കേരളത്തിൽ ഒരു മുതിർന്ന പൗരൻ തൻറെ ചരമ വാർത്ത പത്രത്തിൽ കൊടുത്ത ശേഷം കുറേ ദിവസം ഒളിച്ചു താ മസിച്ചതായ
ഒരു വിചിത്ര സംഭവത്തെ പ്പറ്റി വായിച്ചു. രോഗവും ഒറ്റപ്പെട്ടു എന്ന
തോന്നലും ആണ് അസാധാരണവും വിചിത്രവുമായ ഒരു നടപടി എടുക്കാൻ ജോസഫ് എന്ന 75 കാരനെ പ്രേരിപ്പിച്ചത്. എന്തായാലും
സംഗതി ശുഭമായി അവസാനിച്ചു. ബന്ധുക്കൾ അദ്ദേഹത്തെ കൂട്ടി കൊണ്ടു പോയി.
അദ്ദേഹത്തെ പ്പോലെ ഒറ്റപ്പെടൽ feeling അനുഭവിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ചു മുതിർന്ന പൗരന്മാരും പൗരികളും.
മക്കൾ ഉണ്ട് ,പക്ഷേ പുറത്താണ് എന്ന് പലരും പറയുന്നത് കേൾക്കാം. ചില വീടുകളിൽ ഒരു വയസ്സനും വയസ്സിയും മാത്രമേ
ഉള്ളൂ. ചില വീടുകളിൽ ഒരാൾ മാത്രമേയുള്ളൂ. അങ്ങനെയുള്ള
പല വീടുകളും ഞാൻ കണ്ടിട്ടുണ്ട്. അവിടെയെല്ലാം ഒരു മൂകത
ആവരണം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അനിവാര്യമായ
ഒറ്റപ്പെടൽ.
വിദേശത്തുനിന്ന് മക്കളും അവരുടെ മക്കളും ഒക്കെ വരുമ്പോൾ
ഉറങ്ങിയ വീടുകൾ സജീവമാകും. പ്രത്യേകിച്ചു ഈ Christmas കാലത്ത്. ആഘോഷവും തകർപ്പും എല്ലാം കഴിഞ്ഞ് എല്ലാവരും
പല വഴിക്ക് പിരിയുമ്പോൾ ഒറ്റപ്പെടൽ വീണ്ടും ഭാരിച്ചതാകുന്നു.
ഒറ്റപ്പെടലിനേയും ഏകാന്തതയെയും പ്രതിരോധിക്കാൻ ഇന്ന്
മാർഗ്ഗങ്ങൾ ഉണ്ട്. facebook, Whatsapp മുതലായ സോഷ്യൽ മീഡിയ
ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് മുതിർന്ന പൗരന്മാരും പൗരികളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.ഒരാൾ
ഒറ്റയ്ക്കാണ് താമസിക്കുന്നത് എങ്കിലും Whatsapp പോലുള്ള സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിൽ ഒറ്റപ്പെടൽ തോന്നുകയില്ല. wife ഇല്ലെങ്കിലും Wifi ഉണ്ടായിരു ന്നാൽ മതി.
Share ചെയ്യാനും appreciate ചെയ്യാനും നമുക്ക് ആരും ഇല്ലാത്ത
അവസ്ഥ യിലാണ് ഒറ്റപ്പെടൽ feel ചെയ്യുന്നത്. ഉദാഹരണത്തിന്
എൻറെ പറമ്പിൽ നീലക്കുറിഞ്ഞി പൂത്തു എന്നിരിക്കട്ടെ. ഞാൻ
അതിൻറെ ഫോട്ടോ എടുത്ത് Good morning വെച്ചു Whatsapp ൽ
സുഹൃത്തുക്കൾക്ക് അയക്കുന്നു. അവർ തിരിച്ചും എന്തെങ്കിലും
അയക്കുന്നു. appreciate ചെയ്‌ത് at least, emoji എങ്കിലും 😅😆😂
അയക്കുന്നു.music, കാർട്ടൂൺ, troll മുതലായവ share ചെയ്യുന്നു.
സിംപിൾ ആയതും ചെലവില്ലാത്തതുമായ കാര്യമാണ്. ഒറ്റപ്പെടലിനെ ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ്.
പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾക്ക് ഒറ്റപ്പെടൽ തോന്നാൻ
സാധ്യതയില്ല.നമുക്ക് സന്തോഷം തരുന്ന എന്തെങ്കിലുംപ്രകൃതിയിൽ
കാണും. ഉദാഹരണമായി നമ്മൾ കുറേ വൃക്ഷതൈകൾ നടുന്നു.
അവയ്ക്ക് വെള്ളവും വളവും നൽകി വളർത്തുന്നു. വളർച്ചയുടെ
പുരോഗതി എന്നും നമുക്ക് സന്തോഷം തരുന്നു.ഒരു വാഴക്കുല
വെട്ടി പഴുപ്പിച്ചു friends നും relatives നും share ചെയ്യുന്നത് വളരെ സന്തോഷവും സംതൃപ്തിയും തരുന്ന കാര്യമാണ്.
പേർസണൽ ആയിട്ട് പറഞ്ഞാൽ എനിക്ക് ഒറ്റപ്പെടൽ എന്ന അനുഭവം ഇല്ല. ഒന്നുകിൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ
പറമ്പിൽ അല്പം പണി. രണ്ടും OK.ട്രോളുകളും പള്ളയും
(കാട്) തഴച്ചു വളരുമ്പോൾ ബോറടി ഇല്ല.😭😅😆😂
Comments
Post a Comment