ഈ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.എറണാകുളം അങ്കമാലി അതിരൂപതയുടെ അതിവില കുറഞ്ഞ ഭൂമി
വിൽപ്പന സംബന്ധിച്ച വിവാദം കെട്ടടങ്ങിയ, അല്ലെങ്കിൽ ഒത്തുതീർപ്പായ മട്ടാണ്. മാധ്യമങ്ങൾ ഈ വിഷയത്തിൽ ഒട്ടും താൽപ്പര്യം കാണിക്കുന്നില്ല. സംഗതി മൂടി വെക്കാൻ മാധ്യമ
പ്രവർത്തകർക്ക് കുറേ ലക്ഷങ്ങൾ കൈമാറിയിട്ടുണ്ടായിരിക്കാം.
എല്ലാം Ok.
ഇതിനിടെ പൊതുജന ശ്രദ്ധ വേറൊരു വിഷയത്തിലേക്ക് തിരിഞ്ഞു.
ബാലറാം വിഷയം. ജനങ്ങളുടെ പ്രശ്നങ്ങളുമായി യാതൊരു
ബന്ധവുമില്ലാത്ത എകെജി വിഷയം എടുത്തിട്ട് അന്തിചർച്ചകളും
തെറി വിളികളും പൊടിപൊടിക്കുകയാണ്. അപ്പോൾ ഭൂമി വില്പനയെ പ്പറ്റി ഒരു ചർച്ച വന്നാൽ അത് അതി ബോറിംഗ്
ആയിരിക്കും.
വിശ്വാസികളെ സംബന്ധിച്ച് പറഞ്ഞാൽ ഭൂമി എങ്ങനെ വി റ്റാലും
വാങ്ങിയാലും ഒരുപോലെയാണ്. പൊന്നുരു ക്കുന്നിടത്തു പൂച്ചയ്ക്ക്
എന്തു കാര്യം എന്ന് പറയുന്നതു പോലെയാണ് വിശ്വസികളുടെ
അഥവാ കുഞ്ഞാടുകളുടെ സ്ഥിതി. സഭാ സ്വത്തുക്കളുടെ കാര്യത്തിൽ
ഒരു പങ്കും ഇല്ല. ചോദിക്കുമ്പോൾ ഉദാരമായി സംഭാവന നൽകുക എന്നത് മാത്രമാണ് വിശ്വാസിയുടെ റോൾ.
മാർപാപ്പയ്ക്ക് പരാതി നൽകും എന്ന് പറഞ്ഞു കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക അഴിമതിയുടെ ഒരു
കേന്ദ്രമാണ് വത്തിക്കാൻ. ഇറ്റലി തന്നെ അഴിമതിയുടെ ഒരു
കേന്ദ്രമാണ്. Augusta Westland കേസിൽ പ്പെട്ട എയർ മാർഷൽ ത്യാഗിക്ക് ക്ലീൻ ചിറ്റ് കിട്ടിയിരിക്കുന്നു. Bofors കേസിൽ ഖുട്ടോറോച്ചിക്കും ക്ലീൻ ചിറ്റ് കിട്ടിയിരുന്നു. കൈക്കൂലി കൊടുത്താൽ ക്ലീൻ ചിറ്റ് പുഷ്പം പോലെ കിട്ടുന്ന രാജ്യമാണ്
ഇറ്റലി. മാഫിയയുടെ തറവാട്.
അല്ല, വിശ്വാസികൾക്ക് ഭൂമി കാര്യത്തിൽ വിഷമം തോന്നേണ്ട
കാര്യമില്ല. പള്ളി സ്വത്തുക്കൾ പണ്ടേ വിശ്വാസികൾക്ക് നഷ്ട്ടപ്പെട്ട താണ്. ഈയിടെ പൈക പള്ളിയിൽ പോയി. ഒരു പുത്തൻ കുർബ്ബാന
കൂടാൻ. പള്ളിയും പരിസരവും അതി മനോഹരമാണ്. ഞങ്ങളുടെ
ഒരു പേരപ്പൻ പണ്ട് സൗജന്യമായി കൊടുത്തതാണ് പള്ളി സ്ഥിതി
ചെയ്യുന്ന സ്ഥലം. ഇന്ന് സ്ഥലം പാലാ രൂപതയുടേതാണ്. ആ പേരപ്പനെ ആര് ഓർക്കുന്നു?
പോയതുപോയി, അത്ര തന്നെ.
കണ്ണായ സ്ഥലം 36 പേർക്ക് വീതിച്ചു വിറ്റതിൽ കണക്ക് ശരിയാണ്.
യേശുവിന് 12 ശിഷ്യന്മാർ ഉണ്ടായിരുന്നു.12×3=36👌👌👍👍
കണ്ണായ ഭൂമി ചുളുവിലയ്ക്ക് വിറ്റ് പട്ടിക്കാട് വാങ്ങിയ വിവാദത്തിൽ സഭയുടെ വക്താവ് ഫാദർ ജിമ്മി പൂച്ചക്കാട്
ആണെന്നത് ഒരു coincidence. പൊന്നുരു ക്കുന്നിടത്തു fatcat കൾക്ക്
കാര്യമുണ്ട്.😀😁😂 😃😄😅😆😆😎😉
Comments
Post a Comment