ഡീലറെവില്ലെയിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള CHOPPIES supermarket ൽ
നിന്ന് ചില്ലറ സാധനങ്ങൾ വാങ്ങി . ഇവയിൽ പ്രധാനം പിഞ്ചു വെണ്ടക്കയാണ് .ഇക്കൊല്ലം മഴ തകർത്തു പെയ്തതിനാൽ പച്ചക്കറികൾക്കെല്ലാം കുത്തനെ വിലയിടിഞ്ഞു . സവോള ,ബീൻസ് ,മുതലായവയ്ക്ക് നനഞ്ഞു കുതിർന്ന വിലയാണ് . കേരളത്തിൽ എപ്പോഴും തീ പിടിച്ച വിലയാണ് .
തീ പിടിച്ച എന്നതിൻറെ വിപരീതപദം നനഞ്ഞു കുതിർന്ന എന്ന് ആയിരിക്കണമല്ലോ .ഈയിടെ ഒരു ബക്കിയിൽ
ചിലർ avocado വിൽക്കുന്നത് കണ്ടു . ഒരു തേങ്ങയുടെ വലിപ്പമുണ്ട് . നനഞ്ഞ വിലയാണ് . വെറും 6 rand .
ഷോപ്പിംഗ് കഴിഞ്ഞു കാർ പാർക്ക് ചെയ്ത ഭാഗത്തേയ്ക്ക് നടന്നു .ഞെട്ടി തരിച്ചുപോയി . ആടു കിടന്നിടത്തു പൂടപോലുമില്ല എന്ന് പറഞ്ഞതുപോലെ കാർ അവിടെയില്ല .കർത്താവെ ചതിച്ചോ ? പോക്കറ്റ് ൽ
key തപ്പി നോക്കി . അതും ഇല്ല .അപ്പോഴാണ് ഒരു കാര്യം ഓർത്തത് . കാർ
വിറ്റുപോയി . ഇന്നലെയാണ് കാർ കൊണ്ടുപോയത് ! ഭാഗ്യവശാൽ വീട്
അടുത്താണ് . 6 മിനിറ്റ് നടന്നാൽ മതി .
കാർ വിറ്റുപോയെങ്കിലും പോക്കറ്റ് ൽ ഒരു കീ വേണം . 19 80 മുതൽ
ഇത് ശീലമാണ് . കീ പോക്കറ്റ് ൽ ഇല്ലെങ്കിൽ ഒരു അസ്വസ്ഥത ആണ് .
drug addicts ന് സമയത്തു് drug കഴിച്ചില്ലെങ്കിൽ വിഭ്രാന്തി ഉണ്ടാകും . അതുപോലെ . ഭാഗ്യവശാൽ പണ്ട് വിറ്റ ഒരു കാറിൻറെ spare key കിട്ടി .ഇനി
പുതിയ കാർ വാങ്ങുന്നതുവരെ ഈ കീ പോക്കറ്റിൽ ഉണ്ടായിരിക്കും .
പണ്ട് KSRTC ബസ്സിൽ 'വൃദ്ധർ '' വികലാംഗർ എന്നിങ്ങനെ സീറ്റ് ഒഴിച്ചിട്ടിരുന്നു . ഇപ്പോൾ വൃദ്ധർ എന്ന് കാണാനില്ല . മുതിർന്ന പൗരൻ
എന്നാണ് . ഇതിലെ irony എന്താന്നു വെച്ചാൽ ബസ്സിൽ ഉള്ള യാത്രക്കാരിൽ അനേകം മുതിർന്ന പൗരർ ഉണ്ട് . ഒരു സീറ്റ് മാറ്റി വെച്ചിരിക്കുന്നത് വളരെയേറെ പ്രായം കൂടിയ ആൾ ക്കു വേണ്ടി
ആയിരിക്കാം . അപ്പോൾ മുതിർന്ന പൗരൻ എന്നത് തിരുത്തി മുതു മുതിർന്ന പൗരൻ എന്നാക്കണം . 80 and above . പൗരൻ എന്നതിന്റെ
female പൗരി ആണോ ? ഇങ്ങനെ ഭാഷാപരമായ സംശയങ്ങൾ എന്നെ
അലട്ടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി . അടുത്തയാഴ്ച അക്ഷരനഗരിയിൽ താമസമാക്കുമ്പോൾ ഇതിന് ഒരു പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് .
റിട്ടയർ ചെയ്ത ഒരാളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല . ഇതിൻറെ
കാരണം ഞാൻ എട്ടു പേരിൽ ഏറ്റവും ഇളയ ആൾ ആയതുകൊണ്ടാണ് ,എട്ടുപേരിൽ രണ്ടുപേർ മരിച്ചു പോയി , ബാക്കിയുള്ളവർ യഥാക്രമം താഴോട്ട് 86 ,82 , 76 , 74 , 70 , 6 8 എന്ന ക്രമത്തിലാണ് . മൂത്തവരുടെ അടുത്തു
ചെല്ലുമ്പോൾ ഞാൻ ചെറിയ കുട്ടിയാണ് . അവർക്ക് ഇങ്ങോട്ടും അങ്ങനെ
തന്നെ . പണ്ടത്തെ വലിയ കുടുംബങ്ങളിൽ ഉള്ളവർക്കുള്ള ഒരു ഭാഗ്യമാണ് ഇത് . ഒരേ സമയം മുതിർന്ന പൗരൻ ആയിരിക്കാനും
കൊച്ചുകുട്ടി ആയിരിക്കാനും ഉള്ള ഭാഗ്യം .എടാ പോടാ വിളികൾ കേൾക്കാനുള്ള ഭാഗ്യം .
Comments
Post a Comment