ഇന്നത്തെ കാലത്തു ജീവിച്ചിരിക്കുക എന്നത് ഒരു വലിയ ഭാഗ്യമാണ് .എന്തെന്നാൽ ഒരു മനുഷ്യായുസ്സു് മുഴുവൻ ഉപയോഗിച്ചാലും enjoyment
സാധ്യതകളുടെ ഒരു തരി മാത്രമാണ് അനുഭവിക്കാൻ കഴിയുന്നത് .അനന്ത വിശാലമായ സാധ്യതകളാണ് ആധുനിക ടെക്നോളജി തുറന്നു
തന്നിരിക്കുന്നത് .
ഇന്ന് ഏതു കാര്യവും വീട്ടിലിരുന്ന് ഓൺലൈൻ ആയി ചെയ്യാൻ സാധിക്കും . ഓൺലൈനിൽ കേറാതെ ജീവിക്കാൻ വയ്യാത്ത ഒരു
അവസ്ഥയാണ് ഉള്ളത് . 'പാടാത്ത വീണയും പാടും ,പ്രേമത്തിൻ ഗന്ധർവ
വിരൽ തൊട്ടാൽ ' എന്നതുപോലെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിവില്ലാത്തവരും അത്യാവശ്യത്തിൻറെ വിരൽ തൊട്ടാൽ ഓൺലൈനിൽ കേറുന്നു . കാര്യങ്ങൾ സാധിക്കുന്നു .
പണ്ടത്തെ വിമാനയാത്രകൾ ഓർമ്മിച്ചെടുക്കുന്നത് പഴമക്കാർക്ക്
രസകരമായിരിക്കും . ഇന്ന് ഒരു അത്യാവശ്യം വന്നാൽ ഞൊടിയിടയിൽ
ഓൺലൈനിൽ കേറി ടിക്കറ്റ് എടുത്തുകൊണ്ട് പറക്കുകയായി .പ്രത്യേകിച്ച് ഒരു പ്രവാസിയുടെ മാതാപിതാക്കൾക്ക് നാട്ടിൽ
അസുഖമാണെന്ന് കേട്ടാൽ ഉടൻ തന്നെ ടിക്കറ്റ് എടുത്തു നാട്ടിൽ
പോകാൻ സാധിക്കുന്നു .
1 9 8 4 ലെ ഒരു സംഭവം ഓർക്കുന്നു . അന്ന് നൈജീരിയയിലായിരുന്നു .ഞങ്ങളുടെ ഒരു സുഹൃത്തിൻറെ പിതാവ് മരിച്ചു . അടക്ക് കഴിഞ്
21 ആം ദിവസം കത്ത് വായിച്ചാണ് അറിയുന്നത് . ഫോൺ സൗകര്യം
ഇല്ലായിരുന്നു .
എൻറെ ആദ്യത്തെ വിമാന യാത്ര 1974 ഡിസംബർ 22 ആം തീയതി
ബോംബെയിൽ നിന്ന് കെനിയയുടെ തലസ്ഥാനമായ നൈറോബിയിലേയ്ക്ക് ആയിരുന്നു . യാത്രയുടെ ഒരുക്കങ്ങൾ
സെപ്റ്റംബർൽ തുടങ്ങി . അന്ന് കേരളത്തിൽ പാസ്പോര്ട്ട്
ഓഫീസ് ഇല്ല . ചെന്നൈയിലാണ് പാസ്പോര്ട്ട് ഓഫീസ് . അവിടെ പോയി ഒരാഴ്ച ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു . Application ശരിയായ
ദിശയിൽ നീങ്ങുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് നാട്ടിലേയ്ക്ക്
മടങ്ങിയത് . പാസ്പോര്ട്ട് ഓഫീസറെ കണ്ട് അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു . എന്തായാലും നിശ്ചിത സമയത്തിനുള്ളിൽ പാസ്പോര്ട്ട് കിട്ടി .
പണം ഇല്ലാത്ത കാലമാണ് . അതുകൊണ്ട് ബോംബയ്ക്കു ട്രെയിനിൽ
പോയി . അവിടെ ഒരു ബന്ധുവിൻറെ കൂടെ താമസിച്ചു . അദ്ദേഹം എയർപോർട്ട് ൽ drop ചെയ്തു . ഒട്ടും ആശങ്ക വേണ്ടാ എന്ന് അദ്ദേഹം
പറഞ്ഞു .East African Airways ൻറെ ഒരു DC 10 വിമാനത്തിൽ ആയിരുന്നു
ആദ്യത്തെ യാത്ര .
