' ദുഷ്ട്ടന്മാർ പന പോലെ വളരും"എന്ന ചൊല്ല് 100 ശതമാനം ശരിയാണ്, ഏകാധിപതികളുടെ കാര്യം എടുത്താൽ. ഏകാധിപത്യം പന ആണെങ്കിൽ ജനാധി പത്യം തേന്മാവ് ആണ്. ഏകാധിപത്യം ഒരു വ്യക്തിയുടെ ഭരണമാണ്. ഒറ്റയാൻ ഭരണമാണ്. കുടപ്പന ഒറ്റയാനായി, ശിഖരങ്ങൾ ഇല്ലാതെ മുകളിലേയ്ക്ക് വളരുന്നു. മാവ് പടർന്ന് പന്തലിച്ച് തണലും മാമ്പഴവും തരുന്നു. ഒരു മാവിനെ കെട്ടിപ്പിടിക്കാൻ പറ്റും. പനയെ കെട്ടി പിടിക്കാൻ പറ്റുകയില്ല. അതിൻറെ അകവും പുറവും കഠിനമാണ്. മാത്രമല്ല ഇന്നത്തെ കാലത്ത് കുടപ്പന കൊണ്ട് കാര്യമായ ഉപയോഗം ഇല്ല. വീട് മേയാൻ നല്ല ഇനം ഓടുകൾ ഉണ്ട്. ഒരു മാവ് നട്ടു വളർത്തി,
അതിൽ നിന്ന് മാമ്പഴം കിട്ടാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?അതുപോലെ തന്നെ ജനാധിപത്യം പടർന്ന് പന്തലിക്കാ ൻ ഭൂരിപക്ഷം ആളുകൾ ആഗ്രഹിക്കുന്നു.പക്ഷെ അതീവ ജാഗ്രത
പാലിച്ചില്ലെങ്കിൽ മാവിന്റെ സ്ഥാനത്ത് പന വളരും. വളർന്നാൽ
അതിനെ പറിച്ചു മാറ്റാൻ പ്രയാസമാണ്.
🌵🌴🌳🌲
ഇന്ന് പനദോഷം ലോക ത്തിൻറെ നിലനിൽപ്പിനു തന്നെ വൻ
ഭീഷണി ആയിരിക്കുന്നു.സിറിയയിലും ഉത്തര കൊറിയായിലും ഭരിക്കുന്ന ഏകാധിപതികളാണ് ഇന്ന് ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കിൽ ലോകത്തെ എത്തിച്ചിരിക്കുന്നത്.
സിറിയയിൽ 2011ൽ തുടങ്ങിയ കലാപം ഇന്നും തുടരുന്നു. ലക്ഷ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.50 ലക്ഷം പേർ പലായനം ചെയ്തു. രാജ്യം പല തുണ്ടുകൾ ആയി. വിഷ വാതകം പോലും
പ്രയോഗിക്കുന്നു. എല്ലാം ബാഷ്ർ അൽ ആസാദ് എന്ന വ്യക്തിയുടെ
ഭരണം നില നിർത്താൻ വേണ്ടിയാണ്. ബാഷ്ആറിന്റെ പിതാവ്
ഹഫീസ് ആസാദ് 1970 മുതൽ 2000 ത്തിൽ അദ്ദേഹം മ രി ക്കുന്നത്
വരെ സിറിയയുടെ പ്രസിഡൻറ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഭീകരമായ കൂട്ട കൊലകൾ നടത്തിയിരുന്നു.ആസാദ്
കുടുംബത്തിന്റെ വാഴ്ച്ച നിലനിർത്താൻ വേണ്ടിയാണ് രാജ്യത്തെ
കുട്ടിച്ചോർ ആക്കിയത്.
