എൻറെ കുട്ടിക്കാലത്ത് ദുഃഖ വെള്ളിയാഴ്ച്ച വർത്ത മാനം
പറയരുത്, ചിരിക്കരുത്, പാടരുത് എന്നാണ് വീട്ടിലെ നിയമം. എനിക്കും എൻറെ ജ്യേഷ്ടൻ സെബാസ്റ്യനും ഈ ദുഷ് പ്രവർത്തികൾ ചെയ്യാതെ വയ്യ. അതുകൊണ്ട് ഞങ്ങൾ ദുഃഖ വെള്ളിയാഴ്ച്ച പകൽ സമയത്ത് പറമ്പിന്റെ മൂലയിലുള്ള കാട്ടിൽ
ആണ് വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഞങ്ങളെ പോലുള്ള
പഴമക്കാർക്ക് ഇന്നും നിത്യവും കളിതമാശുകൾ വേണം. അല്ലെങ്കിൽ വട്ടിള കും. ഇന്നത്തെ കാലത്ത് വട്ട് ഇളകിയാൽ ആകെ
കുഴപ്പമാണ്. കോടാലി യും മഴുവും ഓൺലൈനായി വരുത്താൻ
എളുപ്പത്തിൽ സാധിക്കുന്ന കാലമാണ്.
AD 2017 ൽ കേരളം ഭരിച്ചിരുന്ന പിണറായി വിജയ വർമ്മന്റെ ഭരണ പരിഷ്കാര ങ്ങളിൽ ഏറ്റവും പ്രധാനം വിദേശ മലയാളികൾക്ക് Arrival ൽ മലയാള ഭാഷാ test ഏർപ്പെടുത്തിയ താണ്. അതിനു വേണ്ടി ഭാഷാ മുറി സ്ഥാപിച്ചു. Test ൽ തോൽക്കുന്നവർക്ക് പിഴ ചുമത്തി.2017 നവംബർ ഒന്നിനാണ്
Test തുടങ്ങിയത്. അനേകം പ്രവാസികൾ Test ൽ തോറ്റു. ആദ്യ മാസം പിഴയിനത്തിൽ സർക്കാരിന് 5കോടി രൂപ ലഭിച്ചു. ഡിസംബറിൽ വരുമാനം 25 കോടി ആയി. എന്നാൽ 2018ൽ
വരുമാനം കുറഞ്ഞു.
Amangalam ചാനൽ ഇതേ പ്പറ്റി അന്വേഷിച്ചു. ഭാഷാ മുറിയിൽ നിന്ന് ചോദ്യ കടലാസുകൾ ചോർത്തുന്നതായി കണ്ടെത്തി. അവ
വിദേശങ്ങളിൽ വ്യാപകമായി വിറ്റു. അത് മാത്രമല്ല Racket ൻറെ agent മാർ വിദേശങ്ങളിൽ ചോദ്യ പേപ്പർ പഠിപ്പിച്ചു. ഒരു Racket കാരനെ ഫോൺ കെണിയിൽ കുടുക്കി amangalam ത്തിൻറെ ഒരു
യുവതി ചോദ്യങ്ങൾ തട്ടിയെടുത്തു." നിന്നെ കയ്യിൽ കിട്ടിയാൽ നക്കി നക്കി തിന്നും" എന്നാണ് Racket ലെ പര നക്കി ഫോണിൽ വിളിച്ച് പറഞ്ഞത്.
ചോദ്യ പേപ്പർ ലെ ചില ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.
1. അ യിൽ തുടങ്ങുന്ന 10 കുഞ്ഞു വാക്കുകൾ പറയുക
ഉത്തരം: അടി, അരി, അട, അറ, അല, അമ്മ, അ ണ, അവ, അത്,അവൻ
2 ആ യിൽ തുടങ്ങുന്ന 10 വാക്കുകൾ പറയുക
ഉത്തരം: ആപ്പ്, ആന, ആറ്, ആ പ്പ, ആശ, ആണി,ആനി, ആട്, ആമ,
ആഴം
3 ഊ വിൽ തുടങ്ങുന്ന 10 വാക്കുകൾ
ഊമ, ഊര്, ഊ പ്പ, ഊണ്, ഊക്കു, ഊർമ്മിള, ഊറ്റി, ഊഞ്ഞാൽ, ഊറ്റം, ഊമ്പി, ഊമ്പൻ
4 ശുംഭൻ എന്ന വാക്കിന് 4 പര്യായ പദങ്ങൾ
മണ്ടൻ, വിഡ്ഢി,ഓക്ക ൻ, കിഴങ്ൻ, കഴുത
5 സ്ത്രീ ലിംഗം പറയുക
പൗരൻ-പൗരി, ശുംഭൻ-ശുംഭി, വൈദികൻ-വൈദികത്തി, നേതാവ്-നേതിനി, ഭടൻ-ഭ ടി, കുടി-കുടിച്ചി, ചെറ്റ-ചെറ്റമ്മ, മന്ത്രി-മന്ത്രിണി,ഊളൻ-ഊളിനി/ഊളമ്മ
6 comparative, superlative എന്നിവ പറയുക
നാറി-പ ര നാറി-പരമോന്നത നാറി
ശുംഭൻ-അതി ശുംഭൻ-അതീന്ത്ര ശുംഭൻ
ഉമ്മ-ഉമ്മുമ്മ-ഉമ്മൂ മ്മുമ്മ
ഈ വിധം എല്ലാ ചോദ്യങ്ങളും ചോർന്നതായി amangalam ചാനൽ
കണ്ടുപിടിച്ചു.
സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കമ്മീഷനു 10 ഉപദേശകരെ നിയമിച്ചു. ഒരു ton കടലാസും അനുവദിച്ചു. മൊത്തം ചെലവ് 5 കോടി രൂപ.🐱🐹🐮🐺
Correction: കുടിയൻ-കുടിച്ചി
ReplyDeleteവിട്ടുപോയത്:
കൂത്തൻ -കൂത്തിച്ചി