2017 അവസാനിക്കാൻ ഇനി 4 ദിവസം മാത്രമേ ബാക്കിയുള്ളൂ. Christmas ൻറെ hang over ഇനിയും ബാക്കി നിൽക്കുന്നു. രാവിലെ
നടക്കാൻ പോയപ്പോൾ ഒരു മിനി വെടിക്കെട്ടിന്റെ അവശിഷ്ടങ്ങൾ റോഡിലും side ലും ചിതറി കിടക്കുന്നത് കണ്ടു. സ്വകാര്യ വെടിക്കെട്ടുകൾക്ക് ഇക്കൊല്ലം ഒരു മാന്ദ്യം ഉള്ളതുപോലെ തോന്നി. ഒരു പക്ഷേ വെടിക്കെട്ടു പ്രേമികൾ സ്വയം നിയന്ത്രിച്ചു വെടിക്കോപ്പുകളിൽ ചിലത് New Year നു വേണ്ടി മാറ്റി വെച്ചിട്ടുണ്ടായിരിക്കാം.
എന്നാൽ കേരളത്തിൽ എപ്പോഴും സന്തോഷ വാർത്തകൾ ഉണ്ട്.
ക്രിസ്മസ് കാലത്ത് 2017 ലെ മദ്യവിൽപ്പനയിൽ 11 കോടി രൂപയുടെ വർദ്ധന ഉണ്ടായി എന്ന് പറയപ്പെടുന്നു. മംഗള വാർത്തയാണ് ഇത്,ധന മന്ത്രിക്ക്.
അത് എന്തായാലും പേർസണൽ ആയിട്ട് പറഞ്ഞാൽ 2017 ഒരു നല്ല
വർഷം ആയിരുന്നു. കൂടുവിട്ട് കൂട് മാറിയ വർഷം.
ഒരു രാജ്യത്തെ പ്പറ്റി
രാജ്യത്തു താമസിക്കണം. അങ്ങനെ നോക്കുമ്പോൾ കേരളത്തെപ്പറ്റി
എനിക്ക് ഭാഗികമായ അറിവേ ഉള്ളൂ. മൂന്ന് മാസത്തിൽ കൂടുതൽ
തുടർച്ചയായി ഇവിടെ തസ്മസിച്ചിട്ടില്ല 1974ന് ശേഷം. അതുകൊണ്ട്
2017 മേയ് 8ന് നാട്ടിൽ എത്തിയതു മുതൽ പലതും പുതിയ അനുഭവങ്ങളാണ്. എല്ലാം നല്ല അനുഭവങ്ങളാണ്.
മേയ് മാസത്തെ ഒരു അനുഭവം എടുത്തു പറയത്തക്ക താണ്. ചില കാര്യങ്ങളിൽ സൗത്ത് ആഫ്രിക്ക കേരളത്തേക്കാൾ 25 വർഷം പുറകിലാണ്. പ്രത്യേകിച്ചു specialist doctor മാരുടെ കാര്യത്തിൽ.
Delareyville ൽ നിന്ന് 135 Kms അകലെ Klerksdorp എന്ന നഗരത്തിൽ ആണ് ഒരു വലിയ പ്രദേശത്തു ആകെയുള്ള eye സ്പെഷ്യലിസ്റ്. Dr Gill എന്ന് പേരുള്ള ഈ specialist നെ കാണാൻ
2 മാസം മുമ്പ് book ചെയ്യണം. ജനുവരി 30ന് അദ്ദേഹത്തെ കണ്ടു. ലീലമ്മയ്ക്ക് cataract operation ,May3ലേക്ക് book ചെയ്‌തു. എന്നാൽ ഞങ്ങളുടെ കാർ വിറ്റു പോകും, ഓപ്പറേഷനു ശേഷം
വേണ്ട care ന് സൗകര്യമില്ല എന്നീ കാരണങ്ങളാൽ ഓപ്പറേഷൻ
സ്വന്തം ചെലവിൽ നാട്ടിൽ നടത്താൻ തീരുമാനിച്ചു. സൗത്ത് ആഫ്രിക്കയിൽ ചെയ്താൽ ചെലവ് GEMS Medical Aid വഹിക്കും.
മേയ് 23ന് കറുകച്ചാൽ SJ Eye ഹോസ്പിറ്റലിൽ ഓപ്പറേഷൻ നടത്തി. ഈ ഹോസ്പിറ്റൽ പ്രശാന്തമായ ഗ്രാമന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ കാര്യക്ഷമമായി ,പ്രൊഫഷണൽ രീതിയിലാണ്
ഹോസ്പിറ്റലിലെ കാര്യങ്ങൾ. ഓപ്പറേഷൻ വിജയകരമായിരുന്നു. ചെലവ് 45000രൂപ.
May മാസത്തിലും Medical Aid membership ഉണ്ടായിരുന്നു. ഓപ്പറേഷൻ വിദേശത്തു നടത്തിയാലും മതിയായ കാരണങ്ങൾ
കാണിച്ചാൽ refund കിട്ടുമെന്ന് എൻറെ സുഹൃത്തു കോശി ഉപദേശിച്ചതനുസരിച്ചു refund ന് apply ചെയ്തു. Refund കിട്ടുമെന്ന് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. കാരണം GEMS വളരെ strict ആണ്. Claim ൽ എന്തെങ്കിലും പഴുത് ഉണ്ടെങ്കിൽ reject ചെയ്യും. എന്തെങ്കിലും പഴുതുണ്ടോ എന്നാണ് അവർ നോക്കുന്നത്. മാത്രമല്ല രാജ്യം വിട്ട ഒരാളുടെ claim തള്ളിയാൽ ചോദിക്കാനും പറയാനും ആരുമില്ല. എന്നാൽ മുഴുവൻ claim കിട്ടി. കാരണം SJ Eye Hospital ൻറെ bill, പഴുതടച്ചത് ആയിരുന്നു.
സൗത്ത് ആഫ്രിക്കയിൽ Medical Aid ഇല്ലാതെ ജീവിക്കുക വളരെ risky ആണ്. കേരളത്തിൽ മെഡിക്കൽ Aid ഇല്ലാതെയും ജീവിക്കാം.
ജൂണിൽ ഞങ്ങൾക്ക് ചുമയും പനിയും ഉണ്ടായി.അടുത്തുള്ള കരിപ്പാൽ ഹോസ്പിറ്റലിൽ പോയി. ഞങ്ങളുടെ മൂത്ത മകൾ ജനിച്ചത് ഈ ഹോസ്പിറ്റലിൽ ആണ്. ഈ ഹോസ്പിറ്റൽ വളരെ
കാര്യക്ഷമമായി പ്രവർത്തിക്കുന്നു. Patients അധികസമയം wait ചെയ്യേണ്ടി വരുന്നില്ല. ഹോസ്പിറ്റൽ ചാർജുകൾ affordable ആണ്.
ഭാഗ്യവശാൽ പിന്നീട് അവിടെ പോകേണ്ട ആവശ്യം ഉണ്ടായിട്ടില്ല. സൗത്ത് ആഫ്രിക്കയിൽ ആയിരുന്നെങ്കിൽ Medical Aid membership fees മാത്രം എട്ടുമാസത്തെത് ഒരു ലക്ഷം രൂപ ആകുമായിരുന്നു. ഇവിടെ ആകെ ചെലവ് 2000രൂപയിൽ താഴെ.😃😃😎😂😁😆
(തുടരും)
Comments
Post a Comment