3 വർഷം മുമ്പ് ബാംഗ്ലൂരിലെ Total എന്ന Super മാർക്കറ്റിൽ നിന്ന്
10 വരിക്ക ചുള 60 രൂപയ്‌ക്ക് വാങ്ങി. ചക്ക ഇത്രയും വിലയുള്ള
സാധനമാണെന്ന് അന്നാണ് അറിയുന്നത്. ഞങ്ങളുടെ കുട്ടിക്കാലത്ത്
ചക്കയും മാങ്ങയും തിന്നാണ് വളർന്നത്.
ചക്ക കിട്ടാനില്ലാത്ത രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഏത്തക്ക യും
കിട്ടാനില്ല. നാട്ടിൽ vacation ന് വരുമ്പോൾ chips മൂന്നോ നാലോ
കിലോ വാങ്ങി കൊണ്ടുപോകും. Quality ഇല്ലാത്ത ചക്ക ചുള വറുത്തതും കൊണ്ടുപോകും.
നാട്ടിൽ settled ആകുന്ന സമയത്ത് വളരെ ആഗ്രഹിച്ചു സ്വന്തം
പ്ലാവുകളിൽ കുറെ ചക്ക ഉണ്ടായി കാണാൻ. ആദ്യമൊക്കെ
സംശയമായിരുന്നു വല്ലതും കായ്ക്കുമോ എന്ന്. എന്നാൽ പ്രതീക്ഷയിൽ കവിഞ്ഞ് കായ്ച്ചു. വളരെക്കാലം കുട്ടികൾ
ഇല്ലാതിരുന്ന ദമ്പതികൾക്ക് triplets ജനിച്ചതു പോലെ.
ചക്ക കേരളത്തിൻറെ ദേശീയ ഫലമാണ്. പക്ഷെ ഞങ്ങളുടെ
പ്രദേശത്ത് ചക്ക ആർക്കും വേണ്ട. തലയിൽ കെട്ടിവെച്ചാലും
ആർക്കും വേണ്ട."വരിക്ക ആണെങ്കിൽ നോക്കാം" എന്നാണ്
ചിലരുടെ പ്രതികരണം. വരിക്ക ഒരു ന്യൂന പക്ഷമാണ്.
1950കളിൽ കേരളത്തിൽ പട്ടിണി ഉണ്ടായിരുന്നു. അതുകൊണ്ടാണ്
ചക്കക്ക് നല്ല ഡിമാൻഡ് ഉണ്ടായിരുന്നത്. ഇന്ന് പട്ടിണിയില്ല.
അതുകൊണ്ട് ചക്ക പറിച്ചു വെട്ടി ശരിയാക്കാൻ താല്പര്യമുള്ളവർ
കുറവാണ്.
പണ്ട് സ്ത്രീകൾ പറമ്പുകളിൽ നിന്ന് വിറക് ശേഖരിച്ചിരുന്നു. ഇപ്പോൾ വിറക് ആർക്കും വേണ്ട. എല്ലാവർക്കും gas ഉണ്ട്.
പ്ലാവിന്റെ ചുവട്ടിൽ ചക്കകൾ നിത്യവും വീണ് പൊട്ടി തെറിക്കുന്ന ത് ഈ പ്രദേശത്ത് ഒരു സാധാരണ കാഴ്ചയാണ്.
Professional hunters, ഒരു രസത്തിനു വേണ്ടി വന്യ മൃഗങ്ങളെ
Shoot ചെയ്യുന്നതുപോലെ ഞാൻ ചക്ക പറി ക്കാറുണ്ട്.12 അടി നീളമുള്ള തോട്ടിയി ൽ അരിവാൾ വെച്ചുകെട്ടി യാണ് ചക്ക
പറി ക്കുന്നത്. അരിവാൾ ഞെടുപ്പിൽ ക്ലിക്ക് ചെയ്ത് വലിച്ച് ചക്ക വീഴിക്കുമ്പോൾ കേൾക്കുന്ന ശബ്ദം ഗംഭീരമാണ്. താഴെക്കിടന്നു
പഴുത്തു പോകാനാണ് ചക്കയുടെ വിധി.
ഞങ്ങൾ പലപ്പോഴും ചക്ക വേവിച്ചു തിന്നാറുണ്ട്. പക്ഷേ
ആവശ്യത്തിൽ അധികമുണ്ട്.ചുരുക്കം ചില ആവശ്യക്കാർക്ക്
കൊടുത്തു. എന്നാലും മിച്ചമാണ്.
കേരളത്തിൽ പട്ടിണിയില്ല എന്നതിന് തെളിവാണ് വീണ്
പൊട്ടിചിതറുന്ന ചക്കകൾ.

Comments
Post a Comment