൂരിപ്പിച്ച് പഴയ നോട്ടുകൾ എണ്ണി കാണിച്ച് declare ചെയ്തു. ഞാൻ വിചാരിച്ചു ഉടൻ തന്നെ പുതിയ നോട്ട് എണ്ണി തരുമെന്ന്. പക്ഷേ അപ്പോഴാണ് ഒരു കാര്യം ഓർത്തതു.ഇത് ഇന്ത്യ
ആണ്. ഒരു User-unfriendly രാജ്യമാണ് എന്ന്.
ഇനി ആ പഴയ നോട്ടുകൾ മാറണമെങ്കിൽ കുരി ശിന്റെ വഴിയേ 14
സ്ഥലവും താണ്ട ണം. ചെന്നൈയിൽ ചെന്നാൽ ചിലപ്പോൾ മാറി കിട്ടിയേക്കും .കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തി യിരിക്കുന്നത്. നോട്ടു നിരോധന കാലത്തു വിദേശത്ത് ആയിരുന്നു
എന്ന് തെളിയിക്കണം. എല്ലാ Account കളുടേയും statement കൊടുക്കണം. നോട്ട അഥവാ പഴയ നോട്ട് കൈവശം ഉള്ളവനെ
ഒരു നോട്ടപ്പുള്ളി ആയിട്ടാണ് സർക്കാർ കണക്കാക്കുന്നത്.
ചെന്നൈയ്ക്ക് പോയി ക്യൂ നിൽക്കാൻ ഏതായാലും ഞാനില്ല.
യാത്ര, താമസം എന്നിവയ്ക്ക് 25000 രൂപ എങ്കിലും ചെലവാകും.
പോ നാൽ പോക ട്ടും പോടാ. ഏതെങ്കിലും പഴയ ഗ്രന്ഥത്തിൽ
ഒളിച്ചു വെക്കാം.
പഴയ നോട്ട് കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്. അതുകൊണ്ടാണ് പുസ്തകത്തിൽ ഒളിച്ചു വെക്കുന്നത്. അതായത്
ഞാൻ ഇനി ഒരു നോട്ടപ്പുള്ളിയാണ്.

Comments
Post a Comment