കേരള കത്തോലിക്ക സഭയിൽ ഇന്ന് നടക്കുന്ന കാര്യങ്ങൾ ഒരു സാധാരണ വിശ്വാസിയായ എനിക്ക് ഒട്ടും പിടി കിട്ടുന്നില്ല. പിടി കിട്ടണമെങ്കിൽ വക്ര ബുദ്ധി വേണം. അത് ഇല്ലാത്തതു കൊണ്ടാണ് എനിക്ക് കാര്യങ്ങൾ പിടി കിട്ടാത്തത്. എന്തായാലും ഒരു കാര്യം പിടി കിട്ടി. Zero മലബാർ സഭയിൽ ആല്മീയത പൂജ്യം ആണ്. ഇപ്പോൾ ഉള്ളത് മാഫിയാ പ്രവർത്തനവും ഭൂമി കച്ചവടവും ഗുണ്ടായിസവും ആണ്. ഇന്നലെ ടീവിയിൽ സഭയിലെ ഗുണ്ടായിസം
കണ്ടപ്പോൾ തലയിൽ മുണ്ട് ഇടേണ്ടി വന്നു. ചില രാഷ്ട്രീയ പാർട്ടികളിലെ ഗ്രൂപ്പിസവും കയ്യങ്കാളിയും പോലെ സംപൂജ്യ സഭയിലും കയ്യങ്കാളിയും പത്രം കത്തിക്കലും ആയി. ഇനി കേരളാ കോൺഗ്രസ് പോലെ സഭ പലതായി പിളർന്ന് പൂജ്യ സഭ A,ബി,സി,ഡി, E,F, G ആകുമോ?😢😢
Macbeth നാടകത്തിൽ 3 മന്ത്ര വാദിനികൾ ദുരൂഹമായ ചില
പ്രസ്താവനകൾ നടത്തുന്നുണ്ട്. ' Fair is foul, and foul is fair.
Lesser than Macbeth but greater. എത്ര ആലോചിച്ചാലും സംഗതി
പിടി കിട്ടുകയില്ല. ഇതു പോലുള്ള പ്രസ്താവനകളാണ് മാർ ആലഞ്ചേരി ഇന്നലെ നടത്തിയത്. സത്യം പുറത്തു വരുമ്പോൾ അസത്യം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. സത്യം എന്താണെന്ന്
പറയേണ്ടത് മാർ ആലഞ്ചേരി യാണ്. സത്യത്തെ ഏതോ ലോക്കറിൽ
വെച്ചു പൂട്ടി അദ്ദേഹം password മറന്നോ? ആ ലോക്കർ ആലഞ്ചേരിയുടെ മനസ്സാണ്. അതിൻറെ password എളിമ അഥവാ
humility ആണ്. ക്രിസ്തീയമായ ഒരു ഗുണമാണ് എളിമ. ഫ്രാന്സിസ് മാർപാപ്പ അത് കാണിച്ചു തന്നിട്ടുണ്ട്. ആലഞ്ചേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഏറ്റു പറഞ്ഞ് വിശ്വാസികളോട് മാപ്പ് ചോദിക്കണം. അതാണ് ക്രിസ്തു പഠിപ്പിച്ച മാർഗ്ഗം. അല്ലാതെ സഭയെ
ഗുണ്ടായിസത്തിലേക്കും പിളർപ്പിലേക്കും തള്ളി വിടരുത്.
സത്യദീപം പത്രം കത്തിച്ച തടി മാ ടന്മാർ മണ്ട ശിരോമണികൾ ആണ്. ദൃശ്യം TV യിൽ കണ്ടവർ അതിൻറെ ഉള്ളടക്കം അറിയാൻ
പത്രം തേടി കണ്ടുപിടിച്ചു വായിക്കും. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു.
Comments
Post a Comment