Skip to main content

Trump ആശാനും മണി ആശാനും( Viewpoint)


നമുക്ക് വളരെ ഇഷ്ട്ടമുള്ള ഒരു കാര്യമാണ് ' നാടൻ'. നാടൻ കോഴി, നാടൻ പാട്ട്, നാടൻ ചായക്കട,നാടൻ ഏത്തക്ക, നാടൻ തേങ്ങാ, ഇതെല്ലാം നമുക്ക്‌ ഇഷ്ട്ടമാണ്. നാടൻ എന്നു വെച്ചാൽ നല്ലത് എന്നാണ് അർത്ഥം. അതുകൊണ്ടാണല്ലോ നാടൻ കോഴിക്ക് നമ്മൾ
ഇരട്ടിവില കൊടുക്കുന്നത്.

നാടൻ joke ആയാലോ?👌 അതും നല്ലതാണ്. മന്ത്രി മണി ആശാന്റെ
Joke കൾ എനിക്ക്‌ ഇഷ്ട്ടമാണ്. അവ നാടൻ ശൈലിയിൽ ആണ്. നിര്ഭാഗ്യവശാൽ അദ്ദേഹത്തിന്റെ തനി നാടൻ joke കൾ ഇപ്പോൾ
കേൾക്കാറില്ല. അദ്ദേഹത്തെ ആരോ വിലക്കിയതുപോലെ  തോന്നുന്നു. ആകെ ബോർ ആയി.

പക്ഷേ വേറൊരു ആശാൻ നാടൻ ഭാഷ ഉപയോഗിക്കുന്നുണ്ട്.
സാക്ഷാൽ Trump ആശാൻ. വായിൽ തോന്നിയത് അദ്ദേഹം പറയും.
ഈയിടെ അദ്ദേഹം പാവപ്പെട്ട ആഫ്രിക്കൻ കുടിയേറ്റക്കാരെ പ്പറ്റി
ഒരു നാടൻ പ്രയോഗം നടത്തി. Shithole countries എന്ന്. മല ദ്വാര സമാനമായ രാജ്യങ്ങൾ എന്ന്.

ഇതിനെതിരെ പ്രതി ഷേധം അലയടിക്കുകയാണ്. തീർച്ചയായും
Trump ആശാ ൻറെ  നാടൻ പ്രയോഗം മോശമായി പ്പോയി. പക്ഷേ
പ്രതി ഷേധിച്ചിട്ടു കാര്യമില്ല. മണി ആശാൻ പറഞ്ഞതു പോലെ തൻറെ നാടൻ ഭാഷ മാറ്റാൻ ആവുകയില്ല. നാടൻ ഇല്ലെങ്കിൽ
മണി ആശാൻ ഇല്ല. നാടൻ ഇല്ലെങ്കിൽ Trump ആശാൻ ഇല്ല.

Trump നെതിരെ ആഫ്രിക്കർ പ്രതി ഷേധി ച്ചിട്ടു  കാര്യമില്ല.
Trump ൻറെ നാടൻ പ്രയോഗം ഇഷ്ടപ്പെടുന്നവർ ഏറെ ഉണ്ടായിരിക്കാം. അതു കൊണ്ടാണല്ലോ വളരെ അപ്രതീക്ഷിതമായി
Trump പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ആഫ്രിക്കർ വടി കൊടുത്ത് അടി മേടിച്ചു എന്ന്‌ പറയാം.

ഉദാഹരണത്തിന് കഴിഞ്ഞ വർഷം ഡൽഹിയിൽ നാട്ടുകാരും
ആഫ്രിക്കരും തമ്മിൽ സംഘർഷം ഉണ്ടായി. Student Visa യിൽ
ഇവിടെ വന്ന് മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടതാണ് നാട്ടുകാരുടെ എതിർപ്പിന് കാരണമായത്.

1960കൾ മുതൽ ആഫ്രിക്ക കൊളോണിയൽ ഭരണത്തിൽ നിന്ന്
മോചനം നേടി. അതിനു ശേഷം ചില ആഫ്രിക്കൻ രാജ്യങ്ങൾ
നല്ല പുരോഗതി നേടി. എന്നാൽ Democratic Republic of Congo
( DRC) ,South Sudan പോലുള്ള രാജ്യങ്ങൾ ആഭ്യന്തര കലാപം
കാരണം വളരെ ശോചനീയമായ അവസ്ഥയിൽ ആണ്. ആ രാജ്യങ്ങളിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നു.

നൈജീരിയ ആഫ്രിക്കയിലെ ഒരു പ്രധാന രാജ്യമാണ്. ചില
നൈജീരിയ്ക്കാർ ആഗോളതലത്തിൽ drug trafficking, തട്ടിപ്പ്‌
മുതലായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

കുറെ വർഷങ്ങൾക്ക് മുൻപ് വരെ ചില നൈജീരിയ്ക്കാർ condom ത്തിൽ drug നിറച്ച് അത്‌ വിഴുങ്ങി smuggle ചെയ്യാൻ ശ്രമിച്ചിരുന്നു.
അമേരിക്കൻ airport കളിൽ ആഫ്രിക്കരുടെ മലദ്വാരം പരിശോധിച്ചതായി കേട്ടിട്ടുണ്ട്. ഒരു പക്ഷേ അതിൻറെ ഓർമ്മ
മനസ്സിൽ ഉദിച്ചത് കൊണ്ടാകാം Trump ആശാൻ shithole countries
എന്ന് പറഞ്ഞത്.

Gulf ൽ നിന്ന് സ്വർണ്ണം വിഴുങ്ങിയ ഒരാളെ കേരളത്തിൽ airport ൽ
പിടി കൂടി. വിഴുങ്ങിയ സ്വർണ്ണം മുഴുവൻ തൂറാൻ രണ്ടു ദിവസം എടുത്തു.

ഇത്തരം ദുഷ് പ്രവർത്തി കളാണ് shithole ( golden hole)
മുതലായ നാടൻ പ്രയോഗങ്ങൾക്ക് അവസരം ഒരുക്കുന്നത്.😀😁😂😃😄😅😆😎😍

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...