Skip to main content

വാരാന്ത്യ ചിന്തകൾ

ചക്ക സീസൺ
ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും നാട്ടിലെത്തി സ്ഥിര താമസം ആയിട്ട് 9 മാസമായി. ഇവിടത്തെ seasons മനസ്സിലാക്കാൻ ഒരു വർഷം വേണം. ഇപ്പോൾ വേനൽ ചൂട് കൂടി വരുന്നു. വൃക്ഷ ലതാദികൾ വാടി കരിയുന്നു. ഈ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത്  പറമ്പുകളിൽ  തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന  പ്ലാവുകളാണ്. പിശുക്കി ആണെങ്കിലും അവിടവിടെ ചെറിയ ചക്കകൾ പ്രത്യക്ഷ പ്പെട്ടു തുടങ്ങി. വാരിക്കോരി തരുന്ന ലക്ഷണം കാണുന്നില്ല. എന്നാലും അത്യാവശ്യം
ചക്കകൾ ഉണ്ട്.

നരിതൂക്കിൽ കുന്നിൽ എൻറെ വക പ്ലാവിൽ ഒരു ചക്ക മൂത്തു എന്ന
സന്തോഷവാർത്ത ലഭിച്ചു. കുന്ന് കയറുന്നത് lungs ൻറെ condition ൻറെ ഒരു ടെസ്റ്റ് ആണ്. കുന്ന് കയറികഴിഞ്ഞാൽ നിരപ്പായ സ്ഥലമാണ്. വളരെ privacy ഉള്ള, ശബ്ദങ്ങൾ ഇല്ലാത്ത, പക്ഷികളും
ശലഭങ്ങളും അപൂർവ്വ ചെടികളും ഉള്ള സ്ഥലമാണ്.

23 ആം തീയതി രാവിലെ ഞങ്ങൾ കുന്ന് കയറി .മനോഹരമായ പ്ലാവിൽ ഗംഭീരൻ ഒരു ചക്ക. ഏതോ പക്ഷികൾ കൊത്തി ഒരു
ദ്വാരം ഉണ്ടാക്കിയിട്ടുണ്ട്. അവകാശം സ്ഥാപിച്ചിട്ടു പോയതുപോലെ
തോന്നി. ഏകദേശം 20 അടി ഉയരത്തിലാണ് ചക്ക. തോട്ടി യിൽ
അരിവാൾ വെച്ചുകെട്ടി, ശരിയായ position കണ്ട്‌ ഒറ്റ വലി. മനോഹരമായ safe ലാൻഡിംഗ്. ചതവ് ഒട്ടുമില്ല. കാരണം നിലത്ത്
പുല്ലും തൊട്ടാവാടിയും മറ്റ് ചെടികളുമാണ്.

വലിയ ചക്കയാണ്. അതുകൊണ്ട് അവിടെ വെച്ചു തന്നെ
വെട്ടി ചുളകൾ വേർ തിരിക്കാൻ തീരുമാനിച്ചു. പാലക്കാടൻ
വെട്ടുകത്തി ഉപയോഗിച്ച് വെട്ടി 4 piece ആക്കി. അതോടെ
എൻറെ റോൾ തീർന്നു. ലീലാമ്മ യും nephew വിൻറെ ഭാര്യയും
പ്ലാവിൻ ചുവട്ടിൽ ഇരുന്ന് ചുളകൾ വേർതിരിച്ചു.

രണ്ടു മണിയോടെ ചക്ക പുഴുക്ക് റെഡി. കൂട്ടാൻ പോത്തിറച്ചി
കറി. ആദ്യാനുരാഗം,ആദ്യത്തെ കണ്മണി, എന്നൊക്കെ പറയുന്നത്
പോലെ 2018ലെ ആദ്യ ചക്കതീറ്റ വൻ വിജയമായി. അടുത്ത
രണ്ടു ദിവസങ്ങളിൽ 4 ചെറിയ ചക്കകൾ പറിച്ചു വേവിച്ചു.
കൂട്ടാൻ കോഴി, മീൻ കറികൾ. ഉഗ്രൻ.😅😅.

സഭാ കാര്യങ്ങൾ

കഴിഞ്ഞയാഴ്ച്ച  ഒരു വീഡിയോ Whatsapp ൽ കണ്ടു. CNN ന്റേതാണ്‌. Pope Francis resigns എന്നാണ് തലക്കെട്ട്. ചൂട്‌
വാർത്ത ആയതു കൊണ്ട് friends ന് forward ചെയ്തു. പിന്നീടാണ്
മനസ്സിലായത് ആ വീഡിയോ വ്യാജം ആണെന്ന്. അതിൽ ഒരു mistake ഉണ്ടായിരുന്നത് ശ്രദ്ധിച്ചില്ല. The 76 year old Pope എന്നാണ്
പറഞ്ഞത്. പക്ഷേ ഫ്രാൻസിസ് മാർപാപ്പക്ക്  80 കഴിഞ്ഞു.

സഭയുടെ ഭൂമി കച്ചവട തട്ടിപ്പ് കേസിനെപ്പറ്റി ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. സംഗതി ഒതുക്കി തീർത്ത പോലെ തോന്നുന്നു.
ഇപ്പോൾ വേറൊരു വാർത്ത കേൾക്കുന്നു. Zero Malabar സഭ ഒരു സ്വതന്ത്ര പാർത്രിയാർ ക്കീസ്‌ സഭ ആകാൻ പോകുന്നു എന്ന്.മാർ
ആലഞ്ചേരി പാർത്രിയാക്കീസ് ആകുമെന്നും കേൾക്കുന്നു. ഈ വാർത്ത ശരിയാണെങ്കിൽ ഞെട്ടിപ്പിക്കുന്നതാണ്. ഭൂമി തട്ടിപ്പ് കേസിൽ വ്യക്തത ഉണ്ടായിട്ടില്ല. എന്തൊക്കെയോ രഹസ്യമായി
മൂടി വെച്ചിരിക്കുകയാണ്.

കേരള സഭ പാർത്രിയാക്കീസ് ആയതുകൊണ്ട് വിശ്വാസികൾക്ക്
യാതൊരു പ്രയോജനവും ഇല്ല. ഇനി വരാൻ പോകുന്നത് വലിയ കെട്ടിടം പണിയും പണപ്പിരിവും ജനപ്രവാഹവും ഗതാഗത കുരുക്കും അപകടങ്ങളും ആയിരിക്കും.

ഫ്രാൻസിസ് മാർപാപ്പ മഹമാനസ്കനും സ്നേഹ സമ്പന്നനും
അഴിമതിയുടെ കറ പുരളാത്തവനും ആണ്. അദ്ദേഹത്തെ ആരോ
പറഞ്ഞു പറ്റിച്ച ലക്ഷണമുണ്ട്.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

MAY 16 TH- THE END OF AN ERA

May  16th  marks the end of an era in Indian  history, ie the end of the rule by  the Nehru- Gandhi  family. The results were  shocking, freezing, emphatic, decisive, conclusive  and final. The ripples of the results will extend for a long time to come. In the post- results days , the political  rhetoric  and mudslinging  in Kerala  has intensified  after  a  month  of  lull, to such an extent that the people are already  fed up. So it's time to shelve  politics  till the next elections, when Narendra Modi  will  return to power  with a  reduced majority or return to Gujarat  empty-handed. The general  trend is to heap all your  anger and frustrations on the incumbent. *                     *          ...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...