ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണങ്ങൾ കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ് .പ്രത്യേകിച്ച്
മൂന്നാം ലോക രാജ്യങ്ങളിൽ . ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കരുത് എന്നതിന് അധികം തെരയേണ്ടി വരില്ല . നമ്മുടെ ചുറ്റുവട്ടത്തു തന്നെ ഉദാഹരണങ്ങൾ ഏറെ കിട്ടും .
ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കരുത് എന്നതിന് ഉദാഹരണമാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമാ .
അദ്ദേഹത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ഇരമ്പുകയാണ് . പക്ഷെ
സുമയ്ക്ക് യാതൊരു കുലുക്കവും ഇല്ല . അദ്ദേഹം സ്ഥാനം ഒഴിയണം എന്ന ആവശ്യം ഭരണ കക്ഷിയായ ANC യിൽ ശക്തമാണ് .എന്നിട്ടും അയാൾ പാറ പോലെ ഉറച്ചു നിൽക്കുകയാണ് . സുമായുടെ ദുർഭരണത്തിൻ
കീഴിൽ ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക സ്ഥിതി ദുർബ്ബലമായിക്കൊണ്ടിരിക്കുകയാണ് . ഈ അഴിമതി ചക്രവർത്തിയുടെ കീഴിൽ
രാജ്യം നന്നാവുകയില്ലെന്ന് എല്ലാവർക്കും അറിയാം . സ്വാർത്ഥ താല്പര്യത്തിനു വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ യുദാസിന് ഒട്ടും മടിയില്ല .
മഹാനായ മണ്ടേല ഇരുന്ന കസേരയിലാണ് സുമാ ഇരിക്കുന്നത് എന്നത്
വിധിയുടെ ക്രൂര വിനോദമാണ് . ഒരു നല്ല ഭരണാധികാരി എന്ന നിലയിൽ
മാതൃക കാട്ടിയ ,കറതീർന്ന ജനാധിപത്യവാദി ആയിരുന്നു മണ്ടേല . അനുരഞ്ജനത്തിൻറെ ശൈലി ആയിരുന്നു മണ്ടേലയുടേത് . 1994 ൽ
ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്റ് ആയി അധികാരമേൽക്കുമ്പോൾ തൻറെ വൈസ് പ്രസിഡന്റ് ആയി തൻറെ
എതിരാളിയും മുൻ പ്രെസിഡന്റുമായ ഡി ക്ലെർക്കിനെ അദ്ദേഹം നിയമിച്ചു .മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള ANC ക്ക് അതിൻറെ യാതൊരു
ആവശ്യവും ഇല്ലായിരുന്നു . വേറൊരു എതിരാളി ആയിരുന്ന ബുദ്ധ ലേസിക്കു ആഭ്യന്തര വകുപ്പ് കൊടുത്തു . എല്ലാവരേയും ഒന്നിച്ചു നിറുത്തുക എന്നതായിരുന്നു മണ്ടേലയുടെ സ്റ്റൈൽ .
1999 ൽ സ്ഥാനമൊഴിയുമ്പോൾ മണ്ടേല നല്ല ആരോഗ്യവാനായിരുന്നു . ഒരു term കൂടി അദ്ദേഹത്തിന് അദ്ദേഹത്തിന് ആകാമായിരുന്നു .പക്ഷെ
പാർട്ടി നിർദ്ദേശമനുസരിച്ചു അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു .
ജേക്കബ് സുമയ്ക്കു ഇത് രണ്ടാം term ആണ് . അഴിമതി ,സ്വജനപക്ഷപാതം , നുണ പറച്ചിൽ എന്നിവ കൊണ്ട് സുമാ ജനങ്ങൾക്ക്
വെറുക്കപ്പെട്ടവനാണ് .
സുമാ ഒരു അസാധാരണ ഏകാധിപതി ആണ് . കൊല്ലും കൊലയും
ഇല്ല . ഖജനാവ് ചോർത്തിയെടുക്കണം എന്നതു മാത്രമാണ് ലക്ഷ്യം .
