മലപ്പുറം തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത് പോലെ
കുഞ്ഞാലിക്കുട്ടി ജയിച്ചു. പക്ഷെ ആരും തോറ്റി ല്ല. തോൽവി സമ്മതിക്കാൻ ആരും തയ്യാറല്ല. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും
വോട്ട് കൂടി, വോട്ട് ശതമാനം കൂടി എന്നൊക്കെയാണ് തോറ്റ പാർട്ടിയുടെ വാദം. പിന്നെ ജയിച്ചവർ വർഗ്ഗീയ ധ്രുവീകരണം നടത്തി എന്നും ആരോപണം. ഏതു കാര്യത്തിലും ന്യായീകരണം
കണ്ടെത്താൻ ആർക്കും കഴിയും . ഇപ്പോൾ ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആപ്പ് ആപ്പിലായി . നല്ല sportsmans സ്പിരിറ്റ് ൽ
തോൽവി സമ്മതിക്കുന്നതിനു പകരം വോട്ടിങ് യന്ത്രത്തിൽ തിരിമറി
നടത്തി ബിജെപി ജയിച്ചു എന്നാണ് ആപ്പിൻറെ ആരോപണം .
ഇത്തരം മുടന്തൻ ന്യായങ്ങൾ തുരപ്പനിസ്റ്റ് തത്വ ശാസ്ത്രത്തിൻറെ ഭാഗമാണ് .വഴിമുട്ടുമ്പോഴാണ് തുരപ്പൻ പുതിയ വളഞ്ഞ വഴികൾ തുരന്ന്
മുന്നോട്ടു പോകുന്നത് . നന്തൻകോഡ് കൂട്ടക്കൊല കേസിലെ പ്രതി
പല പ്രാവശ്യം മൊഴി മാറ്റി പറയുകയുണ്ടായി . ആദ്യം പറഞ്ഞു സാത്താനിസം ആണെന്ന് . പിന്നെ പറഞ്ഞു ,മാതാപിതാക്കളുടെ കടുത്ത
അവഗണന കൊണ്ടാണെന്ന് . പിന്നെ പറഞ്ഞു പിതാവിൻറെ ദുഷ്പ്രവർത്തികളിൽ മനം മടുത്താണെന്ന് . മകൻ അപ്പനെ തിരുത്തുന്നു ,ശിക്ഷിക്കുന്നു . കൂട്ടക്കൊലയ്ക്കും ന്യായീകരണം ഉണ്ട് .
ഇപ്പോൾ നന്തൻകോട് കൂട്ടക്കൊലയെ പ്പറ്റി ഒന്നും കേൾക്കുന്നില്ല . മിഷേലിൻറെ മരണത്തെപ്പറ്റിയും ഇപ്പോൾ ഒന്നും കേൾക്കുന്നില്ല .
പാവം ശശീന്ദ്രനെ പ്പറ്റിയും ഒന്നും കേൾക്കുന്നില്ല .കാരണം മണിയാശാനാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് .
മണിയാശാൻ സംഭവത്തെ ഒരു കോമഡി ആയി കണ്ടാൽ മതി എന്നാണ്
എൻറെ അഭിപ്രായം . മലയാളം ശ്രേഷ്ഠ ഭാഷയാണ് . ശ്രേഷ്ഠം എന്നതിൻറെ
വിപരീത പദം നികൃഷ്ടം ആണെന്ന് തോന്നുന്നു . ഭാഷയിൽ ശ്രേഷ്ട്ടവും
നികൃഷ്ടവും ഉണ്ട് . Shakespeare നാടകങ്ങളിൽ ചില പാവപ്പെട്ട കഥാപാത്രങ്ങൾ നാടൻ ഭാഷയാണ് പറയുന്നത് .ഉദാഹരണത്തിന് Macbeth ലെ പോർട്ടർ ,
King Lear ലെ Fool ,Julius Caesar ലെ നാട്ടുകാർ മുതലായവർ നാടൻ ഭാഷ പറയുന്നു . King Lear ലെ Fool , ലിയർ രാജാവിൻറെ ചങ്കിൽ കൊള്ളുന്ന വർത്തമാനമാണ് പറയുന്നത് . എന്നാലും അദ്ദേഹം പ്രകോപിതനാകുന്നില്ല .
തീവ്ര ദുഖത്തിനിടയിൽ ആ ഫലിതബിന്ദുക്കൾ എല്ലാം നഷ്ടപ്പെട്ട ലിയ റിന് അല്പം ആശ്വാസം നൽകുന്നു .നാടക പ്രേമികൾക്കും ഈ ഫലിതങ്ങൾ ഇഷ്ടമായിരുന്നു .
നാടൻ എന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ് . കലാഭവൻ മണിയുടെ
നാടൻ പാട്ടുകൾ വളരെ പോപ്പുലർ ആണ് . ഏത്തയ്ക്കാ വാങ്ങുമ്പോൾ
നമ്മൾ നാടൻ കാ ഉണ്ടോയെന്ന് ചോദിക്കാറുണ്ട് . നാടൻ കള്ള് ഉഗ്രനാണ് .
നാടൻ തട്ടുകടയും പരിപ്പുവടയും കടുംകാപ്പിയും ഉഗ്രനാണ് .മണിയാശാൻറെ നാടൻ പ്രസംഗവും ശരീര ഭാഷയും ഉഗ്രനാണ് . ടെൻഷൻ കുറയ്ക്കാൻ അത്തരം പ്രസംഗങ്ങൾ സഹായിക്കും .ഏതു
പാർട്ടിയുടെ നേതാവ് ആണെങ്കിലും അല്പ്പം തമാശയൊക്കെ പറഞ്ഞാൽ അത് ഓകെയാണ് . സ്ത്രീ വിരുദ്ധം ആകാതിരുന്നാൽ മതി .
തെറ്റു പറ്റാത്ത ആരും ഇല്ല . ജോർജ് ബുഷ് ന് ഒരിക്കൽ നാക്കു പിഴച്ചു .
Trump സ്ത്രീകൾക്കെതിരായ പണ്ട് പറഞ്ഞത് പൊന്തിവന്നു .പിന്നെ അത്
കെട്ടടങ്ങി . ഒരാൾക്ക് തെറ്റുപറ്റിയിട്ട് അയാൾ ഖേദം പ്രകടിപ്പിച്ചാൽ
അത് accept ചെയ്തുകൊണ്ട് ക്ഷമിക്കുകയാണ് വേണ്ടത് . അല്ലാതെ ഒരു
witch hunt ന് ഇറങ്ങി തിരിക്കുന്നതിന് ന്യായീകരണം ഇല്ല .
തെറ്റുകുറ്റങ്ങളെ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്നതിനു പകരം
പ്രശ്നങ്ങളെ പെരുപ്പിച്ചു വഷളാക്കുന്നതിന് ന്യായീകരണം ഇല്ല .
Comments
Post a Comment