സന്തോഷം എന്ന വാക്കിനേക്കാൾ മലയാളികൾ ഇഷ്ടപ്പെടുന്നത് ഹാപ്പി എന്ന വാക്കാണ്. ഹാപ്പി ബർത്ത് ഡേ എന്ന് നമ്മൾ പറയുന്നു. എന്നാൽ സന്തോഷനിർഭരമായ ജന്മദിനം എന്ന് പറയുകയില്ല. ഹാപ്പി നമ്മളെ ഹാപ്പി ആക്കുന്നു. എന്നാൽ വാസ്തവത്തിൽ എല്ലാവരും ഹാപ്പിയാണോ?
ഒരാളുടെ happiness ഒരു password പോലെയാണ്. അത് രഹസ്യമാണ്. അത് ആ ആളിന്റെ സ്വകാര്യമാണ്. ഒരാൾ ഹാപ്പിയാണെന്നു പറഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കാൻ സാധിക്കുകയില്ല. പുറമേ ഹാപ്പി ആണെങ്കിലും ഉള്ളിൽ unhappy ആയിരിക്കാം. അല്ലെങ്കിൽ തന്നെ മറ്റുള്ളവർ ഹാപ്പിയോ unhappiy യോ ആണെങ്കിൽ എനിക്ക് എന്ത് കാര്യം?
Port എലിസബത്തിൽ ഒരു restaurant ൽ dinner ന് പോയി. Pork Ribs ആയിരുന്നു പ്രധാന വിഭവം. ഉഗ്രനായിരുന്നു. ഉടമസ്ഥൻ ഞങ്ങളുടെ അടുത്തുവന്നു കുശലംചോദിച്ചു. കുറെ തമാശകൾ പറഞ്ഞു. ഭക്ഷണം വളരെ നല്ലതാണ്, ഇനിയും വരാൻ ആഗ്രഹിക്കുന്നു എന്നും ഞങ്ങൾ പറഞ്ഞു. Roberto എന്ന് പേരുള്ള
അയാൾ എല്ലാ ജോലിയും ചെയ്യുന്ന ആൾ ആണ്. അയാൾ ഞങ്ങളുടെ അടുത്തു വന്നില്ലെങ്കിലും പ്രശ്നമില്ല. എങ്കിലും
അതല്ലല്ലോ അതിൻറെ ഒരു ഇത്. കുറേ നല്ല വാക്കുകൾ പറഞ്ഞ് ഹാപ്പിയെ happier ആക്കുന്ന സമീപനമാണ് അനുകരണീയം. ആഫ്രിക്കയിൽ പൊതുവേ ഈ സമീപനം കാണാം.
ഞാൻ ഒരു KSRTC ബസ്സിൽ സഞ്ചരിക്കയായിരുന്നു. ബസ്സിന് വലിയ കുലുക്കം ആയിരുന്നു. പോക്കറ്റിൽനിന്ന് പണംഎടുത്തപ്പോൾ
രണ്ട് പത്തു രൂപ നോട്ടുകൾ പറന്നുപോയി. കണ്ടക്ടർ അവ കണ്ടുപിടിച്ചു കൊണ്ടുവന്നു. ചെറിയ കാര്യമാണ്. എന്നാലും
ആ സമീപനം എന്നെ ഹാപ്പിയാക്കി.
ചെറിയ കാര്യമാണെങ്കിലും നമ്മളെ important ആയി കണ്ടുകൊണ്ട് ഒരു പരിഗണന തരുമ്പോൾ നമ്മൾ ഹാപ്പിയാകുന്നു.
അവഗണിക്കപ്പെടുമ്പോൾ unhappiness ഉണ്ടാകുന്നു.ൻനമുക്ക് ചുറ്റും എപ്പോഴും അവഗണനയും അസംതൃപ്തിയും കാണാം.😣😣
Happiest/saddest countries എന്ന ഒരു ലിസ്റ്റ് ഉണ്ട്. Norway, Denmark, Australia, Finland മുതലായ രാജ്യങ്ങളാണ് മുന്നിൽ. ഇന്ത്യക്ക് 91 ആം സ്ഥാനം ആണ്. ഈ ലിസ്റ്റ് എല്ലാവരും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. പണം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സ്വാതന്ത്ര്യം, സൽഭരണം, Social Security,
മുതലായവയാണ് happiness ൻറെ അളവ്‌കോലു കൾ.
അത് എന്തായിരുന്നാലും ഒന്നോ രണ്ടോ നല്ല വാക്കുകൾ പറയുന്നതിന് പണച്ചെ ലവ് ഒന്നുമില്ല.😃😆😅
Comments
Post a Comment