ഇന്ത്യയിൽ കോമഡി അഥവാ അസംബന്ധം ഒരി ക്കലും അവസാനിക്കുന്നില്ല. എറ്റവും ഒടുവിൽ കാശാപ്പ് നിരോധനത്തെപ്പറ്റി കേൾക്കുന്ന വാർത്തകൾ അവിശ്വസനീയമാണ്.
ഒരു പക്ഷേ ഇത് ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ കുബുദ്ധികൾ പടച്ചുവിട്ട വ്യാജവാർത്ത ആയിരിക്കാം. വ്യാജം അല്ലെങ്കിൽ ആ ഉത്തരവ് പുറപ്പെടുവിച്ചത് കുബുദ്ധികൾ ആണ്.സമാന്യബുദ്ധി ഉള്ള ആരും ഇത്തരം വിഡ്ഢിത്തതിന് മുതിരുകയില്ല. കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തിയ പോലെ ആയി.
ഈ പോക്ക്‌പോയാൽ നാളെ വേറെ ഒരു ഉത്തരവ് ഇറങ്ങിയേക്കാം.
" Underwear നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. അതുകൊണ്ട്
പൗരന്മാർ നാളെ മുതൽ കോണകം മാത്രമേ ഉടുക്കാവൂ. നിയമം ലംഘിക്കുന്നവർക്കു പിഴ ഏർപ്പെടുത്തും. മിന്നൽ പരിശോധന നടത്തും."
1960ലെ ഏതോ നിയമത്തെ അടിസ്ഥാനമാക്കി ആണത്രേ പുതിയ
ഉത്തരവ്. എങ്ങനെ ലജ്ജിച്ചു തല താഴ് ത്താ തിരിക്കും? 1857 ലെ
വല്ല നിയമവും പൊടി തട്ടി എടുക്കമായിരുന്നില്ലേ? 1960 ലെ ലോകമല്ല ഇന്നത്തെ ലോകം. ഇന്ന് മനുഷ്യവകാശങ്ങൾക്കാ ണ് മുൻതൂക്കം. എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ ഒരു സർക്കാരിനും അധികാരമില്ല. Live and let live എന്ന് പറയുന്നത് പോലെ Eat and let eat.
മൃഗങ്ങളോട് ക്രൂരത പാടില്ല. അതുകൊണ്ട് പശുക്കളെ കൊല്ലാൻ
പാടില്ല. അപ്പോൾ ആട്, പോ ത്തു ,പന്നി എന്നിവ മൃഗങ്ങൾ അല്ലേ?
Beer, wine എന്നിവ മദ്യം അല്ലെന്ന് കേരള സർക്കാർ വാദിച്ചതുപോലെ.
ഒരു പക്ഷേ കോഴി lobby ആയിരിക്കാം പുതിയ ഉത്തരവിന്
പുറകിൽ. Beef കിട്ടാതെ വരുമ്പോൾ ജനങ്ങൾ കോഴിയെ ആശ്രയിക്കും.അങ്ങനെ കോഴിക്ക് വില കൂട്ടി കൊള്ള ലാഭം
എടുക്കാം.
രാജ്യം കനത്ത ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഡ്ഢിത്തപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർ ശത്രുക്കളുടെ റോൾ ആണ് കളിക്കുന്നത്.
ഇവരുടെ ഗൂഢാലോചന നടപ്പാകാൻ പോകുന്നില്ല.😅😆😉😥😨
Comments
Post a Comment