' തടിച്ചു കൂടുക' ,എന്ന പ്രയോഗത്തിന്റെ ഉത്ഭവം എന്താണെന്ന് അറിഞ്ഞുകൂടാ. ഒരു പക്ഷേ തേനീച്ച,കുളവി മുതലായ വ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിൽ നിന്ന് ആയിരിക്കാം. എന്തായാലും
ജനങ്ങൾ തടിച്ചു കൂടുന്നത് രാഷ്ട്രീയ നേതാക്കന്മാരെയും സിനിമാ താരങ്ങളെയും ഒരു നോക്ക് കാണാനും അവരുടെ വാക്കുകൾ കേൾക്കാനും ആണ്. ജയലളിതയുടെ കാൽക്കൽ പനീർ സെൽവവും
മറ്റും മുട്ടുമടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. തടിച്ചു കൂടുന്ന ജനങ്ങളാണ് സിനിമാ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും
ആകാശം മുട്ടെ ഉയർത്തുന്നത്.വർദ്ധിച്ച ജനപ്രീതി ചില താരങ്ങളെയും നേതാക്കളെയും അഹങ്കാരികൾ ആക്കുന്നു. തൊന്ന്യാസങ്ങൾ പറയാനും ചെയ്യാനും അവർ ധൈര്യം കാട്ടുന്നു.
കൃഷ്ണ മൃഗത്തെ വേട്ടയാടുകയും പാവപ്പെട്ടവനെ കാർ കയറ്റി
കൊല്ലുകയും ചെയ്ത സൽമാൻഖാൻ ഇതിന് ഉദാഹരണമാണ്.
മലയാളം സിനിമ ഇന്ന് ക്രിമിനലുകളുടെ പിടിയിൽ ആണെന്ന്
തെളിഞ്ഞു കഴിഞ്ഞു. ഇതിനെതിരെ ജനരോഷം ആളികത്തുകയാണ്.
ഈ ജനരോഷം ഫലപ്രദമാകണമെങ്കിൽ theatre കൾ boycott
ചെയ്യുക തന്നെ വേണം. എങ്കിൽ മാത്രമേ സ്ത്രീ ശരീരം ലേലം ചെയ്യുന്ന ഈ ചെറ്റകളെ ഒരു പാഠം പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ.
90 ശതമാനം മലയാള സിനിമകൾ അറുബോറൻ തട്ടിപ്പുസിനിമകളാണ്. ആവർത്തനം ആണ്. വാചക മടിക്കാണ്
ഇവയിൽ പ്രാധാന്യം. ഇപ്പോഴത്തെ സിനിമകളിൽ പുരുഷ ആധിപത്യം ആണ്. പണ്ടത്തെ സിനിമകളിൽ സ്‌ത്രീ കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം ഉണ്ടായിരുന്നു. ഷീല, ശാരദ, ശ്രീവിദ്യ മുതലായവർ ചെയ്ത റോളുകൾ ഇവിടെ എടുത്തു പറയ താക്കതാണ്. ഇന്ന് സ്ത്രീ കഥാ പാത്ര ങ്ങളെ വെട്ടി ചുരുക്കി
എടുത്തു കൊടുപ്പുകാ രികൾ ആക്കിയിരിക്കുന്നു.
ഇതിനു പുറമെയാണ് നടിയെ അക്രമിച്ചതിനെ ന്യായീകരിച്ചും
നിസ്സാരവൽക്കരിച്ചും ഒരു MP യും രണ്ട് MLA മാരും മീഡിയ ക്കാർക്ക് നേരേ കുരച്ചുകൊണ്ട് ചാടിയത്. ഈ തറ കളുടെ
Performance, മലയാള സിനിമയുടെ ഇന്നത്തെ ദയനീയ അവസ്‌ഥയെ സൂചിപ്പിക്കുന്നു.
ഇത്തരം തറകൾ ക്ക് വോട്ടു കൊടുത്തു ജയിപ്പിക്കുകയും
ഇവരുടെ പൊട്ട സിനിമകൾ കാണാൻ തടിച്ചു കൂടുകയും ചെയ്യുന്ന
ജനങ്ങൾ ഇനിയെങ്കിലും തങ്ങളുടെ തെറ്റ് മനസ്സിലാക്കി തിരുത്തണം. ഒരു വര്ഷത്തേക്കെങ്കിലും theatre ൽ പോയി മലയാളം സിനിമ കാണുകയില്ല എന്ന് തീരുമാനിക്കണം.
സൂപ്പർ ഹിറ്റ്, സൂപ്പർസ്റ്റാർ, മെഗാ സ്റ്റാർ മുതലായ പ്രയോഗങ്ങൾ
ശുദ്ധ അസംബന്ധമാണ്. മലയാള സിനിമയെ നിഷ്പക്ഷമായി വിലയിരുത്തുന്ന നിരൂപണങ്ങൾ ഒരിടത്തും കാണാനില്ല. എല്ലാം സൂപ്പർ ആണത്രേ. എല്ലാം ഹിറ്റ് പോലും! സൂപ്പർ ,മഹാ, മെഗാ
ക്രിമിനലുകളെ പെറ്റു കൂട്ടുന്ന ഒരു പിഴച്ച അമ്മയാണ് മലയാള സിനിമ.
Comments
Post a Comment