Skip to main content

COUNT DOWN ..5 ,4 ,3 ..2 1 .. ..( അനുഭവങ്ങൾ )


ഇന്നത്തെ   കാലത്തു  ഏതു  കാര്യം   കഴിഞ്ഞാലും   Rating  ചോദിക്കുന്ന  പതിവുണ്ട് . Excellent ,very good ,good , satisfied , poor ,very poor  എന്നൊക്കെ .
സൗത്ത്  ആഫ്രിക്കയെപ്പറ്റി    rating ചോദിച്ചാൽ   ഞാൻ   Excellent button   അമർത്തും .

ഒത്തിരി പ്രശ്നങ്ങൾ  ഉള്ള രാജ്യമാണ് . ക്രൈം , അഴിമതി , തൊഴിലില്ലായ്മ ,വിലക്കയറ്റം   മുതലായ  പ്രശ്നങ്ങൾ   ഉണ്ട്. ഈ  പ്രശ്നങ്ങൾ   കാരണം  ലക്ഷക്കണക്കിന്  ആളുകൾ   മെച്ചപ്പെട്ട  രാജ്യങ്ങളിലേക്ക്  കുടിയേറിയിട്ടുണ്ട് .അപ്പോൾ  പിന്നെ   എങ്ങനെയാണ്   സൗത്ത്   ആഫ്രിക്കക്ക്  Excellent   കൊടുക്കുക ?

ഈ   പ്രശ്നങ്ങളെ  എല്ലാം  neutralize  ചെയ്യുന്ന വിധം    സാധാരണക്കാരായ  ബഹുഭൂരിപക്ഷം  കാണിക്കുന്ന   സന്മനസ്സും   സ്നേഹവും  സഹകരണവും
ബഹുമാനവുമാണ്  Excellent  കൊടുക്കാൻ   കാരണം . ഞങ്ങൾ  താമസിക്കുന്ന  ഈ   പ്രദേശത്തെ   ജനങ്ങൾ   വളരെ  നല്ലവരാണ് . അവർ സ്നേഹവും
ബഹുമാനവും  ഉള്ളവരാണ് . politeness ഉം   ഉണ്ട് , politeness ൻറെ  തുല്യമായ  മലയാള വാക്ക്   അറിഞ്ഞുകൂടാ .ഭവ്യത  ആണോ  എന്തോ ! കേരളത്തിൽ  സെക്രട്ടേറിയറ്റ് ലും   മറ്റും   മലയാളം  വളരെ  ശക്തമാക്കാൻ  പോവുകയാണ് . വളരെ  നല്ല  കാര്യമാണ് . ഭാഷ   ഏതായാലും  politeness ഉം
ബഹുമാനവും  ആണ് പ്രധാനം .സൗത്ത്   ആഫ്രിക്കയിൽ  ഇത്  വളരെ
പ്രകടമാണ് . രാവിലെ  നടക്കാൻ  പോകുമ്പോൾ  എ തിരെ  വരുന്ന  അപരിചിതർ  greet ചെയ്യുമ്പോൾ  ഞാൻ  അത്ഭുതപ്പെടാറുണ്ട് . സാധാരണക്കാരായ  ജനങ്ങൾ  ഇങ്ങോട്ട് കാര്യങ്ങൾ ചോദിച്ചു  പരിചയപ്പെടാറുണ്ട് . ആരെയെങ്കിലും   അവഗണിക്കുന്ന   ഒരു  രീതി
ഇവിടെ   കണ്ടിട്ടില്ല .