ഇന്ന് എയർപോർട്ട് കളിൽ ഒരു relaxed atmosphere ആണ് .1974 ൽ അങ്ങനെയല്ല . ഇന്ന് സ്‌ക്രീനിൽ നോക്കി എല്ലാ കാര്യങ്ങളും മനസിലാക്കാം . അന്ന് കമ്പ്യൂട്ടർ ഇല്ലാത്തതുകൊണ്ട് ശരിയായ വിവരങ്ങൾ കിട്ടാൻ പ്രയാസമാണ് . Airline officials വളരെ hostile ആയിട്ടാണ്
പെരുമാറുന്നത് . വിമാനത്തിൽ കയറി പോകാൻ പറ്റുമോ എന്ന ആശങ്കയിലാണ് ഭൂരിപക്ഷം യാത്രക്കാരും . നീണ്ട ക്യൂ വും luggage ൻറെ
തൂക്കത്തെപ്പറ്റിയുള്ള തർക്കങ്ങളും ഉണ്ടായിരുന്നു . അന്ന് terrorism
സാധാരണ അല്ലാത്തതിനാൽ കാര്യമായ Security check ഇല്ലായിരുന്നു .
Aircraft ൻറെ ഉള്ളിലെ കാര്യങ്ങൾ നല്ലതായിരുന്നു . safety നിർദ്ദേശങ്ങൾ
ഇന്ന് സ്‌ക്രീനിൽ കാണിക്കുകയാണ് പതിവ് . അന്ന് ആംഗ്യങ്ങൾ കാണിച്ചിരുന്നു . ഇന്നും ആ രീതി ഉണ്ട് . ഓസ്‌ട്രേലിയയിൽ Sydney യിൽ
നിന്ന് Brisbane ലെയ്ക്കുള്ള Tiger Air ,Budget flight ൽ ആംഗ്യങ്ങൾ കാണിക്കുന്നതു കണ്ടു . സ്ക്രീനും പാട്ടും സിനിമയും ഒന്നുമില്ല .1974 ലേയ്ക്ക് ഒരു മടക്കയാത്ര . അന്നത്തേതുപോലെ tarmac ൽ നടന്ന് ladder
കയറിയാണ് വിമാനത്തിലേയ്ക്ക് പ്രവേശിക്കുന്നത് .
1970 കളിൽ ആഗമനം അത്ര രസകരം അല്ലായിരുന്നു . ഏറ്റവും
അസഹനീയം കസ്റ്റംസ് ആയിരുന്നു . അന്ന് Green ചാനൽ ഇല്ല .
എല്ലാവരുടെയും പെട്ടി തുറന്ന് തപ്പിനോക്കുകയായിരുന്നു അന്നത്തെ
കസ്റ്റംസ് രീതി . അന്ന് അവർ ഡ്യൂട്ടി അടിക്കാൻ പിടിച്ചിരുന്ന സാധനങ്ങൾ എന്തെന്ന് കേട്ടാൽ ആരും ചിരിച്ചുപോകും .സ്വർണ്ണത്തിനു
പുറമേ transistor റേഡിയോ , foreign സാരി , ഓഡിയോ cassette മുതലായവക്ക്
അവർ ഡ്യൂട്ടി ചുമത്തിയിരുന്നു . വലിയ ടെൻഷനും വാക്കുതർക്കങ്ങളും
ഉണ്ടായിരുന്നു .
ഈ പീഡനം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ചുമട്ടുതൊഴിലാളികളുടെ
വക dose കിട്ടും . അന്ന് പെട്ടികൾക്ക് wheel ഇല്ല . തലച്ചുമട് ആണ്
നാട്ടുനടപ്പ് . അന്ന് സ്വകാര്യ കാറുകൾ തീരെയില്ല , അതുകൊണ്ട് ചുമട്ടു തൊഴിലാളികളെ ആശ്രയിച്ചേ പറ്റൂ . ബോംബേയിലും കൊച്ചിയിലും അവരുടെ ഒരു പട ഉണ്ടായിരുന്നു .ചോദിക്കുന്നത് കൊടുത്തില്ലെങ്കിൽ
അവർ ''നാടൻ ശൈലി ' പ്രയോഗിക്കും . ഇന്ന് അക്കൂട്ടരെ മഷിയിട്ടു
നോക്കിയാലും കാണാനില്ല .
പെട്ടികൾക്കും ബാഗുകൾക്കും wheel വെക്കാമെന്ന് കണ്ടുപിടിച്ച മഹാൻ
ആരായാലും അദ്ദേഹത്തിൻറെ പ്രതിമ എയർപോർട്ട് കളിൽ സ്ഥാപിച്ചു
യാത്രക്കാർ പുഷ്‌പാർച്ചന നടത്തണം .
Comments
Post a Comment