അന്ധ വിശ്വാസങ്ങൾ ഇല്ലെങ്കിലും ചില നമ്പറുകളിൽ ഒരു വിശ്വാസം പോലെ തോന്നുന്നു. ആ നമ്പർ 7 ആണ്. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കാല് കുത്തിയത് 1988 ജനുവരി 7ന് ആയിരുന്നു. അവിടെ നിന്ന് അവസാനമായി പോകുന്നത് 2017 മെയ് 7 നാണ്. 7 ഒരു ബ്രാക്കറ്റ് പോലെ. ആ ബ്രാക്കറ്റിൽ സൗഭാഗ്യങ്ങൾ ആണ് കൂടുതൽ. ഞങ്ങളുടെ വിവാഹം 1979 ജനുവരി 7ന് ആയിരുന്നു. ഞങ്ങൾ രണ്ടുപേരെയും ഞങ്ങളുടെ 5പേര കുട്ടികളെയും കൂട്ടിയാൽ കിട്ടുന്നത് 7. വേറെയും 7 Combinations ഉണ്ട്.
എന്തായാലും johannesburg ൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ഉള്ള Emirates flights സുഗമമായിരുന്നു. Ek530 8ആം തീയതി രാവിലെ 9ന് കൊച്ചിയിൽ ലാൻഡ് ചെയ്തു.
ജന്മ ദേശത്തു അവസാനമായി ലാൻഡ് ചെയ്തതിൽ പ്രത്യേക excitement ഒന്നും തോന്നിയില്ല. പതിവുപോലെ ടാക്സിയുമായി എത്തിയിരുന്നു. കോട്ടയത്തേക്കുള്ള യാത്ര 2മണിക്കൂർ എടുത്തു.
കോട്ടയത്തു ഫ്ലാറ്റിൽ എല്ലാം. Ok. മൂത്ത മകൾ കുലീനയും കുടുംബവും സിംഗപ്പൂർ tour ന് പോയിരിക്കുകയാണ്. എന്നാൽ എല്ലാ കാര്യങ്ങളും arrange ചെയ്തിട്ടാണ് പോയിരിക്കുന്നത്. ഉച്ചയൂണ് ഏറ്റുമാനൂരിനടുത്തു Arcadia ഹോട്ടലിൽ നിന്ന് വാങ്ങിയിരുന്നു. ഒരു Vegitarian ഊണിന് 150 രൂപ. തരക്കേടില്ല.
താമസം കോട്ത്ത് ആണെങ്കിലും താല്പര്യങ്ങൾ പൈകയിലാണ്. തലേ ദിവസം nephew വിന്റെ മകളുടെ ആദ്യ കുർബ്ബാന സ്വീകരണത്തിന്റെ ആഘോഷം ഉണ്ടായിരുന്നു. 500 പേർക്ക് സദ്യ ഉണ്ടായിരുന്നു. അതിന്റെ സന്തോഷം പങ്കുവയ്ക്കാൻ 6മണിക്ക് പൈകയിലേയ്ക്ക് തിരിച്ചു. 10 മണി കഴിഞ്ഞാണ് മടങ്ങിയത്.
Correction :സതീശൻ ടാക്സിയുമായി എത്തിയിരുന്നു. കോട്ടയത്ത്
ReplyDelete