പാപ്പാ ത്തി ചോലയിൽ സ്ഥലം കയ്യേറി കുരിശ് സ്ഥാപിച്ച സഭയുടെ
പേര് കേട്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല. ഉഗ്രൻ പേര്. സ്പിരിറ്റ് അഥവാ മദ്യ വിൽപ്പന പോലെ എളുപ്പത്തിൽ പണം
വാ രാവുന്ന ഒരു ബിസിനസ്സ് ആണ് ഇന്ന് കൂണ് പോലെ മുളയ്ക്കുന്ന
ക്രിസ്ത്യൻ സഭകൾ. ലോകമൊട്ടാകെ ഈ തട്ടിപ്പ് ഇന്ന് പടർന്ന് പിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചു ആഫ്രിക്കയിൽ. ഇന്ത്യ ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
ഇന്നലെ ദക്ഷിണാഫ്രിക്കയിൽ നൈജീരിയകാരനായ ഒരു പാസ് റ്ററെ
പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തമായി ഒരു സഭ സ്ഥാപിച്ചു വിലസിയിരുന്ന അയാൾ കൊച്ചു പെണ്കുട്ടികളെ rape ചെയ്യുകയും മനുഷ്യ കടത്തു നടത്തുകയും ചെയ്തിരുന്നു. തലനാരിഴ ക്കാണ് അയാളെ കുടുക്കിയത്.
തട്ടിപ്പ് ഒരു കലയാണ്. ഈ കലയിൽ ഒന്നാം സ്ഥാനം മതപരമായ
തട്ടിപ്പാണ്. ഏറ്റവും എളുപ്പത്തിൽ ആളുകളെ ആകർഷിക്കാൻ മതപരമായ തട്ടിപ്പുകാർക്ക് കഴിയും. ഒന്നും രണ്ടും മണിക്കൂർ നേരം ആളുകളെ കയ്യിലെടുത്തു ചിരിപ്പിച്ചും ര സി പ്പിച്ചും
ഇളക്കി മറിക്കാനുള്ള പ്രസംഗ പാടവവും ഒളിപ്പിച്ചുവച്ച കുറ്റ വാസനയും ഒരു ബൈബിളും ഉണ്ടെങ്കിൽ ആർക്കും ഒരു സഭ സ്ഥാപിക്കാം. പണം വാ രാം. ഏതു തട്ടിപ്പിന്റെയും പിന്നിൽ
വാചകമടി ആണ് കാതൽ. തട്ടിപ്പിന് ഇരയാകാൻ കുഞ്ഞാടുകൾക്ക്
ക്ഷാമം ഇല്ല.
തലമുടി വെട്ടാൻ നമ്മൾ ബാർബർടെ മുമ്പിൽ ഇരുന്നു കൊടുക്കാറുണ്ട്. എന്നാൽ സ്വയം ചിന്തിക്കാൻ നമ്മൾ തല
മറ്റുള്ളവരെ ഏല്പിക്കുമ്പോൾ നമ്മൾ രാഷ്ട്രീയക്കാരുടെയും മത തട്ടിപ്പു കാരുടെയും അടിമകൾ ആകുന്നു. ഇതു തട്ടിപ്പുകാർക്ക്
കൂടുതൽ കരുത്തു പകരുന്നു.
നമ്മൾ ഒരു മദ്യവിൽപ്പന ശാലയിൽ കയറുമ്പോൾ അവിടെ
നൂറുകണക്കിന് തരം വിസ്‌കി, ബ്രാണ്ടി, beer മുതലായവ കാണാം.
തട്ടിപ്പു സഭകളും ഇതുപോലെയാണ്. Church of God, Church of
Christ, Church, of Believers മുതലായ പേരുകളിൽ. വാസ്തവത്തിൽ
ഇവരെ വിളിക്കേണ്ടത് Church of Thieves എന്നാണ്.
കേരളത്തിൽ ആരു ഭരിച്ചാലും ഭൂമി കയ്യേറ്റക്കാർക്കാ ണ് വിജയം.
LDF, U D F എന്നിവയ്ക്ക് മണ്പാൽ വില പോലും അവർ കല്പിക്കുന്നില്ല. കണ്ണായ സർക്കാർ ഭൂമി എല്ലാം ആവശ്യക്കാർ
കൈവശ പ്പെടുത്തികഴിഞ്ഞു.
പാപ്പത്തി ചോലയിൽ വെച്ച കുരിശ് മാറ്റിയതിൽ ഏതെങ്കിലും ക്രിസ്ത്യനിക്ക് വിഷമം തോന്നുന്നു എങ്കിൽ ആ വ്യക്തി യഥാർത്ഥ
ക്രിസത്യാനി അല്ല. കാരണം ഒരു യഥാർത്ഥക്രിസ്ത്യനിക്ക് തട്ടിപ്പിന്
കൂട്ടു നിൽക്കാൻ കഴിയുകയില്ല.
Comments
Post a Comment