ധാരാളം പണവും  ജീവിതസൗകര്യങ്ങളും  ഉണ്ടെങ്കിലും നമ്മളോട്  സ്നേഹത്തോടെ  രണ്ടു വാക്ക്  പറയാൻ  ആരും  ഇല്ലെങ്കിൽ ''നിശ്ചലം
ശൂന്യമീ ലോകം ''. Delareyville എന്ന  ഈ ചെറിയ ടൗണിൽ ഞങ്ങൾ  ആകെ
നാല്   മലയാളികളാണ്  ഉള്ളത് .എന്നാൽ   മറ്റു മലയാളികൾ   ഇല്ലാത്തതിന്റെ
ഒരു  കുറവ്   ഒരിക്കലും  അനുഭവപ്പെട്ടിട്ടില്ല . ആഫ്രിക്കരിൽ  കുടികൊള്ളുന്ന   അടിസ്ഥാനപരമായ   മനുഷ്യത്വമാണ് (humanity ) ആണ്
ഇതിന്   കാരണം ,ദക്ഷിണാഫ്രിക്കയിൽ   ഇതിനെ  Ubuntu  എന്ന്  പറയുന്നു .


Communicate ചെയ്യുന്നതിൽ    ആഫ്രിക്കർ ക്ക്    ഒട്ടും  പിശുക്കില്ല . ടൗണിലേയ്ക്ക്  ചെന്നാൽ  പരിചയക്കാർക്ക്  ഒരു കുറവും  ഇല്ല .അവരൊക്കെ  കുശലം  പറയും . പൂർവ്വ വിദ്യാർത്ഥികളെ  നിത്യവും
കണ്ടുമുട്ടാറുണ്ട് . അവരിൽ  പലരും ഉയർന്ന  ജോലി  ഉള്ളവർ  ആണ് .
അവർ   എപ്പോഴും  പറയുന്ന  ഒരു  കാര്യമുണ്ട് .'' സാറ്  പഠിപ്പിച്ചതു കൊണ്ടാണ് ഞാൻ  ഒരു  നല്ല നിലയിൽ എത്തിയത് ,"'  എന്നെ  മാത്രമാണ്
കണ്ടുമുട്ടുന്നതെങ്കിൽ   അവർ  എല്ലാവരും ഒരു പോലെ ചോദിക്കും . "Mrs ,കുരിയൻ  എന്തെടുക്കുന്നു ? എൻറെ  greetings   അറിയിക്കണം .'' സോഷ്യൽ
മീഡിയയിലൂടെ   അനേകം  പൂർവ്വ വിദ്യാത്ഥികൾ   contact ചെയ്യാറുണ്ട് .

കഴിഞ്ഞയാഴ്ച   ഒരു  വിദ്യാർത്ഥി  വഴിയിൽ  തടഞ്ഞു നിറുത്തി  കുറെ
നേരം   സംസാരിച്ചു .അവൻ  ജൂലിയസ് സീസർ  നാടകത്തിൽ  നിന്ന്
കുറെ  വാചകങ്ങൾ  quote ചെയ്ത്   എന്നെ  അത്ഭുതപ്പെടുത്തി . ഞാൻ
പണ്ടേ   മറന്നതാണ് .

ശനിയാഴ്ച  പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ   അവിടെയുള്ള   ഒരു
യുവതി  പറഞ്ഞു .''സർ ,ഇന്ന്  എൻറെ  അവസാനത്തെ   ദിവസമാണ് .എനിക്ക്  transfer  ആണ് .''   ''ഞാനും  ഇവിടെ നിന്ന്   പോവുകയാണ് .''
ഞങ്ങൾ  2 മിനിറ്റ്‌   സംസാരിച്ചു ,

ഞായറാഴ്ച   കുർബ്ബാന  കഴിഞ്ഞു   വികാരി   Fr ;Hollander  ഞങ്ങൾ
പോകുന്ന   കാര്യം  പറഞ്ഞു ,അംഗങ്ങൾ   അധികം ഇല്ലാത്ത  ഇടവകയാണ് .
എല്ലാവർക്കും   ദീർഘകാലമായി  പരസ്പരം അറിയാം .കുടുംബ കാര്യങ്ങൾ
അന്വേഷിക്കുന്നവരാണ് . മറുപടിയായി  ഞാൻ  നന്ദി  പറഞ്ഞു . എല്ലാവർക്കും   വളരെ   വിഷമം   ആയിരുന്നു .

