മൃഗീയം എന്ന വാക്കിൻറെ അർത്ഥം എനിക്ക് ഇതുവരെ പിടി കിട്ടിയിട്ടില്ല. കേരളത്തിൽ പരക്കെ നിത്യവും ഉപയോഗിക്കപ്പെടുന്ന
ഒരു വാക്കാണ് മൃഗീയം. " മൃഗീയമായി മർദ്ദിച്ചു " എന്ന് എപ്പോഴും കാണാം. ഈ പ്രയോഗം ശരിക്ക് മനസ്സിലാകുന്നില്ല. മനുഷ്യരുടെ ക്രൂരതയുടെ അണുവിട അംശം പോലും മൃഗങ്ങൾ ചെയ്യുന്നില്ല. ഉദാഹരണമായി സന്തോഷത്തിന്റെ ദിവസമായ ഓശാന ഞായറാഴ്ച്ച ഈജിപ്തിൽ ബോംബ് പൊട്ടിച്ചു അനേകം പേരെ കൊലപ്പെടുത്തി. ഇതിനെ മൃഗീയം എന്ന് പറയാമോ? ഇല്ല. കാരണം മൃഗങ്ങൾ ഇത്ര നിന്ദ്യവും ക്രൂരവും ആയ ഒരു കൃത്യം ചെയ്യുകയില്ല. അതല്ലെങ്കിൽ മനുഷ്യർ മൃഗങ്ങളോട് ചെയ്യുന്നതുപോലുള്ള ക്രൂരതയെ ആയിരിക്കാം മൃഗീയം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതും ഇന്നത്തെ കാലത്ത് നിയമവിരുദ്ധമാണ്. അപ്പോൾ മാനുഷികമായി മർദ്ദിച്ചു എന്നതാണ് ശരി.
നന്തൻ കോട്ട് ഒരു യുവാവ് സ്വന്തം കുടുംബത്തിലെ നാലുപേരെ അതി മനുഷികമായി കശാപ്പ് ചെയ്തു. അവൻ ഓസ്ട്രേലിയയിൽ ഒരു കമ്പനി യുടെ CEO ആണത്രേ!😢 ലക്ഷണം കണ്ടിട്ട് ആ കമ്പനി
Abatoir ( കന്നുകാലി ,ആട് മുതലായവയെ വൻ തോതിൽ കൊന്ന് process ചെയ്യുന്ന സ്ഥലം.) ആയിരിക്കാം. ഒരു മൃതദേഹം വെട്ടി നുറുക്കി pack ചെയ്തിരുന്നു. Horror സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത ക്രൂരത! 😢
ഒരു പക്ഷേ ആ യുവാവിന് ഭ്രാന്ത് ഇളകിയതായിരിക്കാം.( mentally disturbed) .സാമാന്യ ബുദ്ധി ഉള്ള ഒരാൾ ഇങ്ങനെ ഒരു
പ്രവർത്തി ചെയ്യുകയില്ല. കേരള പൊലീസ് തീരെ മണ്ടന്മാർ ആണെന്ന് അവൻ വിചാരിച്ചു കാണും. രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിൽ കേരള പൊലീസ് മിടുക്കരാണ്. നാളെ ജയിലിൽ extra ഗോതമ്പ് ഉണ്ടകൾ ഉണ്ടാക്കപ്പെടും.
ആ യുവാവിന് ഭ്രാന്ത് ഇല്ലെങ്കിൽ ഇങ്ങനെയുള്ള മക്കൾ എന്തിന്
എന്ന ചോദ്യം ഉയരുന്നു. മകൻ അച്ഛനെ കൊന്നു, അമ്മയെ കൊന്നു
എന്ന വാർത്തകൾ പലപ്പോഴും കാണാം. മക്കൾ ഉണ്ടായാൽ അവരെ നല്ല രീതിയിൽ വളർത്തണം. വിതച്ചത് കൊയ്യും എന്നാണല്ലോ ചൊല്ല്.നല്ല രീതിയിൽ എന്ന് പറയുമ്പോൾ എല്ലാത്തിനെയും respect ചെയ്യുകയും appreciate ചെയ്യുകയും വേണംഎന്നാണ് ഉദ്ദേശിക്കുന്നത്. ഇത് രണ്ടും ചെയ്യുന്നവർ ഒരു ഉറുമ്പിനെ പോലും നോവിക്കുകയില്ല.
ഇന്നത്തെ കാലത്ത് പലരും മുട്ടൻ ഗേറ്റ് പിടിപ്പിക്കു ന്നു. പത്തടി ഉയരത്തിൽ compound wall കെട്ടുന്നു. ഒരു ആനയെ വളർത്തിയാലും പുറത്തു ആരും അറിയുകയില്ല. ആല്മ ഹത്യയോ
കൊലപാതകമോ നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് പുറം ലോകം അറിയുന്നത്. അതുകൊണ്ട് ചെറിയ gate ഉം ഉയരം കുറഞ്ഞ ഭിത്തിയും ചിലപ്പോൾ ഉപകാര പ്രദമാകും.
മകനെ ഇന്ന് പിടി കൂടി. നല്ല ചൂടുള്ള ഗോതമ്പ് ഉണ്ട റെഡി. ഈ സംഭവത്തിൽ നിന്നുള്ള ഗുണപാഠം:വയസ്സും പ്രായവും ആയാൽ കൂടുതൽ ഒന്നും സമ്പാദിച്ചിട്ടു കാര്യമില്ല.
ReplyDelete