തിങ്കളാഴ്ച്ച ഒരു നല്ല ദിവസമാണ്.മറ്റു ദിവസങ്ങളും നല്ലതാണ്.വെള്ളിയാഴ്ച്ച യോട് എന്തോ വിവേചനം ഉള്ളതുപോലെ
തോന്നുന്നു.
അത് എന്തായാലും ഇന്നത്തെ ചിന്താ വിഷയം നമുക്ക് ഏറ്റവും
പ്രിയപ്പെട്ട, നമ്മുടെ സ്വന്തമായ, നമ്മുടെ അഭിമാനമായ, കപ്പയും
ഏത്ത ക്കയും ആണ്.
കേരളത്തിൽ സ്ഥിരം താമസിക്കുന്ന ഒരാൾ കാണുന്നതു പോലെയല്ല
വിദേശത്തു താമസിക്കുന്ന ഒരു കപ്പ പ്രേമി കപ്പയേയും ഏത്തക്ക യെയും കാണുന്നത്. ചില വിദേശ രാജ്യങ്ങളിൽ ഇവ കിട്ടാനുണ്ട്.
ചില രാജ്യങ്ങളിൽ ഇല്ല.
കപ്പയും ഏതയ്ക്കയും കിട്ടാതെ വളരെ അധികം മനോ വേദന
അനുഭവിച്ച ഒരാളാണ് ഞാൻ. ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ
താമസിച്ചിരുന്ന സ്ഥലത്തു ഇവ ഇല്ലായിരുന്നു. അവിടെ വാഴ നട്ടാൽ
കുറെ വളരും .എന്നാൽ June/July മാസങ്ങളിൽ കടുത്ത തണുപ്പടിച്ചു
ഇലകൾ വാടിപ്പോകും.
Christmas vacation ന് നാട്ടിൽ വരുന്ന മലയാളികൾക്ക് കപ്പയും
ഏത്തക്ക യും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റിയ
അവസരമാണ് ഇപ്പോൾ. പച്ച കപ്പയുടെ വില കിലോയ്ക്ക് 20
രൂപ. നാടൻ ഏത്ത പഴത്തിന് വില കിലോയ്ക്ക് 40 രൂപ.30നും
ഉണ്ടെന്ന് കേൾക്കുന്നു.
ഏത്ത പഴത്തിന് വില കുറഞ്ഞതിനാൽ ചെറു പഴങ്ങൾ കടുത്ത
അവഗണന നേരിടുന്നു.
കേരളത്തിൽ കപ്പ/ഏതയ്ക്ക ടൂറിസം ഉണ്ടോയെന്ന് അറിയില്ല.
അതായത് കപ്പ പറിച്ചു എടുക്കാനും കുല വെട്ടി എടുക്കാനും
ഉള്ള അവസരം. വിദേശ രാജ്യങ്ങളിൽ ഓറഞ്ചും ആപ്പിളും മറ്റും
പറിക്കാൻ ടൂറിസ്റ്റുകൾക്ക് അവസരമുണ്ട്.
ഒരു വാഴക്കുല വെട്ടി എടുക്കുന്നത് വളരെ രസകരമായ ഒരു
അനുഭവം ആണ്. കുറെ കുലകൾ വെട്ടാനുള്ള അവസരം ലഭിച്ചു.
അതുപോലെ തന്നെ സ്വന്തം plot ൽ നിന്ന് ആവശ്യം വരുമ്പോൾ
ഒരു ചുവട് കപ്പ പറിക്കാറുണ്ട്.
തൊട്ടടുത്തു തന്നെ സ്വന്തം കാന്താരി ഉണ്ട്. റബ്ബർ തോട്ടത്തിൽ നിന്ന്
പറിച്ചു നട്ടതാണ്.
ഇപ്പോൾ എല്ലാ കാര്യങ്ങളും Live ആണല്ലോ. കപ്പ പറിച്ചു
ലൈവായി പുഴുങ്ങണം. ചെറിയ ഉള്ളിക്ക് വില
കൂടുതൽ ആണെങ്കിലും അതു lavish ആയി ഉപയോഗിച്ച്
കാന്താരി മുളക് ചമ്മന്തി കൂട്ടി ആവി പൊങ്ങുന്ന കപ്പ വാഴയിലയിൽ നിന്ന് എടുത്ത് കഴിക്കണം. അപ്പോൾ തോന്നും
" ഇവിടം സ്വർഗ്ഗമാണ്"👌👍

Comments
Post a Comment