ജീവിതം ശാന്ത സുന്ദരമായ ഒരു നദി പോലെ ഒഴുകാൻ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ ചിലർ അതിന് വിലങ്ങുതടി ആകുന്നു. കടന്നൽ കൂട്ടിൽ കല്ലെറിയുന്ന രീതിയിലുള്ള പ്രസ്താവനകൾ ചിലർ നടത്തുന്നു. ഉദാഹരണത്തിന് രാജ്യം ഒട്ടാകെ ഗോവധം നിരോധിക്കണം എന്ന് RSS നേതാവ് മോഹൻ ഭഗവത് പറയുകയുണ്ടായി. ഇതു പോലുള്ള പ്രസ്താവന ചിന്തക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കും. വേറൊരു നേതാവ് ദക്ഷിണേന്ത്യക്കാരെ പ്പറ്റി മോശമായ പ്രസ്താവന നടത്തി. വിനാശ കാലേ വിപരീത ബുദ്ധി എന്നാണ് ചൊല്ല്.
ഇപ്പോൾ പിണറായി സർക്കാർ സ്‌കൂളുകളിൽ മലയാളം നിര്ബന്ധമാക്കുന്ന കടുത്ത നിലപാട് എടുത്തിരിക്കു ന്നു.
ഒറ്റ നോട്ടത്തിൽ വളരെ നല്ല കാര്യമാണ്. മാതൃ ഭാഷയെ പ്രോത്സാഹിപ്പിക്കണം. ഞാൻ ഇംഗ്ലീഷ് പഠിച്ച ആളാണ്. പക്ഷെ
എനിക്ക് മലയാളമാണ് ഇഷ്ടം. സംഭാഷണവും സംഗീതവും സിനിമയും തമാശയും ഒക്കെ മലയാളത്തിൽ ആണ് കൂടുതൽ enjoy ചെയ്യാൻ പറ്റുന്നത്. ഉദാഹരണമായി " വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത്...എന്ന പ്രയോഗം ഇംഗ്ലീഷിൽ മാറ്റി പറഞ്ഞാൽ
അത് നനഞ്ഞ പടക്കം പോലെ ചീറ്റി പോകും.
ഒരു plate നിറയെ sausage, bacon, ham, cheese മുതലയവയും
വേറെ ഒരു plate ൽ കപ്പയും മീൻ കറിയും വെച്ചാൽ ഞാൻ രണ്ടാമത്തേത് എടുക്കും. കാരണം മാതൃഭാഷയും മാതൃ ഭക്ഷണവും ബന്ധപ്പെട്ടതാണ്.
എന്നാൽ ഭാഷാ കാര്യങ്ങൾ ഒരു തലത്തിലും അടിച്ചേൽപ്പിക്കാൻ
പാടില്ല. ഭാഷ കുട്ടികൾക്ക് ഒരു ഭാരം ആകരുത്. ഭാഷാ കാര്യത്തിൽ
പിഴ ഏർപ്പെടുത്തുന്നത് ക്രൂരമാണ്.
വിദേശത്ത് ജനിച്ചു വളർന്ന കുട്ടികള്ക്ക് മലയാള ഭാഷാ പഠനത്തിൽ Exemption കൊടുക്കണം. അക്ഷര മാല പഠിക്കാൻ
അവരെ നിർബന്ധിക്ക രുത്. നല്ല പോലെ സംസാരിക്കാൻ അവർ
പഠിച്ചാൽ മതി.അതിന് test ചെയ്താൽ മതി.ഇഷ്ടമുള്ളവർ അക്ഷരങ്ങൾ പഠിച്ചാൽ മതി എന്ന് വ്യവസ്ഥ ഉണ്ടാക്കണം.
മാതൃ ഭാഷയേക്കാൾ ഇന്ന് കേരളത്തിൽ priority വേണ്ടത് മര്യാദ, ബഹുമാനം എന്നിവയ്ക്കാണ്. ഇന്നലെ SFI വിദ്യാർത്ഥികൾ വെള്ളാപ്പള്ളിയുടെ കോളേജ് അടിച്ചു തകർക്കുന്നത് കണ്ടു. അടിച്ചു തകർക്കൽ ഇന്ന് ഒരു നാട്ടു നടപ്പാണ്. സാമ്പാറിൽ ഒരു ഈച്ചയെ കണ്ടാൽ ഉടൻ ഹോട്ടൽ അടിച്ചു തകർക്കുകയാ യി. രോഗി മരിച്ചാൽ ഹോസ്പിറ്റൽ അടിച്ചു തകർക്കുന്നു. അപകടം ഉണ്ടായാൽ ബസ് കത്തിക്കുന്നു. നിസ്സാര കാര്യങ്ങൾക്ക് മർദ്ദനവും
നടക്കുന്നു.
അപ്പോൾ ഭാഷയല്ല പ്രശ്നം. ഭാഷ ഏതായാലും കുട്ടികൾ ആദ്യം
പഠിക്കേണ്ടത് ബഹുമാനം, സ്നേഹം, കാരുണ്യം, ഉത്തരവാദിത്തം മുതലായ ഗുണങ്ങൾ ആണ്. അധികാരത്തിൽ ഇരിക്കുന്നവർ നല്ല
മാതൃക കാണിക്കാതെ ഇത് താഴേ തട്ടിലേയ്ക്കു ഇറങ്ങി ചെല്ലുകയില്ല. അവർ ഉപയോഗിക്കുന്ന വാക്കുകളിലും മര്യാദ
വേണം.
Comments
Post a Comment