Christmas ആഘോഷങ്ങൾ കെങ്കേമമായി നടന്നു. മദ്യത്തിനും ഇറച്ചിക്കും വേണ്ടി നീണ്ട നീണ്ട Q കൾ ഉണ്ടായിരുന്നു. എല്ലാം ശുഭമായി അവസാനിച്ചു. എന്നാൽ പുൽക്കൂട് നൽകുന്ന സന്ദേശത്തെപ്പറ്റി എത്ര പേർ ചിന്തിച്ചു എന്ന് അറിഞ്ഞു കൂടാ. മനസ്സിലാക്കാൻ ഏറ്റവും എളുപ്പമുള്ള സന്ദേശമാണ് കാലിതൊഴുത്തിൽ പിറന്നവൻ ലോകത്തിന് നൽകിയത്.
ഭൂമിയിൽ തലചായ് ക്കാൻ ഇടമില്ലാത്തവർക്ക് പ്രത്യാശയുടെ സന്ദേശമാണ് പുൽക്കൂട്ടിലെ ഉണ്ണി നൽകിയത്. എളിയവരിൽ
എളിയ വനായി ദൈവ പുത്രൻ ജനിച്ചു.പരസ്പരം സ്നേഹിക്കാൻ
യേശു പഠിപ്പിച്ചു.
ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഈ സന്ദേശത്തിൻറെ
പേരിൽ ലോകത്തിൽ നടക്കുന്ന അഭ്യാസങ്ങൾ കാണുമ്പോൾ
യഥാർത്ഥ വിശ്വാസികൾ പകച്ചു പോകും. ഇപ്പോൾ തന്നെ
ഭൂമി വിൽപ്പന വിവാദം സീറോ മലബാർ
സഭയെ പിടിച്ചുലക്കുകയാണ്. Christmas കാലത്ത് ക്രിസ്തു വിൻറെ
മഹാ സന്ദേശത്തിൽനിന്ന് വിട്ട് വിശ്വാസി കളുടെ ശ്രദ്ധ ഭൂമി ഇടപാടുകളുടെ ലാഭ നഷ്ട്ട കണക്കുകളിൽ കേന്ദ്രീകരിച്ചത് ദൗർഭാഗ്യകരമാണ്. സഭ ആല്മീയ കാര്യങ്ങൾക്ക് രണ്ടാം സ്ഥാനം കൊടുത്തു വസ്തു ഇടപാടുകൾക്ക് പ്രഥമ പരിഗണന നൽകുന്നത്
ഇതാദ്യമല്ല. ദീപിക പത്രത്തെ അവർ വിറ്റു കാശാക്കി യിരുന്നു.
ഇത്തരം പ്രവണതകൾക്കെതിരെ ധീരമായി പോരാടിയ ആളാണ്
അന്തരിച്ച ജോസഫ് പുലിക്കുന്നേൽ. അണ്ണാൻ കുഞ്ഞും തന്നാ ലായത്
എന്നാണല്ലോ ചൊല്ല്. അതായത് ഒരു വൻ ശക്തിക്കെതിരെ ചെറുതെങ്കിലും തന്നാൽ കഴിയുന്നത് ചെയ്യുക എന്ന് അർത്ഥം. പക്ഷേ പുലിക്കുന്നൻ അണ്ണാൻ ആയിരുന്നില്ല, പുലി ആയിരുന്നു. ആ
പുലിയുടെ നഖങ്ങളും പല്ലും മൂർച്ച ഏറിയതായിരുന്നു. സഭയിലെ
ദുഷ്പ്രവണത കളെയും അഴിമതിയെയും അദ്ദേഹം പല്ലും നഖവും
ഉപയോഗിച്ച് എതിർത്തു.
മരണത്തിനപ്പുറവും പോരാട്ടം തുടർന്ന ഒരു അസാധാരണ പോരാളിയായയിരുന്നു പുലിക്കുന്നൻ. തൻറെ ശേഷക്രിയകൾ അക്കമിട്ട് നേരത്തേ തന്നെ എഴുതിവെച്ചു നില വിലുള്ള മരണാനന്തര അഭ്യാസങ്ങളെ അദ്ദേഹം പരിഹസിച്ചു.
പറഞ്ഞ കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കി അദ്ദേഹം അസാധാരണമായ മാതൃക കാട്ടി.
R I P

Comments
Post a Comment