Skip to main content

അഖില കേരള കൂവൽ മത്സരം(Satire)

പ്രിയ സുഹൃത്തുക്കളെ, നാട്ടുകാരെ

അമ്മാസ് അക്കാദമി യുടെ  ആ ഭി മുഖ്യ ത്തിൽ ആണ്ടു തോറും നടത്തി വരുന്ന അഖില കേരള കൂവൽ മത്സരം ഈ വർഷം പൂർവ്വാധികം കെങ്കേമമായി പൈക Foxhang Forest Hill ൽ ,ജൂലൈ 22,23 തീയതികളിൽ പൂർവ്വാധികം വിവിധ്യത്തോടെയും
ആര്ഭാടങ്ങളോടെയും നടത്തപ്പെടുന്നതാണ്. കൂവൽ കലയുടെ
പരിപോഷണത്തിന് വേണ്ടി ഒരുക്കിയിട്ടുള്ള ഈ മഹാമേളയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നു  താഴ്മയായി അപേക്ഷിക്കുന്നു. ഒന്നു മുതൽ 100 വരെ പ്രായമുള്ള  എല്ലാവർക്കും ഈ കൂവോത്സവത്തിൽ പങ്കെടുത്തു ഉഗ്രൻ സമ്മാനങ്ങൾ നേടാനുള്ള
സുവർണ്ണാവസരം ആണ് പടിവാതിൽക്കൽ നിങ്ങളെ കാത്തു നിൽക്കുന്നത്.

വിവിധ പ്രായക്കാർക്ക് വ്യക്തിഗതവും സംഘം ചേർന്നും കൂവാനുള്ള അവസരം ഉണ്ട്. ഏതു ഭാഷയിലും കൂവാം.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കൂവാലന് കൂവൽ രത്‌ന
അവാർഡും കൂവാലിക്ക് കൂവൽ റാണി അവാർഡും നൽകുന്നതാണ്.

ഇക്കൊല്ലം ഞങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പുതിയ ഇനങ്ങൾ
താഴെ കാണുക.

1.കുക്കൂവൽ മത്സരം

ആലുവാ, അങ്കമാലി,തൃശൂർ മുതലായ സ്ഥലങ്ങളിൽ ഈയിടെ
Non stop ആയി കൂവി പ്രാഗത്ഭ്യംതെളിയിച്ചവർക്കു വേണ്ടി
പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള item ആണ് ഇത്.

2  STC അഥവാ Skin Thickness Contest ( തൊലിക്കട്ടി മത്സരം)

പതിനായിരക്കണക്കിന്‌ ആളുകൾ ചുറ്റും നിന്ന് nonstop കൂവുമ്പോൾ പതറാതെ  ഒരു ചെറു പുഞ്ചിരിയോടെ അതിനെ
നേരിടുന്നതാണ് ഈ item. പതറിയാൽ ഔട്ട് ആകും.

ഓരോ ഇനത്തിനും ഉള്ള സമ്മാന തുക :

1 Gold   10 Lakhs

2 Silver  7.5 Lakhs

3. Bronze 5 Lakhs

NB സമ്മാനത്തുക മുഴുവനും പഴയ note ആയിരിക്കും.
ഇതുമൂലം എന്തെങ്കിലും കഷ്ട നഷ്ടങ്ങ ൾ  ഉണ്ടായാൽ
അമ്മാസ് കൂവൽ അക്കാദമി liable അല്ല.

Please Register with:

AMMAS  KOOVAL ACADEMY

FOXHANG FOREST HILLS

POOVRANY PO

PAIKA 686577

E-mail : koovalarts@gmail.com


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...