Venizuela യുടെ തലസ്ഥാനമായ Caracas ലോകത്തിൻറെ crime capital ആണെന്ന് കേട്ടിട്ടുണ്ട്. ലോകത്തിൻറെ comedy capital എന്ന
ബഹുമതി കേരളത്തിന് സ്വന്തം. ഓരോ ദിവസവും പുതിയ കോമഡികൾ അരങ്ങേറുന്നു. ഏറ്റവും ഒടുവിൽ, ഇന്നലെ സംസ്ഥാന
Intelligence മേധാവി യാസിൻ ,revenue മന്ത്രി ചന്ദ്രശേഖരന്റെ വീട്ടിൽ ചെന്ന് " സുനിൽ കുമാർ അല്ലേ" എന്ന് ചോദിച്ചതാണ്. എങ്ങനെ ചിരിക്കാതിരിക്കും?☺
പണ്ടു പണ്ട് പൈക യിൽ ഒരു യുവാവ് വിവാഹത്തിന്റെ ദിവസം
പെണ്ണിൻറെ വീട്ടിൽ വിരുന്നിന് പോയി. സംഭാഷണ കാര്യത്തിൽ nervous ആയിരുന്നു അവൻ. വളരെ ആലോചിച്ച് പെണ്ണിൻറെ അപ്പനോട് ഒരു ചോദ്യം ചോദിച്ചു. " അപ്പാ, അപ്പൻ പെണ്ണു കെട്ടിയതാണോ?" നമ്മുടെ Intelligence മേധാവിയുടെ ചോദ്യവും
സമാനമാണ്." സുനിൽ കുമാർ അല്ലേ? You are Sunil Kumar, aren't you?"
പിണറായിയുടെ നേതൃത്വത്തിൽ അഖണ്ഡ കോമഡി യജ്ഞം പുരോഗമിക്കട്ടെ. ചിരി ആരോഗ്യത്തിനു നല്ലതാണ്.
Dr തോമസ് ഐസക്ക് Treasury യിൽ ചില പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുകയാണ്. ഒരു പക്ഷേ ഒരു കോമഡി serial ൻറെ
തുടക്കം ആയിരിക്കാം.
😅😆😂😀
പിണറായിയുടെ ഭാഷാ സ്‌നേഹം അഭി നന്ദനാര്ഹം ആണ്. പരനാറി എന്ന വാക്കിന് മലയാളത്തിൽ പ്രതീഷ്ട്ട നൽകിയത്
അദ്ദേഹമാണ്. 2014 വരെ എനിക്ക് നാറി എന്ന വാക്ക് അറിയാമായിരുന്നു. പരനാറി എന്ന് കെട്ടിട്ടില്ലായിരുന്നു. പ്രേമ ചന്ദ്രന് എതിരെ പിണറായി പരനാറി എന്ന് പറഞ്ഞപ്പോഴാണ്
ഈ വാക്കിനെ പ്പറ്റി അറിയുന്നത്.
നാറി എന്നു വെച്ചാൽ നാറ്റം പരത്തുന്നത്. ഉദാഹരണം: ഇന്നത്തേത്
നാറിയ ഭരണമാണ്. പരനാറി എന്നു പറഞ്ഞാൽ range കൂടും. Wifi യുടെ strength ,Excellent എന്ന് കാണിക്കുന്നത് പോലെ പരനാറി ഒരു വലിയ ഏരിയയിൽ നാറ്റം പരത്തും. Super നാറി അല്ലെങ്കിൽ മെഗാ നാറി.
ശുംഭൻ എന്ന വാക്ക് ജയരാജന്റെ സംഭാവനയാണ്. ഉദാഹരണം:നമ്മുടെ Intelligence മേധാവി ഒരു ശുംഭൻ ആണ്.😂😅😆
മദ്യ വിൽപ്പനായിൽ വരുമാനം കുറയുന്നതുകൊണ്ടു ഇനി പുതിയ ധനാഗമ മാർഗ്ഗങ്ങൾ തേടേണ്ടി വരും. ഒരു Language Tax ഏർപ്പിഎടുത്തിയേക്കാം.
ഒരാൾ മലയാളി ആണെന്ന് ചുമ്മാ ഇനി അവകാശപ്പെടാൻ പറ്റില്ല. Proof വേണം. അതായത് മലയാളി മലയാളം അറിഞ്ഞിരിക്കണം.
2017 നവംബർ ഒന്നു മുതൽ കേരളത്തിൽ എയർപോർട്ട്ൽ വന്നിറങ്ങുന്ന മലയാളികൾ Immigration, Custom കഴിഞ്ഞു ഭാഷാ മുറിയിൽ പോകണം. പൂജാമുറി, കുളിമുറി, ഇടിമുറി ,എന്നിവ പോലെ ഒരു മുറിയാണ് ഭാഷമുറി. വിദേശ മലയാളികൾ ഭാഷാ മുറിയിൽ ഒരു test ന് വിധേയരാകണം. Eye Test ൽ ചെയ്യുന്നതുപോലെ അക്ഷരങ്ങൾ വായിക്കണം. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. എഴുത്തു പരീക്ഷ ഇല്ല. ചില വാക്യങ്ങൾ പൂരിപ്പിച്ചു പറയണം. eg പണി...... ഉത്തരം: പാളി
വീഴ്ച്ച...... പറ്റി. ഫോൺ കെണി...... മംഗളം. അഴി....... എണ്ണും,
കൊടി... കോടിയേരി, മണി...... മാണി etc etc
Test ജയിച്ചാൽ പുറത്തു പോകാം. തോൽക്കുന്നവർ fine അടയ്ക്കണം.Adults Rs 5000,children Rs 2500.നാല് കുട്ടികൾ
ഉണ്ടെങ്കിൽ ആദ്യത്തെ രണ്ടു കുട്ടികള്ക്ക് fine കൊടുത്താൽ മതി.
വിട്ടുപോയത്: ശുംഭൻ....... ശുഭം😨👶👿👽
Comments
Post a Comment