ഇന്നത്തെ കാലത്ത് എറ്റവും അസ്വസ്ഥത ഉളവാക്കുന്ന ഒരു വിഷയമാണ് Terrorism. ലോകത്തിൻറെ ഏതെങ്കിലും ഭാഗത്ത് Terror ആക്രമണംനടക്കാത്ത ഒരു ദിവസവും ഇല്ല. നിരപരാധികൾ
നിത്യവും കൊല്ലപ്പെടുന്നു. ഏതു സമയത്തും ഏതു രാജ്യത്തും ആക്രമണം ഉണ്ടാകാം. എത്രമാത്രം ജാഗ്രത പുലർത്തിയാലും രക്ഷയില്ല. ഒരു രാജ്യത്തു ജനിച്ചു വളർന്നവർ തന്നെ സ്വന്തം നാട്ടുകാരെ അക്രമിക്കുമ്പോൾ ആർക്കും രക്ഷയില്ല.
ഈ ദുരവസ്ഥ നിലനിൽക്കുമ്പോൾ നമ്മുടെ സൈന്യത്തെ അധിക്ഷേപിച്ചുകൊണ്ടും വിഘടനവാദികൽക്ക് പിന്തുണ നൽകി ക്കൊണ്ടും ചിലർ പ്രവർത്തിക്കുന്നത് വളരെയേറെ ഞെട്ടൽ ഉണ്ടാക്കുന്നു.
ഞെട്ടൽ തോന്നാത്തവർ ചിന്തിക്കുന്നത് ഇപ്രകാരമാണ്." കശ്‌മീരിൽ
എന്തു സംഭവിച്ചാലും നമുക്കെന്തു കാര്യം? ഇവിടെ എല്ലാം Ok ആണ്. കഷമീർ പോയാലും നമ്മൾ Ok."
കശ്‌മീരിലെ കല്ലേറുകാരെ പുകഴ്ത്തുന്ന ഒരു ലേഖനം ഇന്നത്തെ
മനോരമയിൽ കണ്ടു. പാകിസ്താനിലെ ഏതോ പത്രത്തിൽ വന്ന
ഏതോ ലേഖനത്തിന്റെ പരിഭാഷ ആണെന്ന് തോന്നും അത് വായിച്ചാൽ.
നമ്മുടെ സൈനികർ മരം കോച്ചുന്ന തണുപ്പിൽ അതിർത്തി കാത്തു
നമ്മൾക്ക് വേണ്ടി മരിച്ചു വീഴുമ്പോൾ കല്ലേറുകാരെ മനോരമ പുകഴ്ത്തുന്ന ത് എന്തുകൊണ്ട്?
1. ISI agent കൾ മനോരമയിൽ നുഴഞ്ഞു കയറിയിട്ടുണ്ടായിരിക്കാം.2. മനോരമയുടെ എഴുത്തുകാർക്ക്
ചരിത്രം അറിഞ്ഞുകൂടാ.3. കാശമീർ പോയാൽ എന്ത്? അവിടെ
റബ്ബർ ഇല്ല!
വായനക്കാർ തീരെ വിഡ്ഢികൾ അല്ല. മറ്റ് സൈന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആണ് ഇന്ത്യൻ സൈന്യത്തിന്റെ മഹത്വം
അറിയുന്നത്.
ഉദാഹരണമായി നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ സൈന്യത്തെ എടുക്കാം. നൈജീരിയയിൽ ബോക്കോ ഹറാം
ഒരു പടയോട്ടം നടത്തി രാജ്യത്തിൻറെ ഒരു നല്ല ഭാഗം പിടിച്ചെടുത്തു. പതിനായിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി.
നൈജീരിയൻ സൈന്യം ശക്തമായി ചെറുത്തില്ല.ഇപ്പോൾ ഒരു compromise എന്ന പോലെ 50/50 എന്ന നിലയിൽ ആണ്.
2014 ൽ I S ഭീകരർ iraq ലേയ്ക്കു ഇരച്ചു കയറി Mosul നഗരം
പിടിച്ചു. എണ്ണ ത്തിൽ കൂടുതൽ ഉണ്ടായിരുന്ന ഇറാക്ക് സൈന്യം
പലായനം ചെയ്തു. കീഴടങ്ങിയവരെ IS കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടി.
1995ൽ യുഗോസ്ലാവ്യയായിൽ Srebenica എന്ന സ്ഥലത്ത് 8300
മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു. അവരെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഡച്ചു UN സമാധാന സേന ഒന്നും ചെയ്തില്ല.
1994ൽ Rwanda യിൽ എട്ടുലക്ഷം പേരെ വെട്ടിക്കൊന്നു.അവരെ
സംരക്ഷിക്കാൻ ചുമതലപ്പെട്ട കനേഡിയൻ UN സേന ചെറുവിരൽ
അനക്കിയില്ല.
Iraq ലും അഫ്ഘാനിസ്ഥാനിലും യുദ്ധം ചെയ്ത അമേരിക്കൻ പട്ടാളക്കാർ പൊതുവേ അച്ചടക്കം ഇല്ലാത്തവർ ആയിരുന്നു എന്ന്
അവരുടെ ദുഷ് പ്രവർത്തികൾ തെളിയിച്ചു.അവരിൽ ചിലർ ഭീരുക്കൾ ആയിരുന്നു. അവർ കുരുക്ഷേത്രത്തിൽ നിന്ന് ഒളിച്ചോടി.
കാര്യങ്ങൾ ഇങ്ങനെ ഇരിക്കെ ആണ് നമ്മുടെ സൈന്യത്തെ താറ ടിക്കാനുള്ള ശ്രമങ്ങൾ.
ഇന്നലെ എറണാകുളത്തു കോടതിക്കെതിരെ സമരവും ഇന്ന് ഹർ താലും
നടന്നു. ഇതിനെ നിസ്സാരവൽക്കാരിക്കുകയാണ് മനോരമയും ചാനലുകളും.
പണ്ട് ഒരാൾക്ക് വഴി തെറ്റി വന്ന ഒരു കാളയെ കിട്ടി. അന്യൻറെ
കാളയെ സ്വന്തമാക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് അയാൾ നാടുനീളെ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നു." ആർക്കെങ്കിലും ഒരു
കയർ കാണാതെ പോയിട്ടുണ്ടോ?" " അറ്റത്തു ഒരു കാളയും" അയാൾ വളരെ പതിയെ പറഞ്ഞു.
ഈ രീതിയിലാണ് മനോരമയുടെ reporting! 😢
Comments
Post a Comment