Skip to main content

Chopping Academy ( Satire)

രാവിലെ shopping ബാഗും തൂക്കി ഞാൻ shopping ന് ഇറങ്ങിയതായിരുന്നു. വിഷമയംഇല്ലാത്ത കുറെ പച്ചക്കറികൾ തേടിയാണ് കറക്കം. പടവലങ്ങ, വഴുതനങ്ങ, പച്ച ഏത്തക്ക ,വെണ്ടക്ക മുതലയവ ആണ് ലിസ്റ്റിൽ. കുറെ കടകളിൽ കയറിയിറങ്ങി. പക്‌ഷേ  ഒന്നും തൃപ്തികരമായി തോന്നിയില്ല. നടന്നു നടന്ന് അവസാനം ഒരു കടയുടെ അടുത്തെത്തി. അവിടെ കണ്ട ബോർഡിൽ പടവലങ്ങ, വഴുതനങ്ങ, cucumber, വെണ്ടക്ക, vazhakka മുതലായവയുടെ പടം. ചിലത് ഭംഗിയായി കണ്ടിച്ചു വെച്ചിരിക്കുകയാണ്. കടയുടെ പേര് Chopping Academy.പച്ചക്കറികള് അരിഞ്ഞു pack ചെയ്ത് കൊടുക്കുന്ന
കട ആയിരിക്കാം.

Reception ൽ ഉള്ള യുവതികൾ ചോദിച്ചു." ,എന്തു വേണം ചേട്ടാ? "

ഞാൻ ലിസ്റ്റ് കാണിച്ചു."വിഷം ഇല്ലാത്ത കുറെ വഴുത്തനങ്ങയും മറ്റും വേണം."
" ചേട്ടാ ,sorry. ഞങ്ങളുടെ ആവശ്യത്തിന് സാധനം തികയുന്നില്ല.
കുട്ടികളുടെ practical ന് സാധനം തികയുന്നില്ല."

" പച്ചക്കറി അരിഞ്ഞു കൊടുക്കുന്ന കടയാണെന്ന് വിചാരിച്ചു. അതുകൊണ്ടാണ് ചോദിച്ചത്."
" ചേട്ടാ, ചേട്ടൻ ഈ ഗ്രഹത്തിൽ അല്ലേ ജീവിക്കുന്നത്? ഇത് വെട്ടി കണ്ടിക്കാൻ പെണ്കുട്ടികള്ക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനമാണ്."
അവൾ ഒരു cucumber എടുത്ത് ഒറ്റ വെട്ടിനു രണ്ടു കഷണം ആക്കി.
" ഇപ്പോൾ മനസ്സിലായോ സാറിന്. പെണ്കുട്ടികളെ പീഡിപ്പിക്കാൻ
ശ്രമിച്ചാൽ ഇതാ ശിക്ഷ. കോടതിയും കേസ് കെട്ടും ഒന്നുമില്ല. വെട്ടൊന്നു മുറി രണ്ട്. സാറിൻറെ പേരക്കുട്ടി കൾ ഉണ്ടെങ്കിൽ
ഇവിടെ ചേർത്ത് പഠിപ്പ് ക്ക്‌..ഉഗ്രൻ training ആണ്."

"Ok. I see. എൻ്റെ പേര കുട്ടികൾ ചെറുതാണ്. പ്രായമാകുമ്പോൾ
അവരെ ഇവിടെ ചേർക്കാം." ഞാൻ പറഞ്ഞു.

" ചേട്ടാ, ആഭാസ ന്മാർക്ക് പ്രായമൊന്നും നോട്ടമില്ല. കൊച്ചു പിച്ചാ ത്തി കൊണ്ടുള്ള പ്രയോഗവും Chopping അക്കാഡമിയിൽ പഠിപ്പിക്കുന്നുണ്ട്." യുവതി പറഞ്ഞു.

" Ok. Thanks. I will look into it."

ഞാൻ ഒഴിഞ്ഞ സഞ്ചിയുമായി മടങ്ങി.


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...