വിശുദ്ധ കുർബ്ബാനയ്ക്കു ഇടയിൽ മേലധികരികൾക്ക് വേണ്ടി പ്രാര്ഥനയുണ്ട്. അവരുടെ ആയുരാരോഗ്യത്തിനു വേണ്ടിയും ശരിയായ നേതൃത്വത്തിനു വേണ്ടിയും ആണ് പ്രാർത്ഥന. കോടിക്കണക്കിനു പ്രാര്ഥനകളാണ് ദൈവ സന്നിധിയിലേക്ക് എത്തുന്നത്. ഇതിൽ ആദ്യഭാഗം ഫലിക്കുന്നുണ്ട്. രണ്ടാമത്തെ ഭാഗംഒട്ടും ഫലിക്കുന്നില്ല. ശരിയായ തീരുമാനങ്ങൾ എടുക്കാൻ
സഭാ നേതൃത്വം തയ്യാറാകുന്നില്ല. ഇത് ബഹു. ആലഞ്ചേരി പിതാവ്
സമ്മതിച്ചിരിക്കുന്നു.
ഇന്നത്തെ കാലത്ത് ഒരു കാര്യവും ഒളിച്ചു വെക്കാൻ സാധിക്കുകയില്ല. നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ
ഇന്നല്ലെങ്കിൽ നാളെ സംഗതി പുറത്താകും. ഭൂമി ഇടപാടിന്റെ അന്വേഷണ റിപ്പോർട്ട് ചൂടപ്പം പോലെ. മാധ്യമങ്ങൾക്ക് കിട്ടി. തനിക്ക് വീഴ്ച്ച പറ്റിയെന്ന് മാർ ആലഞ്ചേരി സമ്മതിക്കുന്നു.
മുഴുവൻ തുക കിട്ടുന്നതിന് മുൻപ് ഭൂമി കൈ മാറിയതും മറ്റും.
ഒരു റിലേ ഓടുന്ന ഓ ട്ടക്കാരൻ തൻറെ ബാറ്റൻ എതിർ ടീമിൻറെ
കയ്യിൽ കൊടുക്കുന്നതുപോലെ വിചിത്രവും ദുരൂഹവുമായ നടപടി.
ഏറ്റവും വിചിത്രമായ കാര്യം ബഹു. ആലഞ്ചേരി ആ റിപ്പോർട്ട്
തള്ളി എന്നതാണ്. ഒരു പക്ഷേ ആ റിപ്പോർട്ട് തിരുത്തി എഴുതി
ഒരു ക്ലീൻ ചിറ്റ് കിട്ടാനായിരിക്കും അദ്ദേഹം ഉരുണ്ടുകളിക്കുന്നത്.
തനിക്ക് വീഴ്ച പറ്റി എന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിൽ അത് ക്രിസ്തീയമായ ഒരു പുണ്യ പ്രവർത്തി ആകുമായിരുന്നു. സഭയ്ക്ക് മാത്രമല്ല, പൊതു സമൂഹത്തിനും അത് ഒരു മാതൃക ആകുമായിരുന്നു.പ്രത്യേകിച്ചു
A K ശശീന്ദ്രൻ പരിഹാസങ്ങൾ ഏറ്റു വാങ്ങി മന്ത്രികസേരയിൽ കേറാൻ ആക്രാന്തം കാണിക്കുന്ന ഈ അവസരത്തിൽ.
ഭൂമി വിവാദം അന്വേഷിച്ച കമ്മീഷൻ വിചിത്രമാണ്. ഒന്നുകിൽ മെത്രാന്മാർ അല്ലെങ്കിൽ വൈദികർ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ലക്ഷക്കണക്കിനുള്ള വിശ്വാസികൾക്ക് യാതൊരു
പ്രാതിനിധ്യവും ഇല്ല.
A blessing in disguise എന്ന പോലെ, സഭയിലെ ദുഷ് പ്രവണത കൾക്ക് എതിരെ പ്രതികരിക്കാൻ കൂടുതൽ വിശ്വാസികൾ മുമ്പോട്ടു വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അവർ ഉണർന്നു പ്രവർത്തിക്കുന്നു.നല്ല തുടക്കമാണ്.
ഒരു ഇടയ ലേഖനം തയ്യാറാകുന്നുണ്ടെന്ന് അറിയുന്നു. ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാനുള്ള ശ്രമങ്ങൾ പാഴ് വേലയാണ്.
Comments
Post a Comment