സൗത്ത് ആഫ്രിക്കയോട് വിട പറയാൻ ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ . എല്ലാം വിറ്റുപെറുക്കി പോവുകയാണ് . 2015 ൽ തുടങ്ങിയതാണ് വിൽപ്പന .
ആദ്യം വീട് വിറ്റു . പിന്നെ ഒരു കാർ വിറ്റു .ഇപ്പോൾ അവശേഷിക്കുന്ന കാറും വിറ്റു . ചൊവ്വാഴ്ച അത് കൊണ്ടുപോകും .
പേർസണൽ ആയിട്ട് പറഞ്ഞാൽ നമ്മൾ വളരെ നാൾ ഓടിച്ച കാർ
പുതിയ owner ഓടിച്ചു കൊണ്ടു പോകുന്നത് ഹൃദയ ഭേദകമായ ഒരു
കാഴ്ചയാണ് .സ്വന്തം കാറിനെ സ്നേഹിക്കാത്തവർ ആരുണ്ട് . ഒത്തിരി കാലം താങ്ങും തണലുമായിരുന്ന ആ കാറിനെ ഒരു അന്യൻ കൊണ്ടുപോകുമ്പോൾ ആർക്കും വിഷമം തോന്നും , ഒരു മകളെ കെട്ടിച്ചയക്കുന്നതു പോലെയാണ് അത് , ഒരു നഖം കൊണ്ട് പോലും
പോറൽ ഏൽപ്പിക്കാത്ത കാറിനെ പുതിയ കശ്മലൻ എങ്ങനെയെല്ലാം
പോറൽ ഏൽപ്പിക്കും ? എവിടെയെങ്കിലും കൊണ്ടുപോയി ഇടിച്ചു മറിയുമോ ? ഭാഗ്യവശാൽ ഒരു വനിതയാണ് കാർ വാങ്ങിയത് ,
1974 ഇല്ലായ്മയുടെ കാലമായിരുന്നു . അന്ന് വിദേശ യാത്രക്ക് പോകുന്ന ആളിന് 20 ഡോളർ Forex ആയി കിട്ടും .അതും വളരെ എഴുത്തുകുത്തുകൾ നടത്തി ,റിസേർവ് Bank ൻറെ approval വാങ്ങിയാണ് .
1974 ,ഡിസംബർ 22 ആം തീയതി East African Aiirways ൽ കറാച്ചി വഴി Nairobi യിലേക്ക് പുറപ്പെട്ടു . ആ flight ൽ ആദ്യമായി ആഫ്രിക്കക്കാരെ കണ്ടു . അതിലെ എയർ ഹോസ്റ്റസ്മാർ കറുത്ത സുന്ദരികൾ ആയിരുന്നു . അവരുടെ ഇംഗ്ലീഷ് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ട് തോന്നി .
ഉച്ചയോടു കൂടി നൈറോബി എയർപോർട്ടിൽ ലാൻഡ് ചെയ്തു . അന്ന്
Terrorism ഇല്ലായിരുന്നതിനാൽ വരുന്ന യാത്രക്കാരെ കൈവീശി
സ്വാഗതം ചെയ്യാൻ Terrace ൽ ഒരു waving base ഉണ്ടായിരുന്നു . എന്നെ
സ്വീകരിക്കാൻ രണ്ടു പേർ എത്തിയിരുന്നു . ശ്രീ NA ജോസഫ് ( ചേട്ടായി ),അദ്ദേഹത്തിൻറെ cousin ,KC തോമസ് എന്നിവർ .നാട്ടുകാരാണ് . അവർ
terrace ൽ നിന്നുകൊണ്ട് മലയാളത്തിൽ കുറെ തമാശകൾ പൊട്ടിച്ചു .
കെനിയയിൽ കണ്ട ഒരു വ്യത്യാസം നല്ല റോഡുകളും വിവിധയിനം
കാറുകളും ആണ് . Datsun , Ford , Beetle , Morris Mini , Vauxhall ,Peugeot മുതലായവ .
ചേട്ടായി ഓടിച്ചിരുന്നത് ഒരു ഫോർഡ് Cortina ആണ് . വലിയ car ആണ് .
ചേട്ടായിയും തോമസും എന്നെക്കാൾ മൂത്തവരാണ് .നാട്ടുകാരാണ് .ഒരു
കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് .കളിയാക്കാനും ശാസിക്കാനും ഒക്കെ അവർക്ക് സ്വാതന്ത്ര്യമുണ്ട് .എടാപോടാ വിളികളുണ്ട് .കാറിൽ പോകുമ്പോൾ അവർ തമാശകൾ പൊട്ടിച്ചു .
നൈറോബിയിൽ നിന്നും 40 kms അകലെ Thika എന്ന ടൗണിൽ ഇറങ്ങി .
