ചെമ്മീൻ സിനിമയിലെ " കടലിനക്കരെ പോണോരെ.."എന്ന പാട്ട്
പഴമക്കാർ ഓർക്കുന്നുണ്ടായിരിക്കും. ചെമ്മീൻ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കുന്ന 2017ൽ ഈ ഗാനത്തിന് പ്രസക്തി ഏറുന്നു. കാണാപൊന്നിന് പോണോരെ എന്ന ഭാഗം
ഇന്ന് വളരെ ചിന്തനീയമാണ്.
നമ്മൾ മീൻ വാങ്ങാൻ മീൻ കടയിലും സ്വർണ്ണം വാങ്ങാൻ സ്വർണ്ണ ക്കടയിലും ചെല്ലുന്നത് വളരെ സന്തോഷത്തോടെയാണ്. എന്നാൽ നമുക്ക് പ്രിയപ്പെട്ട മീനും സ്വർണ്ണവും കടകളിൽ എത്തിക്കാൻ
ജീവൻ പോലും നഷ്ടപ്പെടുന്ന പാവപ്പെട്ടവരെ പ്പറ്റി നമ്മൾ ചിന്തിക്കാറില്ല.
മീനും സ്വർണ്ണവും കാണാ പൊന്ന് ആണ്. മീൻ പിടുത്ത ക്കാരനും
ഖനി തൊഴിലാളിയും ചെയ്യുന്നത് കാണാ പൊന്ന് തേടി പോകലാണ്. മരണംപതിയിരിക്കുന്ന ആഴങ്ങളിലേക്ക് ആണ്
അവർ പോകുന്നത്.
ഓഖി ദുരന്തം തുടരുമ്പോൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ
ഉണ്ടാകുന്ന ഖനി അപകടങ്ങൾ ചേർത്തു വെച്ച് വായിക്കേണ്ടതാണ്.
പ്രത്യേകിച്ചു ആഫ്രിക്കയിൽ.
ദക്ഷിണാഫ്രിക്കയിലെ സ്വർണ്ണ ഖനികൾ ലോകത്തിൽ ഏറ്റവും ആഴമേറിയ താണ്.നാല് കിലോമീറ്റർ വരെ ആഴമുണ്ട്. ഖനികളിൽ
ചിലപ്പോൾ പാറ ഇടിഞ്ഞു വീഴും. ഇക്കാലത്ത് അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ technology വളരെ പുരോഗമിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോൾ രക്ഷിക്കാൻ സാധിക്കാതെ തൊഴിലാളികൾ
എന്നെന്നേക്കുമായി മണ്ണോടു മണ്ണാകുന്ന അവസ്‌ഥയുണ്ട്.കടലിൽ കാണാതാകുന്ന മത്സ്യ തൊഴിലാളികളുടെ അതേ ദുരന്തം.
ദക്ഷിണാഫ്രിക്കയിൽ വലിയ കമ്പനികൾ ഉപേക്ഷിച്ച ചില സ്വർണ്ണ ഖനികൾ ഉണ്ട്. പൊലീസിന് പോലും ചെന്നെത്താൻ കഴിയാത്ത
ആ പ്രദേശങ്ങളിൽ കാണാ പ്പൊന്നു തേടി ആയിരക്കണക്കിന്
പാവപ്പെട്ടവർ കുഴിക്കുന്നു. സുരക്ഷാ സംവിധാനം ഒന്നുമില്ല.
ചിലപ്പോൾ പാറ ഇടിഞ്ഞു വീണ് ആളുകൾ മരിക്കുന്നു. ഈ പ്രദേശങ്ങൾ ഗുണ്ടാ സംഘങ്ങളുടെ പിടിയിലാണ്.
സ്വർണ്ണത്തിനു വേണ്ടി കോംഗോയിൽ വൻ കലാപങ്ങൾ നടക്കുന്നു.
DRC യുടെ ചില ഭാഗങ്ങൾ private militia കളുടെ പിടിയിലാണ്.
അവിടെ നടക്കുന്ന യുദ്ധങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നു. സ്ത്രീകളും കുട്ടികളും rape ചെയ്യപ്പെടുന്നു.
2010 ൽ ചിലിയിൽ സംഭവിച്ച സ്വർണ്ണ/ചെമ്പ് ഖനി അപകടം
ചരിത്ര പ്രസിദ്ധമാണ്.2010 ആഗസ്റ്റ് 5ന് ഖനിയിൽ മണ്ണിനിഞ്ഞു വീണ് 33 തൊഴിലാളികൾ കുടുങ്ങി.2300 ആഴത്തിലായിരുന്നു അവർ. Mine entrance ൽ നിന്ന് 5kms അകലെ spiral ആയിട്ടുള്ള
Tunnel കളിലൂടെയാണ് അവർ അവിടെ എത്തിയിരുന്നത്. ഇത് rescue അസാധ്യമാക്കി. എന്നാൽ ചിലിയിലെ engineer മാർ ആശ
കൈവിടാതെ ഒരു പ്ലാൻ തയ്യാറാക്കി. NASA പോലുള്ള വിദഗ്ധരുടെ
സഹായം തേടി. 2010 ഒക്ടോബർ 13ആം തീയതി ,69ആം ദിവസം തൊഴിലാളികളെ ഓരോരുത്തരെയായി ഉപരി തലത്തിൽ വലിച്ചു കയറ്റി.
ഒരു ന ല്ല സർക്കാർ ജനങ്ങളുടെ രക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകും എന്നതിന് ഉദാഹരണം.

Comments
Post a Comment