😣😥😙
കുടുംബവാഴ്ച്ചയുടെ പൂർണ്ണമായ പിടിയിൽ അമർന്ന രാജ്യമാണ് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇൽ സുങ് 1948 മുതൽ 1994ൽ മരണം വരെ ഭരിച്ചു. മകൻ ജോംഗ് ഇൽ
2011 ൽ മരണം വരെ ഭരിച്ചു. ഇപ്പോൾ മകൻ ജോംഗ് ഉൻ എന്ന തടി മാടൻ ഭരിക്കുന്നു. അമേരിക്കയെ ഒരു പാഠം പഠിപ്പിക്കും എന്നാണ് അവൻറെ ഭീഷണി.
😙😠😡😨
ഏകാധിപതികൾ പൊതുവെ മണ്ടന്മാർ ആണ്. അവരുടെ പൊങ്ങച്ചം സ്വന്തം രാജ്യത്ത് ഒതുങ്ങുന്നില്ല. സദ്ദാം ഹുസ്സൈൻ,ഗദ്ദാഫി, idi അമിൻ എന്നിവർ പാശ്ചാത്യ രാജ്യങ്ങളെ വെല്ലുവിളിച്ചു. അതിന് അവർ വലിയ വില കൊടുക്കേണ്ടി വന്നു.
കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുമ്പോഴാണ് പ്രശ്നം.
ജോംഗ് ഉൻ ഇപ്പോൾ അതിനാണ് കച്ച കെട്ടുന്നത്.
ഏകാധിപത്യത്തെ പ്പറ്റി പറയാൻ തുടങ്ങിയാൽ അതിന് അവസാനമില്ല.
ജനാധിപത്യ രാജ്യങ്ങളിൽ ഒരു പ്രസിഡൻറ്/ പ്രധാനമന്ത്രിക്ക്
രണ്ട് Term ആണ് പൊതുവെ അനുവദിച്ചിട്ടുള്ളത്. ഏകാധിപതികൾ ചാകാ തെ സ്ഥാനം ഒഴിയുകയില്ല. ഉദാഹരണമായി സിംബാബ്‌വെ പ്രസിഡൻറ് റോബർട്ട് മു ഗാബെ യെ എടുക്കാം. അദ്ദേഹം 1980 മുതൽ പ്രസിഡൻറ് ആണ്. വയസ്സ് 93.
എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ retire ചെയ്യാൻ തയ്യാറല്ല.
അതേ സമയം,1980 മുതൽ അമേരിക്കയിൽ ജിമ്മി കാർട്ടർ, റൊണാൾഡ് റീഗൻ, ജോർജ് ബുഷ് ( അപ്പൻ),ബിൽ ക്ലിന്റൻ, ജോർജ് ബുഷ്(മകൻ), ബാരാക് ഒബാമ എന്നിവർ പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചു.ഇപ്പോൾ Trump ൻറെ ഊഴം ആണ്.
സ്വേച്ഛാധിപത്യ പ്രവണതയും വ്യക്തി പൂജയും ഇന്ത്യയിൽ തല പൊക്കിയ അനുഭവം ഉണ്ട്.എന്നാൽ ഭാഗ്യവശാൽ അത്തരം പ്രവണതകളെ ജനം തള്ളിക്കളഞ്ഞ ചരിത്രമാണ് ഉള്ളത്.1975ൽ
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.1977 ലെ തെരഞ്ഞെടുപ്പിൽ ജനം അവരെ നിർദ്ദയം തോൽപ്പിച്ചു.
ഇന്ത്യയിൽ ഏതെങ്കിലും നേതാവ് ഓവർസ്മാർട്ട് ആയി shine ചെയ്യാൻ ശ്രമിച്ചാൽ സംപൂജ്യരായി ( some zeroes) വീട്ടിൽ ഇരിക്കേണ്ടി വരും.
ഇപ്പോൾ തമിഴ് നാട് വ്യക്തി പൂജയോട് വിട പറയുന്ന സൂചനകൾ
നൽകുന്നു. വളരെ നല്ല കാര്യമാണ്.🌻🌺🌹🌷🌱🌱

Comments
Post a Comment