Skip to main content

Sexy ഒരു മോശംകാര്യമോ? (Viewpoint)

Face ബുക്കിൽ ഒരു ഹിന്ദിക്കാരൻ പഴയ കാല നടിയായ മുംതാസ് ൻറെ 70ആം ജന്മ ദിനത്തോട് അനുബന്ധിച്ച് ഒരു post ഇട്ടിരുന്നു. അവരെ appreciate ചെയ്തുകൊണ്ട് ഞാൻ ഇങ്ങനെ എഴുതി. The sexiest star എന്ന്. അത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അത്തരം വാക്കുകൾ fb യിൽ ഉപയോഗിക്കാൻ പാടില്ലെന്ന് അയാൾ എഴുതി.
പാവം 😂😂.ഇംഗ്ലീഷ് ശരിക്ക് അറിയത്തില്ല എങ്കിൽ ആരോടെങ്കിലും ചോദിച്ചു പഠിക്കണമെന്ന് ഞാൻ ഉപദേശിച്ചു.
അതും അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല. പിന്നെ ആശാനെ കണ്ടിട്ടില്ല. എന്നെ unfriend ചെയ്തതെന്ന് തോന്നുന്നു. Double OK. ഇത്തരം നിരക്ഷര കുക്ഷികളുമായി friendship കൊണ്ട് എന്തു പ്രയോജനം?

സെക്സ് എന്ന് കേൾക്കുമ്പോൾ ചിലർക്ക് സമനില തെറ്റും. അതുകൊണ്ടാണ് sexiest എന്ന വാക്ക് കണ്ടപ്പോൾ അയാൾ പ്രകോപിതനായത്. ഏറ്റവും അധികം പ്രാവശ്യം ക്രിയ ചെയ്ത
സ്റ്റാർ എന്നായിരിക്കാം അയാൾ തെറ്റി ധരിച്ചത്.

സെക്സി എന്നത് ഒരു മോശം കാര്യമല്ല. ചില സ്ത്രീകൾക്ക് മുഖ സൗന്ദര്യം കൊണ്ടും ശരീര പ്രകൃതി കൊണ്ടും ഒരു പ്രത്യേക ആകർഷണം ഉണ്ട്. അങ്ങനെയുള്ള സ്ത്രീകൾ എല്ലാ കാലത്തും
ഉണ്ട്. സിനിമയിലും music ലും Sports ലും അവർ ഉണ്ട്. ഉദാഹരണമായി ടെന്നീസ് താരം മരിയ ഷറപ്പോവ. സിനിമയിൽ
എണ്ണിയാൽ ഒടുങ്ങാത്ത സെക്സി താരങ്ങൾ ഉണ്ട്.
ഇന്ന് ഇന്ത്യയിൽ സണ്ണി ലിയോൺ ആണ് സൂപ്പർ സെക്സി താരം.
സണ്ണി കൊച്ചിയിൽ വന്നപ്പോൾ കൊച്ചിയിൽ കടന്നൽ കൂട്
ഇളകിയതുപോലെ  ജനം ഇളകി. ദൈവനുഗ്രഹത്താൽ ഗാലറി ഒന്നും
ഇടിഞ്ഞു വീണില്ല.

എൻറെ college കാലത്തെ സെക്സി താരങ്ങൾ ആയിരുന്നു സീനത്ത്
അമൻ, മുംതാസ്,Dimple Kapadia, ബബിത ,ഹെലൻ എന്നിവർ. അക്കാലത്ത് ഏറ്റവും ജനപ്രീതി നേടിയ ഒരു ഗാനമാണ് സീനത്ത് അമൻ അഭിനയിച്ച, ആശാ ബോൻസ്‌ലെ പാടിയ "ചുരാ ലിയഹേ തും നെ...." 👌👌 ഇതിൽ നടിയും ഗാനവും സെക്സി യാണ്.ഈ ഗാനം യൂ ട്യൂബിൽ 3 കോടി 60 ലക്ഷം പേർ കണ്ടു .രാജ്
കപൂർ ബോബി യിൽ Dimple കപാടിയയെ പരമാവധി സെക്സിയായി അവതരിപ്പിച്ചു.

1950 കളിൽ ഏറ്റവും സെക്സിയായി ഉയർന്ന താരം Merylin Monroe (1926-1962) ആയിരുന്നു. അവരുടെ sexiness ഇന്നും ചർച്ച ചെയ്യപ്പെടുന്നു.
ദക്ഷിണേന്ത്യൻ സിനിമയിൽ പേരെടുത്ത സെക്സി താരമായിരുന്നു സിൽക്ക് സ്മിത.

സെക്സി താരങ്ങളെ ജനം വളരെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് സണ്ണി ലിയോനിനെ കാണാൻ കൊച്ചിയിൽ  ഒരു ജന മഹാ സമുദ്രം
ഇളകി മറിഞ്ഞത്.

കർണ്ണാടക സർക്കാർ  സണ്ണിയുടെ പുതു വത്സര പരിപാടി റദ്ദാക്കിയിരിക്കുന്നു. ഏറ്റവും പിന്തിരിപ്പൻ നടപടിയാണ് ഇത്.
ദുഃഖ വെള്ളിയാഴ്ച്ച പള്ളിയിലെ രൂപങ്ങൾ മൂടി ക്കെട്ടുന്നതുപോലെ
സ്ത്രീയെ മൂടിപ്പൊതി യണം എന്ന രീതിയിലുള്ള താലിബാൻ ചിന്താ ഗതിക്ക് അടിയറവ് പറയുകയാണ്  കർണ്ണാടക സർക്കാർ ചെയ്തത്.

സണ്ണി ലിയോൺ പ്രോഗ്രാം നടത്തിയാൽ ഇന്ത്യൻ സംസ്കാരം ഇടിഞ്ഞു വീഴും എന്നാണ് എതിർപ്പുമായി മുറവിളി കൂട്ടിയ കന്നഡ
തീവ്ര വാദികളുടെ വാദം. എന്ത് സംസ്കാരം? ആദ്യം അവർ സ്ത്രീകൾക്ക് അടച്ചുറപ്പുള്ള വീടും toilet ഉം നിർമ്മിച്ചു കൊടുക്കട്ടെ. എന്നിട്ടുമതി മൂടിക്കെട്ടൽ സംസ്കാരം.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...