ഇപ്പോൾ ചില കിംവദന്തികൾ പര ക്കുന്നുണ്ട്. ഈ മാസം അവസാനം ലോകം അവസാനിക്കാൻ പോകുന്നുവത്രേ. എങ്ങനെ ചിരിക്കാതിരിക്കും?😊 കൂടുതൽ പറയുന്നതിനു മുൻപ് മലയാളത്തിലെ ചില വാക്കുകളെ പ്പറ്റി പറയാതെ വയ്യ. അതിൽ
ഒന്നാണ് കിംവദന്തി. അക്ഷരം ശരിയാണോ എന്നറിയില്ല. rumour
എന്നാണ് ഉദ്ദേശിക്കുന്നത്. വിരോധാഭാസം, അപസർപ്പകനോവൽ
മുതലായവ കടുകട്ടിയാണ്.
അത് എന്തായാലും ഈ മാസം ഒടുവിൽ ലോകം അവസാനിക്കുമെന്ന് കേട്ടിട്ട് എനിക്ക് പരിഭ്രാന്തി ഒന്നുമില്ല. അവസാനി ച്ചാൽ ത്തന്നെ split second ൽ കാര്യം കഴിയണം.
ഇന്ത്യൻ കോടതികളിലെ case കൾ പോലെ 20 ഉം മുപ്പതും കൊല്ലം
നീണ്ടു പോകരുത്. ലോകം അവസാനിക്കുന്നു എന്ന തോന്നൽ
ഉണ്ടാകുന്നതിനു മുൻപുതന്നെ സംഗതി കഴിയണംഏറ്റവും പ്രധാന
കാര്യം ഭൂമി പകുതി വെന്ത ഒരു potato പോലെ ആകരുത്. അതായത് പ്രകൃതി ദുരന്തങ്ങൾ സാധാരണയായി മൂന്നാം ലോകത്തെയാണ് affect ചെയ്യുന്നത്. അമേരിക്കയെയും ജപ്പാനേയും
affect ചെയ്യാറുണ്ട് .പക്ഷേ ദുരന്തങ്ങളെ നേരിടാൻ അവർക്ക് മുൻകൂട്ടി പ്ലാൻ ഉണ്ട്. അതുകൊണ്ട് വിവേചനം ഒന്നുമില്ലാതെ
ഭൂമി മൊത്തം കത്തി തീരണം. പരാതി പറയാനോ കേൾക്കാനോ
ആരും അവശേഷിക്കാരുത്.
പരാതി ഒന്നും ഇല്ലാത്ത അവസ്‌ഥ സ്വർഗ്ഗീയമാണ്.
ലോകത്തിലെ ഒരു പ്രധാന പ്രശ്നം പരാതികളാണ്. ഉദാഹരണത്തിന് സംവരണത്തിൻറെ കാര്യം എടുക്കാം. ഉത്തരേന്ത്യയിൽ ജാട്ടുകൾക്കും ഗുജറാത്തിൽ പട്ടേൽ സമുദായത്തിനും സംവരണം വേണം.കേരള ത്തിലും പലരും അധിക
സംവരണം ആവശ്യപ്പെടുന്നുണ്ട്.
ലോകം അവസാനിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പരിഭ്രാന്തി
പരത്താൻ ശ്രമിക്കുന്നവരോട് ഇങ്ങനെ പറഞ്ഞാൽ മതി:
" അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി"☺
അഥവാ 2017 ഡിസംബർ 31ന് മുൻപ് ലോകം അവസാനിക്കുകയാണെങ്കിൽ അത് എല്ലാ പരാതികളും ഒറ്റയടിക്ക്
തീർക്കുന്ന ഒരു അദാലത്ത് ആകട്ടെ. അങ്ങനെ പരാതികൾ ഒന്നും ഇല്ലാത്ത ഒരു സ്വർഗ്ഗീയ അവസ്ഥ യിലേക്ക് ലയിച്ചു ചേരാം.
😆😂😅😃🙈🙉😾🙊
Comments
Post a Comment