Skip to main content

പൈക കുറിപ്പുകൾ -2

ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ കോട്ടയം ജില്ലയ്ക്ക് പത്തിൽ എട്ട് കൊടുക്കുന്നതിൽ തെറ്റില്ല. റോഡുകൾ കണ്ടിടത്തോളം മെച്ചപ്പെട്ടതാണ്. പ്രത്യേകിച്ചു പാലാ-പൊൻകുന്നം വഴി കടന്നു പോകുന്ന ഹൈവേ. ഇത് ലോകനിലവാരം ഉള്ളതാണ്. പാലായിൽ നിന്ന് പൈകയിൽ എത്താൻ ഏതാനും മിനിറ്റുകൾ മതി. ബസ്സുകൾ
എപ്പോഴും ഉണ്ട്. അവയിൽ ഒഴിഞ്ഞ സീറ്റുകൾ ധാരാളം.
കോട്ടയത്ത് ആണ് താമസമെങ്കിലും എൻറെ പ്രവർത്തന മേഖല
പൈക യിൽ ആണ്.പ്രവർത്തന മേഖല എന്നുവെച്ചാൽ ആന ക്കാര്യം ഒന്നുമല്ല. കുറെ സ്ഥലം ഉള്ളിടത്തു പുല്ലും വള്ളിച്ചെടികളും
പറിച്ചു മാറ്റുക, കാടു പിടിച്ചു കിടക്കുന്ന ഇടങ്ങൾ വെട്ടി നിരപ്പ്ആക്കുക മുതലയവയാണ് activities.



കഴിഞ്ഞ കൊല്ലം ജൂണിൽ കുറെ തൈകൾ നട്ടിരുന്നു. ഒരു  തൊഴിലാളിയുടെ കൂടെ മഴയത്താ ണ് നട്ടത്. അത്‌ വളരെ രസകരമായ ഒരു അനുഭവം ആയിരുന്നു. അതിലേറെ രസകരമാണ്
ഇപ്പോൾ അവയുടെ വളർച്ചയെ വിലയിരുത്തുന്നത്. തെങ്ങു പരാജയപ്പെട്ടു. എന്നാൽ മാവും പ്ലാവും പേര യും ജാതിയും
ഒക്കെ വാശിയോടെ വളരുന്നു.

ഞങ്ങളുടെ കുടുംബവക സ്ഥലം ഒരു plaetau പോലെയാണ്.
ഒരു വലിയ കുന്നു കയറി ചെന്നാൽ സമതലമാണ്. അവിടെ നിന്നാൽ പൂഞ്ഞാർ മലകൾ കാണാം. അധികമാരും ചെല്ലാത്ത
ഇടമാണ് കുന്നിന്റെ മുകൾ ഭാഗം. റബ്ബറിന്റെ slaughter ടാപ്പിംഗ്
പോലും ആദായകരമല്ല. അതുകൊണ്ട് അവിടം കുറേ കാലമായി
അവഗണിച്ചിരിക്കുകയായിരുന്നു.ഒരു blessing in disguise പോലെ
മറ്റു മരങ്ങൾക്ക് തല പൊക്കാൻ ഒരു അവസരം കിട്ടിയിരിക്കുന്നു.
കുറുക്കനും കാട്ടുമുയലും ഇവിടെ എവിടെയോ ഒളിച്ചു താമസിക്കുന്നുണ്ട്. വളരെ വിജനമായ പ്രദേശമാണ്. പ്ലാവ്, മാവ്, പുളി,കുടപ്പന, ആഞ്ഞിലി, ഈ ന്തു മുതലയവ ഉണ്ട്. ഇല്ലികൾ ഉണ്ട്.
മരങ്ങളിൽ ധാരാളം orchids ഉണ്ട്.

ഒരു പ്ലാവിലെ ചക്ക മുഴുവൻ പഴുത്തു വീണു ചീഞ്ഞു കുരു ചിതറി കിടക്കുന്നു.മാമ്പഴത്തിന്റെ കാര്യവും അങ്ങനെ തന്നെ.ചീവീടുകളുടെയും ചില പക്ഷികളുടെയും ശബ്ദം അല്ലാതെ
പൂർണ്ണ നിശ്ശബ്ദതയാണ്.പറമ്പുകൾ യോജിക്കുന്നിടത്തു നിൽക്കുന്ന
ഇല്ലിക്കൂട്ടം ഗംഭീരമാണ്. മഞ്ഞ ഇല്ലിയുടെ ചുവടുഭാഗത്തുള്ള പച്ച വരകൾ ഏതോ artist വരച്ചത് പോലെ തോന്നും.

ഇന്ന് വളരെ അപൂർവ്വമായി കാണുന്നവയാണ് കുടപ്പനയും ഈന്തും. ഈ പറമ്പിൽ ഒരു പനയും ഒരു ഈന്തും വളർന്നു വരുന്നു.
പണ്ടു പണ്ട് ഇവ ധാരാളം ഉണ്ടായിരുന്നു.1950കളിൽ പുര മേയാൻ
പനയോല യാണ് ഉപയോഗിച്ചിരുന്നത്. പുതിയ ഓല കൊണ്ട് മേഞ്ഞു കഴിയുമ്പോൾ ഉള്ള Ac. effect ഇന്നും ഓർമ്മയുണ്ട്. പനയുടെ ഉൾഭാഗം ഇടിച്ചു പനം പൊടി എടുത്തു അട, കുറുക്കു
മുതലായവ ഉണ്ടാക്കിയിരുന്നു.1965ൽ കേരളത്തിൽ ഒരു ഭക്ഷ്യക്ഷാമം ഉണ്ടായി. അന്ന് പനയും ഈന്തും സഹായത്തിന് എത്തി. പന ഇടിക്കാൻ ഞാനും കൂടിയതാണ്.

ഈ ന്തു കാണാൻ മനോഹരമാണ് .ഈ ന്ത ങ്ങയുടെ പൊടി
പുട്ട്, കുറുക്കു മുതലയവയ്ക്ക് കൊള്ളാം.
ഈ പറമ്പിന്റെ ഒരു മൂലയിൽ പണ്ട് ഒരു മാവും പുളിയും
പ്ലാവും മുട്ടിയുരുമ്മി നിന്നിരുന്നു.കാറ്റത്തു ശിഖരങ്ങൾ തമ്മിൽ
ഉ രയുമ്പോൾ ഉണ്ടാകുന്ന "കിർ കിർ" ശബ്ദം ഇപ്പോഴും കേട്ടതുപോലെ തോന്നി. പുളിമരത്തിൽ ക്കൂടി  മാവിന്റെ മണ്ടയിൽ കയറി മാമ്പഴം പറിച്ചു ,അവിടെ ഇരുന്ന് തിന്നുകയായിരുന്നു രസം.

ഓർമ്മകൾ പുതുക്കി കുന്നിറങ്ങുമ്പോൾ മുള്ളുകൾ കൊണ്ട്‌
ഉണ്ടായ നീറ്റലുകൾ feel ചെയ്തില്ല.


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...