ഒരു കാര്യത്തിൽ അദ്ദേഹത്തെ appreciate ചെയ്യണം .എത്ര പ്രകോപനം
ഉണ്ടായാലും അദ്ദേഹം പ്രകോപിതനാവുകയില്ല .നാടൻ ഭാഷ പ്രയോഗിക്കുകയില്ല .കുലുങ്ങി ചിരിക്കുകയേ ഉള്ളൂ .എല്ലാം അപ്പച്ചൻറെ
ഒരു തമാശ !
എതിർക്കുന്നവരെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുക എന്നതാണ്
സുമായുടെ സ്റ്റൈൽ . ഉള്ളിൽ എതിർപ്പ് ഉണ്ടെങ്കിലും സ്ഥാനം പോകുമെന്ന് ഭയന്ന് മന്ത്രിമാർ സുമയെ പിന്തുണക്കുകയാണ് .
സുമായും ശിങ്കിടികളും ചേർന്ന് ഖജനാവ് ചോർത്താൻ നടത്തുന്ന
നീക്കങ്ങൾക്ക് തടയിട്ട ,ഇന്ത്യൻ വംശജനായ ധനമന്ത്രി പ്രവീൺ ഗോർഡനെ സുമാ പുറത്താക്കി . പരിചയ സമ്പന്നനായ ഗോർഡൻറെ
സ്ഥാനത്തു Finance ൻറെ ABC അറിയാത്ത ഒരു കുറ്റിച്ചൂലിനെ നിയമിച്ചു .
ഇക്കാരണത്താൽ സൗത്ത് ആഫ്രിക്കൻ Rand ൻറെ മൂല്യം ഇടിഞ്ഞു .
കേരളത്തിൽ സെൻകുമാറിനെ പുറത്താക്കിയതും ദക്ഷിണാഫ്രിക്കയിൽ പ്രവീൺ ഗോർഡനെ പുറത്താക്കിയതും ചേർത്തുവെച്ചു വായിക്കേണ്ടതാണ് . സെൻകുമാർ പ്രൊഫഷണൽ ആയി ജോലി ചെയ്ത
ഓഫീസർ . ഗോർഡൻ ഫൈനാൻസ് ൽ ദീർഘ കാല പരിചയമുള്ള
സാമ്പത്തിക വിദഗ്ദ്ധൻ . രണ്ടിടത്തും ഇവരെ വേണ്ടാ .കുറ്റി ചൂലുകളെ
മതി .
സൽഭരണത്തിന്റെ കാര്യത്തിൽ ഭാരതീയർ വിദേശത്തേക്ക് നോക്കേണ്ട
ആവശ്യമില്ല . അശോക ചക്രവർത്തി ഒരു നല്ല ഭരണാധികാരിയുടെ മാതൃക കാണിച്ചു തന്നിട്ടുണ്ട് . അതുകൊണ്ടാണ് അശോക സ്തംഭം
നമ്മുടെ ദേശീയ ചിഹ്നമായിട്ടുള്ളത് . അശോകൻ കലിംഗ യുദ്ധത്തിൽ
ജയിച്ചുവെങ്കിലും ആ യുദ്ധം മൂലം കലിംഗ ജനതക്കുണ്ടായ യാതനകൾ
കണ്ട് പശ്ചാത്തപിച്ച അദ്ദേഹം അക്രമം ഉപേക്ഷിച്ചു ജനസേവനത്തിനായി ജീവിത ശിഷ്ടം ഉഴിഞ്ഞുവെച്ചു . ജനങ്ങളെ സ്വന്തം
മക്കളായിട്ടാണ് അദ്ദേഹം കണ്ടത് . എല്ലാവരേയും സ്നേഹിക്കുന്നവൻ
എന്ന് അർത്ഥം വരുന്ന 'പ്രിയദർശൻ 'എന്ന പേരും അദ്ദേഹത്തിന് ഉണ്ടായിരുന്നു .

Comments
Post a Comment