ഇക്കൊല്ലം ഓണത്തിന് സിനിമാ താരങ്ങൾ ചാനലുകളെ ബോയ്ക്കോട്ട് ചെയ്യാൻ തീരുമാനിച്ചെന്നു കേട്ടു. വളരെ നല്ല കാര്യം. അവർ ബോയ്ക്കോട്ട് ചെയ്തതു കൊണ്ട് ഇവിടെ ഒരു ചണ്ടി പ്പാലും
സംഭവിക്കാൻ പോകുന്നില്ല. കള്ളപ്പണം, സ്ത്രീ പീഡനം, ഗുണ്ടായിസം, ഏകാധിപത്യം, ധിക്കാരം മുതലായവയുമായി ബന്ധപ്പെട്ട മലയാള സിനിമയെ ഭൂരിപക്ഷം ജനങ്ങൾ ഇന്ന് വെറുക്കുന്നു. ഒരു വർഷത്തേക്ക് സിനിമ ഒന്നും ഇറങ്ങിയില്ലെങ്കിലും
തരക്കേടില്ല.
ചില കലാകാരന്മാർക്ക് പണ ത്തോടുള്ള ആർത്തിയാണ് ഇന്നത്തെ
ദുരവസ്ഥക്ക് കാരണം. കോടികൾ കൊണ്ട് അവർ തൃപ്തരല്ല. അവർക്ക് കോടാ നു കോടികൾ വേണം. അതിനു വേണ്ടി നിയമങ്ങളെ അവർ കാറ്റിൽ പറത്തുന്നു. അതിന് ഒത്താശ ചെയ്യാൻ
സർക്കാർ സംവിധാനം ഉണ്ട്.
ദിലീപ് പല യിടത്തും ഭൂമി വാങ്ങി കൂട്ടി. സർക്കാർ ഭൂമി കയ്യേറി.
Enforcement ൻറെ അന്വേഷണത്തെ പോലീസ് അട്ടിമറിക്കു കയാണ്. അതായത് മറ്റു താരങ്ങലിലേക്ക് അന്വേഷണം നീള രുത്.
താരങ്ങളുടെ വിദേശ യാത്രകളുടെ പ്രധാന ഉദ്ദേശം കള്ളപ്പണ
ഇടപാടുകൾക്ക് വേണ്ടിയാണ്. മലയാള സിനിമ തന്നെ കള്ളപ്പണം
വെളുപ്പിക്കാനുള്ള ഒരു തട്ടിപ്പു പ്രസ്ഥാനമാണ്.
Drug trafficking മായി ബന്ധപ്പെട്ട് തെലുങ്ക് സിനിമ ഇന്ന് വിവാദത്തിലാണ്.
ജനങ്ങൾ താരാ രാധാന യിൽ നിന്ന് പിന്മാറി താരങ്ങളെ നിലക്ക്
നിറുത്തണം. സുകുമാർ അഴീക്കോട് അതിന് മാതൃക കാണിച്ചു തന്നിട്ടുണ്ട്.
താരങ്ങൾ പ്രതിഫലമായി കോടികൾ വാങ്ങിക്കൊള്ളട്ടെ. പക്ഷേ വളഞ്ഞ വഴികളിലൂടെ കോടാനുകോടികൾ എന്തിന് കൂട്ടി വെക്കുന്നു?
ഒരു നല്ല കലാകാരൻ തൻറെ കലയിൽ ശ്രദ്ധ കേന്ദ്രീകരിക്കു ന്നു.
ഉസ്താദ് ബിസ്മില്ലാ ഖാൻ ഇന്ത്യ കണ്ട ഏറ്റവും വലിയ കലാകാരനാണ്. അദ്ദേഹം മരിക്കുമ്പോൾ പത്തു പൈസ പോലും
സമ്പാദ്യം ഇല്ലായിരുന്നു. കിടക്കാൻ ഒരു തടിക്ക ട്ടിൽ മാത്രമാണ്
അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
Comments
Post a Comment