സോളാർ സിസ്റ്റത്തിനു പുറത്തുള്ള ഗാലക്സികളിൽ നിന്നുള്ള കുള്ളൻ ഗ്രഹങ്ങളുടെ പോലും ഫോട്ടോകൾ NASA നിത്യവും അയച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ കൊച്ചു കേരളത്തിൽ
നടക്കുന്ന വൻ ഭൂമി തട്ടിപ്പിന്റെ വിവരങ്ങൾ ലഭ്യമല്ല. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ ഒരു തേങ്ങാ വീണാൽ ഉടൻ തന്നെ അത് Breaking ന്യൂസ് ആക്കി അന്തി ചർച്ച എന്ന അധര വ്യായാമ മത്സരം നടത്തുന്ന ചാനലുകളിൽ എറണാകുളം അങ്കമാലി
രൂപതയിലെ ഭൂമി കച്ചവട തട്ടിപ്പ് പൊങ്ങി വരുന്നില്ല. കള്ളന്മാരുടെ
പടം എടുക്കാൻ NASA ക്കു പോലും സാധിക്കുമെന്ന് തോന്നുന്നില്ല.
ഇന്നലെ നടക്കാനിരുന്ന വൈദിക സമ്മേളനം നടന്നില്ല എന്നും അതിൽ പങ്കെടുക്കാൻ പോയ കർദിനാലിനെ കുറെ വിശ്വാസി ഗുണ്ടകൾ തടഞ്ഞുവെന്നും Asianet ,റിപ്പോർട്ട് ചെയ്തിരുന്നു. കർദിനാളിന്റെ എഴുത്തും കാണിച്ചു. കുറെ തടിമാടന്മാർ നടന്നു
പോകുന്നതും കണ്ടു. കുറെ വൈദിക ചേട്ടന്മാർ ഇന്നോവ പോലുള്ള
മുന്തിയ കാറുകളിൽ പോകുന്നത് കണ്ടു. അമിത അഴിമതിഭാരവും
അമിത ശരീര ഭാരവും താങ്ങാൻ പറ്റിയ വാഹനമാണ് ഇന്നോവ.( തോമസ് ചാണ്ടി fame). നരകത്തിൽ ഏറ്റവും വിറ്റഴിയുന്ന കാർ ആണ് ഇന്നോവ.
എന്തായാലും ഈ case നെപ്പറ്റി ഇന്ന് ഒന്നും പറഞ്ഞു കേൾക്കുന്നില്ല.
Paid news ഉള്ളതു പോലെ വാർത്ത മുക്കാനും payment ഉണ്ടെന്ന് വ്യക്തം. വാർത്ത മുക്കാൻ വേണ്ടി ചാനലുകളിൽ (ഓടകളിൽ) കോടി കൾ ഒഴു ക്കിയ
ലക്ഷണമുണ്ട്. കർത്താവേ ഇനി ഇതിൻറെ ചെലവും ഞങ്ങൾ വിശ്വാസികൾ വഹിക്കേണ്ടി വരുമോ?😢😢
കാർദിനലിനെ ചിലർ തടഞ്ഞുവെങ്കിൽ അവർക്കെതിരെ കേസ് കൊടുത്തോ? ഒന്നും പിടി കിട്ടുന്നില്ല. ദുരൂഹതകൾ കൂടി വരികയാണ്.
ഇന്ന് കേരള കത്തോലിക്ക സഭ ഒരു laughing stock (പരിഹാസ പാത്രം) ആയിരിക്കുന്നു. ഈ പോക്കു പോയാൽ തലയിൽ ഇടാനുള്ള മുണ്ടിന് വില കുത്തനെ ഉയരും. Shortage ഉം പ്രതീക്ഷിക്കാം.😂😃😅😆😉
Comments
Post a Comment