കേരളാ പോലീസ് സേനയിൽ സാധാരണ പോലിസു കാരെ ക്കൊണ്ട്
എമാന്മാർ ദാസ്യ വേല എടുപ്പിക്കുന്നതായി 1970കളിൽ പത്രത്തിൽ
വായിച്ചത് ഓർക്കുന്നു. അത്തരം ഹീനമായ പ്രവർത്തികൾ ചരിത്രത്തിന്റെ ചവറ്റു കുട്ടയിൽ പണ്ടേ അടിഞ്ഞുകൂടി എന്നാണ്
കരുതിയത്. എന്നാൽ ഇതാ അടിമവേല പഴയതിലും ശക്തിയായി
തുടരുന്നു വെന്ന് ഇപ്പോഴാണ് അറിയുന്നത്.
സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും കൊളോണിയൽ വാഴ്ച്ച കാലത്തെ ചില ആചാരങ്ങളും പ്രവണതകളും ഇന്നും നില നിൽക്കുന്നു. മന്ത്രിമാർ വലിയ ബംഗ്ലാവുകളിൽ താമസിക്കുന്നു.
അവർ യാത്ര ചെയ്യുമ്പോൾ സെക്യൂരിറ്റി ആയി അനേകം വാഹനങ്ങൾ പോകുന്നു. ചീറിപ്പാഞ്ഞു നാട്ടുകാരെ ഇടിച്ചു വീഴ്ത്തുന്നു.
രാഷ്ട്ര പതി ഭവനിൽ 600 മുറികൾ ഉണ്ടത്രേ. പാവപ്പെട്ടവർക്ക്
കുഴിമാടത്തിന് ആറടി മണ്ണ് ഇല്ലാഞ്ഞിട്ടു പുറമ്പോക്കിൽ കുഴിച്ചിടുന്ന ഈ രാജ്യത്താണ് അനാവശ്യമായ ആഡംബരവും
ധൂർത്തും.
ചപ്രാസി, peon, മുതലായ വാക്കുകൾ ഇന്നും ഉപയോഗിക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ പണ്ട്
മുതിർന്ന Black നെപോലും boy എന്ന് ആക്ഷേപ രൂപത്തിൽ
വിളിച്ചിരുന്നു Bass എന്നറിയപ്പെട്ട എമാന്മാർ.
മുഖ്യമന്ത്രി യുടെ gunman എന്ന് കേൾക്കുമ്പോൾ എങ്ങനെ
ചിരിക്കാതിരിക്കും? മുഖ്യമന്ത്രി എന്താ നായാട്ടിന് പോവുകയാണോ വെടിക്കാരനെയും കൂട്ടി?☺
ADGP യുടെ മകൾ ഡ്രൈവറെ അടിച്ചു. മകളുടെ പേര്
ആരും വെളിപ്പെടുത്തുന്നില്ല.
സൗദി അറേബ്യയിലും കുവൈറ്റിലും വീട്ടുജോലിക്കാരികളെ
വീട്ടുകാർ അതി ക്രൂരമായി പീഡിപ്പിച്ചതായി കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ വിചാരിച്ചു നമ്മുടെ കേരളം എത്രയോ
ഭേദമാണെന്ന്. ഇപ്പോൾ പൊലീസുകാരെ ക്കൊണ്ട് എമാന്മാർ
അടിമവേല ചെയ്യിക്കുന്ന കഥകൾ ഒന്നൊന്നായി പുറത്തു വരുമ്പോൾ
ലജ്ജിച്ചു തല താഴ്ത്തുകയാണ്.
പിണറായി വിജയൻ കർശന നടപടികൾ എടുത്ത് എമാന്മാരെ
നിലയ്ക്ക് നിര്ത്തിയാൽ എല്ലാവരുടെയും സപ്പോർട്ട് കിട്ടും.
Correction: രാഷ്ട്ര പതി ഭവൻ 340 rooms
ReplyDelete