ഞാൻ   സ്ഥിരമായി   പെട്രോൾ  നിറയ്ക്കുന്നത്  ഒരേ സ്റ്റേഷൻ ൽ   ആണ് .
അവിടത്തെ   തൊഴിലാളികൾ  എല്ലാ കാര്യങ്ങളും  അന്വേഷിക്കും .ഫുൾ ടാങ്ക്  അടിക്കുന്നവർക്ക്    incentive  ആയിട്ട്   ഒരു can  soft drink  തരും .ഞാൻ
അത്  ജീവനക്കാരനു  കൊടുക്കും . ഞാൻ  പതിവിന്  വിരുദ്ധമായി  ഇന്നലെ
ഫുൾ   അടിച്ചില്ല . കാരണം   കാർ  വിറ്റു പോയി . ഒരു  ജീവനക്കാരൻ  wind സ്ക്രീൻ  wipe  ചെയ്ത്  clean ചെയ്യാൻ  തുടങ്ങി .'' വേണ്ടാ ,ഞാൻ  വീട്ടിൽ  കഴുകിക്കോളാം .ഞാൻ  ഇനി  ഈ  വഴി  വരില്ല .'' ഞാൻ  പറഞു . ആ  യുവാവിന്   വളരെ   വിഷമം  തോന്നി .

ബാങ്ക്  കാര്യങ്ങളിൽ   വളരെ  നല്ല   സേവനമാണ്  ലഭിക്കുന്നത് . ഇന്ന്
എല്ലാ   കാര്യങ്ങളും  ഓൺലൈൻ  ആണല്ലോ , ചിലപ്പോൾ manual ലും
ആകാം , ഈയിടെ  ഒരു ബാങ്കിൽ  EFT ക്ക് പോയി . അവിടെ  രണ്ടു യുവതികളാണ്  Forex ൽ ഉള്ളത് . വളരെ  പ്രൊഫഷണൽ  ആയിട്ടാണ്
അവർ  കാര്യങ്ങൾ ചെയ്യുന്നത് .അഞ്ചാറു  വർഷമായി പരിചയമുണ്ട് .പത്തു
മിനിറ്റു കൊണ്ട് കാര്യം കഴിഞ്ഞു . അവസാനം  മുതിർന്ന യുവതി പറഞ്ഞു .
'' ഈ  മാസം  ഒടുവിൽ  ഞാൻ  ട്രാൻസ്ഫർ  ആയി  പോവുകയാണ് .'' ഞങ്ങൾ
അവരുടെ  ഉന്നത  നിലവാരത്തെ  appreciate ചെയ്‌ത്‌   നന്ദി പറഞ്ഞു .

ജീവിതം  ഒരു  നീണ്ട  sentence  പോലെയാണ് . sentence ൽ punctuation പോലെയാണ്  കൊച്ചു കൊച്ചു കണ്ടുമുട്ടലുകളും  നല്ല വാക്കുകളും . punctuation  ഉണ്ടെങ്കിൽ  ഒരു sentence ന് ഭംഗിയുണ്ട് .വ്യക്തതയുണ്ട് ,പൂർണ്ണതയുണ്ട് .
punctuation ഇല്ലാത്ത  sentence അവ്യക്തമാണ് . ബോറിംഗ്   ആണ് . ആഫ്രിക്കക്കാർ   punctuation ഉള്ളവരാണ് .

1989 ൽ     ഞങ്ങൾ  Transkei യിലേക്ക്   പോകുമ്പോൾ   വഴി തെറ്റി Bloemfontein
സിറ്റിയിൽ   കയറി . കുറെ  കറങ്ങിയിട്ടും   പോകേണ്ട റോഡ്  കണ്ടു പിടിക്കാനായില്ല . ഒരു വെള്ളക്കാരനോട്   വഴി ചോദിച്ചു .അയാൾ
അധികമൊന്നും   പറഞ്ഞില്ല . '' Follow my  car '' എന്നു മാത്രം   പറഞ്ഞു .
ഏകദേശം  മൂന്ന് Kms  അയാൾ  കാറോടിച്ചു  വഴി  കാണിച്ചുതന്നു .

സൗത്ത്  ആഫ്രിക്കക്കാർ  അങ്ങനെയാണ് !





Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...