ഉത്തര കൊറിയയിൽ മത്തങ്ങ തലയൻ കിം ജോങിന്റെ കൊട്ടാരം. തടിമാടൻ സിംഹാസനത്തിൽ ഇരിക്കുന്നു. ചുറ്റും സൈനികർ. കേരളത്തിൽ നിന്നുള്ള ഒരു ഇടതുപക്ഷ കുബുദ്ധിജീവി റിപ്പോർട്ടർ
പ്രവേശിക്കുന്നു.
കിം
ആരാവിടെ?
റിപ്പോർട്ടർ
അടിയൻ. കേരളത്തിൽ നിന്നുള്ള ഒരു ഇടതു പക്ഷ കുബുദ്ധി ജീവി യാണ്. അങ്ങുന്നു കല്പ്പിച്ചു അനുവദിച്ച interview വിന് വന്നതാണ്.
കിം
Great. നാം നിന്നിൽ സംപ്രീതനായിരിക്കുന്നു. Proceed.
Soldier
Interview തുടങ്ങുന്നതിനു മുമ്പ് തിരുമേനിയുടെ കാൽ കഴുകി
നക്കണം. അതാണ് ഇവിടത്തെ ആചാരം.
റിപ്പോർട്ടർ
No problem. നാട്ടിൽ നിത്യവും ചെയ്യുന്ന പൂജാ കർമ്മമാണ്.
(റിപ്പോർട്ടർ കിംമിന്റെ കാൽക്കൽ മുട്ടു കുത്തി കാല് നക്കുന്നു)
കിം
ഹായ്. ഉഗ്രൻ നക്ക്. നമുക്ക് വളരെ ഇഷ്ടമായി. നിങ്ങൾ കേരള ക്കാരെ നാം വളരെ ഇഷ്ടപ്പെടുന്നു.
റിപ്പോർട്ടർ
അതെന്താ തിരുമേനി ?
കിം
ലോകത്തിൽ എനിക്ക് സപ്പോർട്ട് തരുന്ന ചുരുക്കം ചിലരിൽ നിങ്ങളാണ് ഒന്നാമത്.
റിപ്പോർട്ടർ
എല്ലാവരും അല്ല.
കിം
എല്ലാവരും സപ്പോർട്ട് ചെയ്തില്ലെങ്കിലും പകുതിയോളം പേർ
എന്നെ ആരാധിക്കുന്നുണ്ട്. നിങ്ങളുടെ അടിമത്ത മനോഭാവം ഏകദേശം ഇവിടത്തെ പോലെ തന്നെയാണ്.എനിക്ക് വളരെ ഇഷ്ടമായി.
റിപ്പോർട്ടർ
അടിയന്റെ നന്ദി.
കിം
നിങ്ങൾ ജനാധിപത്യം പൂർണ്ണമായി ഉപേക്ഷിച്ച് ഏകാധിപത്യം
നടപ്പാക്കണം. കുടുംബ ഭരണമാണ് ഏറ്റവും നല്ലത്.
റിപ്പോർട്ടർ
ഒന്നു വിശദീകരിക്കാമോ തിരുമേനി
കിം
ഈ ഉത്തരകൊറിയ എന്ന രാജ്യം കിം കുടുംബത്തിന്റെ തറവാട്ടു സ്വത്താണ്. പിതാവിനും പുത്രനും പൗത്രനും സ്തുതിയായിരിക്കട്ടെ
എന്നതാണ് ഇവിടത്തെ പ്രത്യയ ശാസ്ത്രം. എൻറെ കാലശേഷം എൻറെ ഏതെങ്കിലും മകൻ സിംഹാസനത്തിൽ ഇരിക്കും.
റിപ്പോർട്ടർ
വളരെ ഉദാത്തമായ ഐഡിയ. അപ്പോൾ ജനങ്ങളുടെ റോൾ
എന്താണ്?
കിം
ജനങ്ങൾ എൻറെ സ്തുതി ഗീതങ്ങൾ പാടണം. കയ്യടിക്കണം.
എതിർത്ത് ഒന്നും മിണ്ടിക്കൂടാ. എതിർത്താൽ തട്ടിക്കളയും. പട്ടിണി കിടന്നാലും ഒരക്ഷരം മിണ്ടിപ്പോക
രുത്. മിണ്ടിയാൽ തട്ടിക്കളയും.
റിപ്പോർട്ടർ
ഇതാണ് ഞങ്ങളുടെ നേതാക്കൾ ആഗ്രഹിക്കുന്നത്.
കിം
ഇവിടെ facebook, Whatsapp പോലുള്ള ഒന്നും അനുവദിച്ചിട്ടില്ല.
മീഡിയാ ഉണ്ട്. Trump നെ തെറി പറയാനും എന്നെ പുകഴ്ത്താനും
വേണ്ടി മാത്രം.ട്രോൾ, കാർട്ടൂൺ, പാരഡി ഒന്നും പാടില്ല. പാട്ട് പാടാം ,എന്നെ പുകഴ്ത്തി. ഡാൻസ് ചെയ്യാം എന്നെ പുകഴ്ത്തി.
റിപ്പോർട്ടർ
ഇതാണ് ഞങ്ങൾ സ്വപ്നം കാണുന്നത്. മത നിരപേക്ഷത ഉണ്ടോ?
കിം
Phoo. Nonsense. ഇവിടെ ഒരു കുടുംബം. ഒരു മതം. ഒരു ദൈവം.
ഞാനാണ് ഏക ദൈവം. എൻറെ മതത്തിൽ രണ്ട് വിശുദ്ധരുണ്ട്. എൻറെ അപ്പനും വല്യപ്പനും.
റിപ്പോർട്ടർ
ഉഗ്രം. ഉജ്ജ്വലം. എനിക്ക് വളരെ ഇഷ്ടമായി. തിരുമേനി, ഞാൻ ഒരു വരം ചോദിച്ചോട്ടെ.
കിം
ഉം.
റിപ്പോർട്ടർ
എനിക്ക് ഇവിടെ ഒരു ജോലി കിട്ടിയാൽ കൊള്ളാം.
കിം
ഉത്തരകൊറിയായിൽ ജോലി, ഭക്ഷണം, പാർപ്പിടം മുതലായവ
ചോദിക്കുന്നത് കുറ്റകരമാണ്. കടക്കൂ പുറത്തു.
😀 😁 😂 😃 😄 😅 😆 😉😎
( ശുഭം)
Comments
Post a Comment