അവിടെ കുറെ ഷോപ്പിംഗ് ഉണ്ടായിരുന്നു . ആധുനിക രീതിയിൽ പ്ലാൻ
ചെയ്ത മനോഹരമായ ഒരു ടൌൺ ആണ് Thika . ചേട്ടായി ഒരു സൂപ്പർ മാർക്കറ്റിൽ കയറി . കടയുടെ പേര് Duka Moja . ഒന്നാം നമ്പർ കട എന്ന്
അർത്ഥം . അരിയും പഞ്ചസാരയും ഒക്കെ പാക്കറ്റ് ൽ ആക്കി വില
രേഖപ്പെടുത്തിയത് കണ്ടപ്പോൾ അത്ഭുതം തോന്നി .ബാങ്ക് ജോലി
രാജി വെച്ച ഒരു കെനിയൻ യുവതിയുടേതാണ് ആ സൂപ്പർ മാർക്കറ്റ് .
തോമസ് തിക്കയിലാണ് താമസം . ഞങ്ങൾ 60 Kms അകലെ Mareira
എന്ന സ്ഥലത്തേയ്ക്ക് തിരിച്ചു .വഴിക്ക് ഒരു ഷോപ്പിംഗ് Centre കയറി .
ഒരു കടയിൽ നിൽക്കുമ്പോൾ ചേട്ടായിയുടെ ഒരു സുഹൃത്ത് greet ചെയ്തു .
കെനിയക്കാർ വളരെ സ്നേഹമുള്ളവരാണ് . സ്നേഹം പ്രകടിപ്പിക്കാൻ
ആ സുഹൃത്ത് ഓരോ ബിയർ വാങ്ങി തന്നു . ആനയുടെ പടമുള്ള
Tusker Export 500 ml .ആദ്യമായിട്ടാണ് ഞാൻ ഒരു ബിയർ കുടിക്കുന്നത് .അത്
കുടിച്ചു തീർക്കാൻ കുറെ പാടുപെട്ടു .ഞങ്ങൾ നന്ദി പറഞ്ഞു യാത്ര
തുടർന്നു .
കുറെ കഴിഞ്ഞു കാർ വലത്തോട്ട് തിരിഞ്ഞു gravel റോഡിലൂടെ കുന്നിറങ്ങി ഒരു അരുവി cross ചെയ്‌ത് വീണ്ടും വളഞ്ഞു പുളഞ്ഞു
കുന്നുകയറി സമനിരപ്പിൽ എത്തി ഒരു വീടിൻറെ മുമ്പിൽ നിന്നു .
ചേട്ടായി Mareira Secondary School ൻറെ പ്രിൻസിപ്പൽ ആണ് . Boarding സ്കൂൾ
ആണ് . സ്കൂൾ compound ൽ ആണ് പ്രിൻസിപ്പലും അദ്ധ്യാപകരും
താമസിക്കുന്നത് .
സമയം ആറുമണി ആയിരുന്നു . കെനിയ സമയം ഇന്ത്യയേക്കാൾ രണ്ടര
മണിക്കൂർ പുറകോട്ട് ആയതിനാൽ ആ ദിവസം നീണ്ടതായിരുന്നു .
ചേട്ടായിയുടെ ഭാര്യയും അതേ സ്കൂളിൽ അദ്ധ്യാപികയാണ് . അന്ന്
അവർക്ക് 2 പെൺകുട്ടികളാണ് . മൂന്ന് വയസ്സുള്ള പ്രതിഭയും ഒരു
വയസ്സുള്ള പ്രീതിയും.
ആ ഗ്രാമത്തിൽ electricity ഇല്ല . വീട്ടിൽ gas ലാമ്പും Hurricane ലാമ്പും
ആണ് ഉപയോഗിക്കുന്നത് . അന്ന് റേഡിയോ ഒരു പ്രധാന attraction
ആണ് . ചേട്ടായി അന്ന് കിട്ടാവുന്ന ഏറ്റവും നല്ല ഒരു റേഡിയോ
വളരെ കാര്യമായി വെച്ചിരുന്നു . Panasonic ന്റേതാണ് . അതിൽ All India
Radio ന്യൂസ് വളരെ ഇരമ്പലോടെ കേൾക്കാൻ പറ്റും . Audio cassette
പ്രചാരത്തിൽ ആയിട്ടില്ല .
മഴവെള്ളം ആണ് ഉപയോഗിക്കുന്നത് . വളരെ നല്ല ശുദ്ധ ജലമാണ് .
വീടിനോടു ചേർന്ന് ഒരു വലിയ water tank ഉണ്ട് .
ഒരു നീണ്ട ടോർച്ചും മിന്നിച്ചു വലിയ കോട്ടും തൊപ്പിയും ധരിച്ച
വാച്ച്മാൻ ഒന്നു രണ്ടു പ്രാവശ്യം ചേട്ടായിയെ കാണാൻ വന്നു .
രാത്രി മുന്നോട്ട് നീങ്ങിയതോടെ തണുപ്പ് കൂടി . ഒരു നീണ്ട ദിവസത്തിനു
ശേഷം നീണ്ട ഉറക്കം .
Thanks for 30200 page views since 2012
ReplyDelete