സാധനങ്ങൾക്ക് തീ പിടിച്ച വിലയാണ് എന്നത് എപ്പോഴും കേൾക്കുന്ന ഒരു പരാതിയാണ്. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്ന് പറയുന്നതുപോലെ പെട്രോളി ന് വില കൂടുമ്പോൾ
ഉള്ളിക്ക് വില കുറയും. വില കൂടിയതിനെപ്പറ്റി എല്ലാവരും പരാതി
പറയും. വില കുറഞ്ഞതിനെപ്പറ്റി മിണ്ടാട്ടമില്ല.
പെട്രോളിന് വില കുറഞ്ഞാൽ നന്നായിരിക്കും. ഞാനും ചിലപ്പോൾ
പെട്രോൾ വാങ്ങുന്ന ആളാണ്. കൂടിയ വില കറങ്ങിത്തിരിഞ്ഞു കുറയുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ gloom, doom ഒന്നും
ആവശ്യമില്ല.
ഉദാഹരണത്തിന് കിലോയ്ക്ക് 120 രൂപ ആയിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോൾ 60 രൂപയാണ് വില. ഓണക്കാലത്ത് 80 രൂപ
ഉണ്ടായിരുന്ന ഏത്തപ്പഴം 35 രൂപയ്ക്ക് കിട്ടും. വെളുത്തുള്ളി 60
രൂപ മാത്രം. കോഴി 98 രൂപ. പച്ചക്കറിക്ക് പൊതുവേ നനഞ്ഞ വിലയാണ്. Beans ന് 20 രൂപ. കപ്പയ്ക്കും പുല്ലുവില.
ഇങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ കേരളത്തിൽ ദൂമിന്റെ
ആവശ്യമില്ല. ഫോൺ ബില്ലും നനഞ്ഞതാണ്.
പേർസണൽ ആയിട്ട് പറഞ്ഞാൽ കേരളത്തിൽ ഒന്നാന്ത്രം കാലമാണ്.
ലോകത്തിൽ ഏറ്റവും വിലക്കുറവുള്ള രാജ്യം കേരളം/ ഇന്ത്യ ആയിരിക്കാം. ഇവിടെ 40 രൂപക്കും 60 രൂപക്കും ഊണ് കിട്ടും.
നമ്മൾ വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ആണ് അറിയുന്നത്
ഒരു കപ്പ് കാപ്പി കുടിക്കണമെങ്കിൽ 3,5 ഡോളർ എങ്കിലും കൊടുക്കണം എന്ന്.Car പാർക്ക് ചെയ്യാനും പണം കൊടുക്കണം. ട്രാഫിക് fine പൊള്ളുന്നതാണ്.
അഥവാ പെട്രോൾ/ഡീസൽ വില താങ്ങാൻ ആവാത്തത് ആണെങ്കിൽ
കുടുംബ ബഡ്ജറ്റ്ൽ ചെറിയ adjustment നടത്തിയാൽ മതി. മദ്യം
കുടുംബ ബഡ്ജറ്റ്ൽ പെടുമോയെന്ന് അറിയില്ല. ആണെങ്കിൽ മദ്യത്തിൻറെ അളവ് കുറച്ച് ലാ ഭിക്കുന്ന തുക പെട്രോളിന്റെ
അധിക ചെലവിന് നീക്കി വെച്ച് ബഡ്ജറ്റ് ബാലൻസ് ചെയ്യാം. രോഗം, അപകടം എന്നിവ കുറയ്ക്കാം.
എന്തായാലും doom ൻറെ ആവശ്യം ഇല്ല.
Comments
Post a Comment