2018 ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ, ചൂടില്ലാത്ത, മഴ നിറഞ്ഞ കാലാവസ്ഥയുടെ പേരിൽ ആയിരിക്കും. മാർച്ച് മുതൽ
തുടങ്ങിയതാണ് സമൃദ്ധമായ മഴ. Temp 26 / ,27 ഡിഗ്രി.World Cup
നടക്കുന്നത് വേറൊരു സന്തോഷം. എന്നാൽ ഏതെങ്കിലും ടീമിനോട്
Identify ചെയ്തുകൊണ്ട് അമിതാവേശം കാണിച്ചാൽ ചിലപ്പോൾ
തീവ്രമായ നിരാശ അനുഭവിക്കേണ്ടി വരും.അർജന്റീനയുടെ പരാജയത്തിൽ മനം നൊന്ത് മീനച്ചി ലാറ്റിൽ ചാടിയ യുവാവിന്റെ
മൃത ദേഹം ഇന്ന് കിട്ടി.
എപ്പോഴും negative വാർത്തകളാണ് നമുക്ക് ലഭിക്കുന്നത്. ദുരനുഭവം എന്ന വാക്ക് ഇന്ന് കേരളത്തിൽ ഏറ്റവുമധികം
ഉപയോഗിക്കപ്പെടുന്ന ഒരു വാക്ക് ആണ്.
ഇതിൻറെ വിപരീത വാക്ക് അറിഞ്ഞുകൂടാ. സുഖാനുഭവം
എന്നായിരി ക്കാം.
കഴിഞ്ഞ വെള്ളിയാഴ്ച്ച എനിക്ക് ഒരു സുഖാനുഭവം ഉണ്ടായി.
ബാങ്ക് സംബന്ധമാണ്. SBI customers നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റി
വാർത്തകൾ പ്രചരിക്കുന്ന കാലമാണ് ഇത്. അപ്പോൾ വേറൊരു
ബാങ്കിൽ നിന്ന് ഒരു സുഖാനുഭവം ഉണ്ടായി. പൈക ഫെഡറൽ
ബാങ്കിലാണ് .വളരെ ചെറിയ ഒരു കാര്യം.
പേർസണൽ ആയിട്ട് പറഞ്ഞാൽ സ്വന്തം ബാങ്കിലെ ATM ൽ
നിന്ന് പണം എടുക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
ATM ഉം കുമ്പസാരക്കൂടും തമ്മിൽ ചില സാമ്യങ്ങളുണ്ട്. ATM നെ
പണക്കൂട് എന്ന് വിളിക്കാം. സാമ്യങ്ങൾ ഇവയാണ്.
1. സ്വകാര്യത: രണ്ട് കൂട്ടിലും പൂർണ്ണ privacy യുണ്ട്. കുമ്പസാരക്കൂട്ടിൽ പര്സപരം കാണത്തില്ല.
3.രണ്ട്‌കൂട്ടിലും കള്ളം പറയ ത്തില്ല. പറഞ്ഞാൽ പണി പാളും.
PIN തെറ്റായി അടിച്ചാൽ reject ആകും. ഞാൻ ഒരു കള്ളൻ
ആണെന്ന് ATM ന് തോന്നും.കുമ്പസാരക്കൂട്ടിൽ കള്ളം പറഞ്ഞാൽ
ആ കുമ്പസാരം അസാധുവാണ്.
4. ATM ൽ നമ്മൾ ക്യാമറ യുടെ നിരീക്ഷണത്തിൽ ആണ്. കുമ്പസാരക്കൂട്ടിൽ നമ്മൾ ദൈവത്തിൻറെ നിരീക്ഷണത്തിലാണ്.
5. രണ്ട് കൂട്ടിലും അല്പം ആശങ്ക അനുഭവപ്പെടും. ചോദിക്കുന്ന തുക കിട്ടുമോ എന്ന ആശങ്ക. പാപങ്ങളുടെ ചാക്കുകെട്ടു അഴിക്കുന്നതിന്റെ ജാള്യത.
6. രണ്ട് കൂട്ടിൽ നിന്നും വളരെ ഹാപ്പിയായിട്ടാണ് ഇറങ്ങുന്നത്.
ചോദിച്ച തുക കിട്ടിയ സന്തോഷം. പാപക്കറ പുരണ്ട, മുഷിഞ്ഞ
നിരോധിത നോട്ടുകൾ കൊടുത്തു പുണ്യത്തിന്റെ പുത്തൻ നോട്ടുകളുമായി മടക്കം.
വെള്ളിയാഴ്ച്ച പണക്കൂട്ടിൽ 30000ചോദിച്ചു. കിട്ടി. പണക്കൂട്ടിൽ വെച്ച് എണ്ണുന്ന പതിവ് ഇല്ല. പുറത്ത് ഒരു മാന്യൻ നിൽപ്പുണ്ടായിരുന്നു. പണം ബാഗിൽ ഇട്ട് ഞാൻ പുറത്തിറങ്ങി.
പണത്തിന് ഉടനെ ആവശ്യം ഇല്ലായിരുന്നു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ പൈക ഫെഡറൽ ബാങ്കിൽ നിന്ന്
വിളിച്ചു. എത്ര പണമാണ് withdraw ചെയ്തത്? അവർ ചോദിച്ചു.
30000. എണ്ണി നോക്കിയോ?
ഇല്ല. ഞാൻ എണ്ണി നോക്കി. 28000. ഉടൻ ബാങ്കിലെത്താൻ അവർ
നിർദ്ദേശിച്ചു. ഞാൻ ചെന്നപ്പോൾ അവർ 2000ത്തിൻറെ ഒരു note
തന്നു.
സംഭവിച്ചത് ഇതാണ്. എൻ്റെ ഒരു note പണക്കൂട്ടിൽ കുരുങ്ങി.
എനിക്കു ശേഷം withdraw ചെയ്ത മാന്യന് അത് കിട്ടി. അദ്ദേഹം
really മാന്യനായിരുന്നു. അദ്ദേഹം അത് ബാങ്കിൽ ഏൽപ്പിച്ചു.
ബാങ്ക് അധികൃതർ CCTV ദൃശ്യങ്ങൾ നോക്കി എന്നെ തിരിച്ചറിഞ്ഞു. പലേടത്തും അന്വേഷിച്ച് എൻറെ phone number കണ്ടു പിടിച്ചു വിളിച്ചു വരുത്തി.
ദുരനുഭവങ്ങളെ erase ചെയ്യുന്ന സുഖാനുഭവങ്ങൾ ഈ നാട്ടിൽ
ഉണ്ട്.

Comments
Post a Comment